Activate your premium subscription today
നിലമ്പൂർ ∙ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകരായ നിലമ്പൂർ ആയിഷ, കെ.ആർ. മീര ഉൾപ്പെടെയുള്ളവർക്കെതിരെ സൈബറിടങ്ങളിൽ നടത്തുന്ന സംഘടിത ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. നീചമായ ഭാഷകളിൽ വ്യക്തിഹത്യ നടത്തി എതിർ നിലപാട്
നിലമ്പൂർ ∙ വരയിലൂടെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം കൂടുതൽ കൊഴുപ്പിച്ച് കെപിസിസി സംസ്കാര സാഹിതി. ‘നിലമ്പൂരിന്റെ മുഖരേഖ’ എന്ന പേരിൽ വോട്ടർമാരുടെ രേഖാചിത്രങ്ങൾ ചിത്രകാരന്മാർ വരച്ചു കൊടുത്ത് പ്രചാരണം തുടങ്ങി. ‘നിലമ്പൂരിന്റെ നന്മക്കായി എന്റെ വോട്ട് ആര്യാടൻ ഷൗക്കത്തിന്’ എന്ന് ചിത്രങ്ങൾക്കു സമീപം
നിലമ്പൂർ∙ എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ ‘വികസനത്തിന് സംവാദം –പ്രഫഷനൽ മീറ്റ്’ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ നിലമ്പൂരിനെ അടയാളപ്പെടുത്താൻ ഫലപ്രദമായ വികസന കാഴ്ചപ്പാടുകൾ ഏങ്ങനെയാകണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്
എടപ്പാള്‍ ∙ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചതിനിടയില്പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് സംസ്ഥാന പാതയിലെ കണ്ടനകം ബവ്റിജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്പന കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും
തിരൂരങ്ങാടി ∙ മണിക്കൂറുകൾക്കുള്ളിൽ 2 തവണ വാഹനമിടിച്ച് വൈദ്യുതക്കാലുകൾ തകർന്നു വീണു, പനമ്പുഴ റോഡിൽ ഗതാഗതം മുടങ്ങി. കുരിയാട്– പനമ്പുഴ റോഡിലാണ് കണ്ടെയ്നർ ലോറികൾ തട്ടിയതിനെ തുടർന്ന് 2 തവണയായി 3 വൈദ്യുതക്കാലുകൾ തകർന്നതും ഗതാഗതം മുടങ്ങിയതും. കൂരിയാട്ട് ആറുവരിപ്പാത തകർന്നതിനെ തുടർന്ന് കൂരിയാട്– പനമ്പുഴ റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. വ്യാഴം വൈകിട്ട് കണ്ടെയ്നർ ലോറി കെ ഫോൺ കേബിളിൽ തട്ടി വൈദ്യുതക്കാൽ മുറിഞ്ഞുവീഴുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടർന്ന് ഇതുവഴി മണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനങ്ങളെ വഴിതിരിച്ചു വിടുകയും ചെയ്തു.
മലപ്പുറം∙ കലക്ടറേറ്റിനു മുന്നിൽ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളുടെ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തി. ബ്രിട്ടിഷ് ഭരണകാലത്തു പാട്ടത്തിനു കൊടുത്ത്, നിലവിൽ കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്കു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന
നിലമ്പൂർ∙ എം.സ്വരാജ് ചിരിക്കുന്നതും ഗുൽമോഹർ പൂക്കുന്നതും ഒരുപോലെയാണ്. പൂക്കുമ്പോൾ ഗുൽമോഹർ മരം നിറഞ്ഞു പൂക്കും. ചിരിക്കുമ്പോൾ സ്വരാജ് മനം നിറഞ്ഞു ചിരിക്കും. പൂക്കളെക്കുറിച്ചു പുസ്തകമെഴുതിയ ഈ പോരാളിയുടെ ചിരിയിലാണു സിപിഎം നിലമ്പൂരിൽ ചുവന്ന വസന്തം സ്വപ്നം കാണുന്നത്. സമരപുളകങ്ങൾ ശീലമാക്കിയ യുവാക്കൾ
നിലമ്പൂർ∙ അപമാനിച്ചവർക്കു വോട്ടില്ല എന്ന മുദ്രാവാക്യവുമായി ആശാ വർക്കർമാർ നിലമ്പൂരിൽ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി. മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്തതു ചൂണ്ടിക്കാട്ടി, പരമാവധി വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ്
തിരൂരങ്ങാടി∙ ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴിയുണ്ടായി. എആർ നഗർ വികെ പടിയിൽ, കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണു സംഭവം. ഇവിടെ, മുകളിലാണു സർവീസ് റോഡ്. മണ്ണെടുത്തു താഴ്ത്തിയ സ്ഥലത്തു കൂടിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെറിയ രീതിയിൽ
എടക്കര∙ തിരഞ്ഞെടുപ്പിലെ പ്രധാന തർക്കവിഷയമായി വന്യമൃഗശല്യത്തെക്കുറിച്ചു മുന്നണികൾ കൊമ്പുകോർക്കുന്നതിനിടയിൽ, പുലിഭീതി കാരണം പശുക്കളുമായി വീട് വിട്ടിറങ്ങിയിരിക്കുകയാണ് ഒരു കുടുംബം. പോത്തുകല്ല് പാതാർ മലാംകുണ്ടിലെ വാരിക്കുഴിയിൽ കുമാറും ഭാര്യ ഷിജിയുമാണ് മൂന്നു പശുക്കളും കിടാവുമായി വീട്ടിൽ നിന്നിറങ്ങിയത്.
