Activate your premium subscription today
ഇടുക്കിയിലെ മഴക്കാല കാഴ്ചകൾക്കു ഭംഗി കൂടുതലാണ്. മഴയും മഞ്ഞും മലനിരകളുടെ പച്ചപ്പും കാടിന്റെ വന്യതയും വെള്ളച്ചാട്ടത്തിന്റെ വശ്യതയുമൊക്കെ സഞ്ചാരികളുടെ മനം കവരും. പക്ഷേ, പ്രകൃതിയുടെസുന്ദരദൃശ്യങ്ങൾക്കപ്പുറത്ത് പല ടൂറിസം കേന്ദ്രങ്ങളിലും അപകടം മറഞ്ഞിരിപ്പുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കട്ടപ്പന കമ്പോളം ഏലം: 2100-2300 കുരുമുളക്: 666 കാപ്പിക്കുരു(റോബസ്റ്റ): 220 കാപ്പി പരിപ്പ്(റോബസ്റ്റ): 400 കൊട്ടപ്പാക്ക്: 240 മഞ്ഞൾ: 210 ചുക്ക്: 250 ഗ്രാമ്പൂ: 750 ജാതിക്ക: 270 ജാതിപത്രി: 1250-1650 കൊക്കോ വില അടിമാലി മാർക്കറ്റ്:
കുമളി∙ വർഷങ്ങൾ കാത്തിരുന്നിട്ടും ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ നിവാസികളുടെ റോഡ് എന്ന ആവശ്യം യാഥാർഥ്യമായില്ല. എല്ലാ വർഷവും മഴക്കാലത്തിന് തൊട്ടുമുൻപും ശേഷവും പ്രദേശവാസികൾ തന്നെ പണം മുടക്കി റോഡിലെ കുഴികൾ അടയ്ക്കണം. അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി അപേക്ഷകൾ നൽകിയെങ്കിലും ആരും ഇവരുടെ ദുരിതം
രാജകുമാരി∙ 15 ദിവസമായി മുടങ്ങിയ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കുടുംബം കെഎസ്ഇബി സെക്ഷൻ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുംഭപ്പാറ കാെച്ചുകരോട്ട് ഷാജിയും 3 മക്കളുമാണ് കെഎസ്ഇബി രാജകുമാരി സെക്ഷൻ ഓഫിസിൽ പ്രതിഷേധ സമരം നടത്തിയത്. ഷാജിയുടെ വീട്ടിലേക്ക് ശുദ്ധജലം എത്തിക്കുന്ന
രാജാക്കാട്∙ ഒരാഴ്ച നീണ്ട കനത്ത മഴയും കാറ്റും മൂലം ഹൈറേഞ്ചിൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. മരങ്ങളും മരച്ചില്ലകളും വൈദ്യുത ലൈനുകളിലും പോസ്റ്റുകളിലും പതിച്ചതാണ് ഇതിനു കാരണം. കെഎസ്ഇബി അധികൃതർ ദിവസങ്ങളോളം പരിശ്രമിച്ചാണ് തകരാറുകൾ പരിഹരിച്ചത്.എന്നാൽ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നിരിക്കെ
രാജകുമാരി∙ ചതുരംഗപ്പാറ മാൻകുത്തിമെട്ടിലെ ഭൂമികയ്യേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് പിഴുതു മാറ്റുകയും സീൽ ചെയ്ത കാപ്സ്യൂൾ നിർമിതി തുറന്നു പ്രവർത്തിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാരവൻ പാർക്ക് ഉടമയ്ക്കെതിരെ പാെലീസ് കേസെടുത്തു. കോട്ടയം കറുകച്ചാൽ സ്വദേശി ബിബിൻ
കുമളി∙ ജനവാസ മേഖലയിൽ കടുവ എത്തിയതോടെ ചെല്ലാർകോവിൽ, കടുക്കാസിറ്റി, മൈലാടുംപാറ തുടങ്ങിയ മേഖലകളിലെ ജനങ്ങൾ ആശങ്കയിൽ.കടുക്കാസിറ്റിയിൽ ഇന്നലെ കടുവ കുഴിയിൽ വീണത് അറിഞ്ഞ് നാട്ടുകാർ കൂട്ടമായി എത്തി. ജനത്തെ നിയന്ത്രിക്കാൻ വണ്ടൻമേട്, കമ്പംമെട്ട് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘവും
അടിമാലി ∙ അടിമാലി വെള്ളച്ചാട്ടത്തിനു കുറുകെ അപ്സരക്കുന്നിൽ നിന്ന് ഭഗവതിക്കുന്നിലേക്കുള്ള കലുങ്കിന്റെ കൈവരികൾ തകർന്ന് അപകടനിലയിൽ. പതിറ്റാണ്ട് മുൻപ് പാലം നിർമിച്ചപ്പോൾ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് കൈവരികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവ തകർന്ന നിലയിലാണ്.കാലവർഷത്തിൽ വെള്ളച്ചാട്ടം ജലസമൃദ്ധമാകുന്നതോടെ
മൂന്നാർ∙ ഗ്യാപ് റോഡ്, പള്ളിവാസൽ, മൂന്നാർ - ടോപ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ സാഹസിക യാത്രകൾ പതിവാക്കി യുവാക്കൾ. കഴിഞ്ഞ രണ്ടു മാസമായി മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ നിലച്ചതോടെയാണു മേഖലയിൽ സാഹസിക യാത്രകൾ വ്യാപകമായിരിക്കുന്നത്. അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെ വാതിലുകളിലും ടാക്സി
നെടുങ്കണ്ടം ∙ തൂവൽ തഴുകും പോലെ സഞ്ചാരികളുടെ മനസ്സിനെ മയക്കുന്ന തൂവൽ വെള്ളച്ചാട്ടം ഒളിപ്പിച്ചു വച്ചിരിക്കുന്നത് അപകടക്കെണികൾ. തൂവലരുവിയെന്നറിയപ്പെടുന്ന തൂവൽ വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 12 പേരാണു മരിച്ചത്. 2023 ഓഗസ്റ്റിൽ നെടുങ്കണ്ടം സ്വദേശികളായ രണ്ടു പേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അപകടങ്ങൾ തുടർക്കഥയായിട്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റു സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല.
കാലാവസ്ഥ ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എ പ്ലസ്ജേതാക്കളെ അനുമോദിക്കും തൊടുപുഴ∙ ഡീൻ കുര്യാക്കോസ് എംപി നടപ്പാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി ഈ വർഷം പ്ലസ് ടു/എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഓരോ നിയമസഭാ നിയോജക മണ്ഡലം
നെടുങ്കണ്ടം∙ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിന്നു.
മൂന്നാറിലെ കുളിരുള്ള ഇളം തെന്നലിനോട് അറബിക്കടലിലെ വീശിയടിക്കുന്ന കാറ്റ് പറഞ്ഞൊരു കഥയാണിത്. മലനിരകളിലെ തോട്ടമുടമകളും തൊഴിലാളികളും ‘ഐതിഹ്യ’മാലകോർത്ത് ജീവിതത്തിൽ അണിഞ്ഞത്. ചരിത്രത്തിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ മുങ്ങിപ്പോയൊരു കപ്പൽക്കഥ. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥയിലേതുപോലെ ഈ കഥയിലും എലനോർ
തൊടുപുഴ ∙ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യയുമായി ജില്ലാ ഭരണകൂടം.സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഇടുക്കി ഡിസാസ്റ്റർ റെസിലിയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (ഐഡ്രിസ്) എന്ന നൂതന മുൻകരുതൽ സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം ഈ
തൊടുപുഴ ∙ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ച് 6 വർഷമായിട്ടും ഇതുവരെയും ഫിറ്റ്നസ് ലഭിച്ചിട്ടില്ല. 2019ൽ ആണ് കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഫയർ എൻഒസി കിട്ടാത്തതാണ് കാരണം. 8 നിലകളുടെ കെട്ടിടത്തിന് നിലവിൽ ഒരു ലിഫ്റ്റ് സൗകര്യം മാത്രമാണുള്ളത്. 2 ലിഫ്റ്റ് ഉണ്ടെങ്കിലേ
മുള്ളരിങ്ങാട്∙ തുടർച്ചയായി രണ്ടാം ദിവസവും മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. അമയൽതൊട്ടി പള്ളിക്കവല നരിതൂക്കിൽ കുഞ്ഞപ്പന്റെ വീട്ടുമുറ്റത്തെ കിണർ കാട്ടാന നശിപ്പിച്ചു. തൊട്ടടുത്തുള്ള പച്ചാളം ജോർജിന്റെ കൃഷിയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന വീട്ടുമുറ്റത്ത്
ഇരട്ടയാർ ∙ ലിയോണയുടെ ‘വാക്കുകളിൽ’ ഇരട്ടയാർ ഇടവകയിലെ വീടുകൾ ഇടവകപ്പള്ളിയായി. വാക്കുകൾ ചേർത്ത് ചിത്രം വരയ്ക്കുന്ന ‘വേഡ് ആർട്ട്’ രീതിയിലാണ് ഇരട്ടയാർ സെന്റ് തോമസ് ഇടവക ദേവാലയത്തിലെ ആയിരത്തി ഇരുനൂറോളം വരുന്ന വീട്ടുപേരുകൾ ചേർത്ത് ഇരട്ടയാർ സ്വദേശി പന്തപ്പാട്ട് ലിയോണ പ്രിമിൽ (18) ഇടവകപ്പള്ളിയുടെ ചിത്രം വരച്ചത്. കെസിഎസ്എലിന്റെ ഇത്തവണത്തെ ആപ്തവാക്യമായ ‘ദേവകേന്ദ്രീകൃത കുടുംബം
ചെറുതോണി ∙ ജലവിതരണ പൈപ്പ് നിരന്തരമായി പൊട്ടി കുഴികൾ രൂപപ്പെടുന്നതിനാൽ ചെറുതോണി – വാഴത്തോപ്പ് റോഡിലെ പേപ്പാറ പാലം അപകടാവസ്ഥയിലായി. ശക്തമായ ജലച്ചോർച്ചയിൽ ഇടുങ്ങിയ പാലത്തിനോടു ചേർന്ന് അപകടകരമായ വിധത്തിലാണ് കുഴികൾ രൂപപ്പെടുന്നത്. ഏതാനും വർഷങ്ങളായി തുടരുന്ന പ്രതിഭാസത്തിനെതിരെ നാട്ടുകാർ ജല അതോറിറ്റിക്കും
മൂലമറ്റം ∙ ഡ്രൈവർമാരും കണ്ടക്ടർമാരും കുറവുള്ള മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കൂടുതൽ ജീവനക്കാരെ സ്ഥലം മാറ്റാൻ നീക്കം. 3 ഡ്രൈവർമാരുടെയും 2 കണ്ടക്ടർമാരുടെയും കുറവുള്ള മൂലമറ്റത്തുനിന്നും 3 ഡ്രൈവർമാരെയും 2 കണ്ടക്ടർമാരെയും മറ്റു ഡിപ്പോകളിലേക്ക് നീക്കാനാണ് ശ്രമം. ഇതിനായി കെഎസ്ആർടിസി ഡിപ്പോയിൽ
അധ്യാപക ഒഴിവ് തൊടുപുഴ ∙ ജില്ലയിലെ 7 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്ന് യുപി/ഹൈസ്കൂളൂകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിന് 9 രാവിലെ 10നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമിതരാവുന്നവർ സ്കൂൾ പ്രവൃത്തി സമയത്തിന് മുൻപും
രാജകുമാരി∙ കഴിഞ്ഞ വർഷത്തെ വരൾച്ച സൃഷ്ടിച്ച പ്രതിസന്ധി ഒഴിയും മുൻപേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഏലം മേഖലയ്ക്കുണ്ടായത് വൻ തിരിച്ചടി. മേയ് 24 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 310.69 ഹെക്ടർ ഏലം കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. 2,364 ഏലം കർഷകർക്കാണ്
കട്ടപ്പന ∙ കെട്ടിടത്തിനു പിന്നിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാത്തതിനാൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചില്ല. മഴ പെയ്താൽ താഴത്തെ നിലയിലെ മുറിയിൽ വെള്ളം കയറുന്നതിനാൽ മുകൾ നിലയിലാണ് നിലവിൽ പ്ലസ്ടു ക്ലാസുകൾ
അടിമാലി ∙ കാൻസർ രോഗിയായ വീട്ടമ്മയുടെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ട ശേഷം 16,500 രൂപ തട്ടിയെടുത്തു. അടിമാലി എസ്എൻ പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കളരിക്കൽ ഉഷ സന്തോഷാണ് (47) ഇന്നലെ രാവിലെ ഏഴരയോടെ മോഷണത്തിനും ആക്രമണത്തിനും ഇരയായത്.ഇവർക്ക് അടിമാലി കല്ലാറിൽ 10 സെന്റ് വീടും സ്ഥലവുമുണ്ടായിരുന്നു.
ഇന്ന് ∙ അടുത്ത രണ്ടു ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. മുട്ടക്കോഴിക്കുഞ്ഞ് വിതരണം മുട്ടം ∙ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 9ന് 2ന് വിതരണം ചെയ്യും. ആവശ്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യുക. 8590212566.
അടിമാലി ∙ കൊമ്പൊടിഞ്ഞാലിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്ടോപ്, ടാബ്, മൊബൈൽ ഫോണുകൾ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 9ന് ആണു കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. തീപിടിക്കാൻ കാരണം വൈദ്യുത ഷോർട്ട് സർക്കീറ്റാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഷോർട് സർക്കീറ്റ് സാധ്യത തള്ളിയിരുന്നു.
തൊടുപുഴ ∙ മൂപ്പിൽക്കടവ് പാലത്തിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായി.വാഹനങ്ങൾ ഓടുമ്പോൾ അരികിലൂടെ നടന്നു പോകുന്നവരും ഇരുചക്ര മുച്ചക്ര വാഹനങ്ങളിൽ പോകുന്നവരും മലിനജലത്തിൽ കുളിക്കേണ്ട സ്ഥിതിയാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ പാലത്തിലുണ്ടെങ്കിലും
കരിമണ്ണൂർ ∙ വട്ടക്കയം കുളിക്കടവ് റോഡിന്റെ പ്രവേശന കവാടത്തിൽ ഓട നിർമിക്കാൻ വേണ്ടി റോഡിനു കുറുകെ മണ്ണെടുത്തിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഓട നിർമിക്കാനും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനും നടപടിയില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡാണ്
മൂന്നാർ∙ മൂന്നാറിനു പിന്നാലെ വട്ടവട പഞ്ചായത്തിലും നിലവാരം കുറഞ്ഞ കന്നുകാലികളെ വിതരണം ചെയ്യാൻ ശ്രമം. ക്ഷീരകർഷകർക്കായി വിതരണം ചെയ്യാനെത്തിച്ച കന്നുകാലികളിൽ ഏറെയും തീരെ ഗുണനിലവാരം ഇല്ലാത്തതെന്ന് ക്ഷീരകർഷകർ.പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കന്നുകാലികളെ നൽകാമെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് ഭരണസമിതിയംഗങ്ങൾ
ജോലി ഒഴിവ് നെടുങ്കണ്ടം∙ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ്, നാച്വറൽ സയൻസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 9ന് 11ന് ഹാജരാകണം. വണ്ടിപ്പെരിയാർ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ), ഹിന്ദി (ജൂനിയർ) വിഷയങ്ങളിൽ
തൊടുപുഴ∙ ‘എൺപത്തിരണ്ടുകാരന്റെ 20 വർഷം പഴക്കമുള്ള കേസ് തീർപ്പാക്കാത്തതു ശരിയല്ല. 30 ദിവസത്തിനകം തീർപ്പാക്കണം’ – നെടുങ്കണ്ടം പുത്തൻപറമ്പിൽ കെ.ജെ.മത്യാസിൽനിന്ന് 1972ൽ റവന്യു വകുപ്പ് പിടിച്ചെടുത്ത പ്രസിനും സ്ഥലത്തിനും പകരം 25 സെന്റ് നൽകാൻ 1990ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണിത്.
Results 1-30 of 10000