കുറ്റിപ്പുറം ∙ മഴ പെയ്തു തുടങ്ങിയതേയുള്ളു; റോഡുകളിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങി. ആദ്യ മഴയ്ക്കുതന്നെ കുഴികൾ പ്രത്യക്ഷപ്പെട്ടപ്പോൾ മഴ കനക്കുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ജനത്തിന്റെ ചോദ്യം. പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം കുഴികൾ കണ്ടുതുടങ്ങി. നഗരത്തിൽ ബസ് സ്റ്റാൻഡിൽനിന്ന് ഹൈവേ ജംക്ഷനിലേക്കുള്ള
വെളിയങ്കോട് ∙ വെളിയങ്കോട്ട് ദേശീയപാതയുടെ സർവീസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മഴ ശക്തമായതോടെയാണ് വെളിയങ്കോട് ബീവിപ്പടിക്കും കിണർ ബസ് സ്റ്റോപ്പിനും ഇടയിൽ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. സർവീസ് റോഡിൽ എത്തുന്ന മഴവെള്ളം ഒഴുകിപ്പോകാൻ റോഡിന്റെ വശങ്ങളിൽ കലുങ്ക് നിർമിച്ചിട്ടുണ്ടെങ്കിലും കലുങ്ക് നിറഞ്ഞ്
ചുങ്കത്തറ∙ ആരംപുളിക്കൽ റഗുലേറ്റർ കം ബ്രിജിന്റെ സംരക്ഷണ ഭിത്തി തകർന്നു. ബ്രിജിനോട് ചേർന്നുള്ള ഭാഗത്ത് 10 മീറ്ററോളം നീളത്തിലാണ് സംരക്ഷണ ഭിത്തി തകർന്നത്. മലവെള്ളം വന്നാൽ ബാക്കിയുള്ള സംരക്ഷണ ഭിത്തിയും തകരുന്ന നിലയിലാണ്. ഇതോടെ വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഇരച്ചു കയറുമെന്ന് സമീപവാസികൾ പറഞ്ഞു. 2018
ഇന്ന് യെലോ അലർട് ∙ സംസ്ഥാനത്ത് വ്യാപകമായി മഴ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മലപ്പുറമടക്കം ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്. ബാങ്ക് ഇടപാട് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ ∙ സംസ്ഥാനത്ത് വ്യാപക മഴ പെയ്യും. ∙കോഴിക്കോട്, വയനാട്,
വണ്ടൂർ ∙ കാരാട് അങ്ങാടിയിൽ നിയന്ത്രണംവിട്ട ജീപ്പ് റോഡ് അരികിലേക്ക് പാഞ്ഞുകയറി നിർത്തിയിട്ടിരുന്ന ബൈക്കുകൾ തകർത്തു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബൈക്ക് മുന്നോട്ടെടുത്ത യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നാല് ബൈക്കുകളും ജീപ്പും തകർന്നു. വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ കാരാട് ശാഖയുടെ മുന്നിലാണ്
പുത്തനത്താണി∙ ആറുവരിപ്പാതയിൽ വെട്ടിച്ചിറ ടോൾ പ്ലാസ ദീർഘദൂര ബസുകളുടെ പ്രധാന സ്റ്റോപ്പായി മാറിയെങ്കിലും യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തർ ഇവിടെയാണ് ബസ് ഇറങ്ങുക. യാത്രക്കാർ വെയിലും മഴയും കൊണ്ടാണ് ടോൾപ്ലാസയ്ക്കു സമീപമാണ് ബസ്
നിലമ്പൂർ ∙ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ‘സാംസ്കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പേരിൽ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം നടത്തി. ഇടതുസഹയാത്രികരായ നാനൂറോളം പേർ വിവിധ ജില്ലകളിൽനിന്നു പങ്കെടുത്തു. നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. പ്രഫ. എം.എം.നാരായണൻ അധ്യക്ഷത വഹിച്ചു.
നിലമ്പൂർ ∙ പന്നിക്കെണിയിൽ നിന്നു വൈദ്യുതാഘാതമേറ്റു വല്ലപ്പുഴ ബഡ്സ് സ്കൂൾ റോഡിലെ മനോലൻ അബ്ദുൽ റഷീദ് മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. ഏനാന്തി സ്വദേശി കളരിക്കൽ അനിൽകുമാർ (കുട്ടൻ 47), മുതീരി മുടത്തക്കോട് സുഭാഷ്, (45) എന്നിവരെ ചൊവ്വാഴ്ച ആണ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ആവശ്യമായ നടപടികൾ പൂർത്തിയായതായി ജില്ലാ ജില്ലാ മേധാവി ആർ.വിശ്വനാഥ് അറിയിച്ചു.സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥർ, കേന്ദ്രസേന എന്നിവരെ മണ്ഡലത്തിൽ വിന്യസിപ്പിക്കും. നിലമ്പൂർ പൊലീസ് സബ് ഡിവിഷനെ രണ്ട് ആയി തിരിച്ചാണ് ഒരുക്കങ്ങൾ നടത്തുന്നത്. നിലമ്പൂർ,
അൽ അമീൻ വാർഷികവും മാധ്യമ സെമിനാറും നടത്തും മലപ്പുറം∙ സീനിയർ ജേണലിസ്റ്റ് ഫോറം കേരളയുടെ പ്രഥമ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നൂറു വർഷം പിന്നിട്ട അൽ അമീൻ ദിനപത്രത്തിന്റെ വാർഷികവും മാധ്യമ സെമിനാറും സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ അവസാന വാരത്തിൽ മലപ്പുറം പ്രസ് ക്ലബ്ബുമായി
മലപ്പുറം ∙ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ്, വിദ്യാർഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കും ഇതുസംബന്ധിച്ച് നോട്ടിസയച്ചു.അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്
പരപ്പനങ്ങാടി ∙ ചിറമംഗലം റെയിൽവേ ഗേറ്റിൽ തുടർച്ചയായി അടച്ചിടുന്നതും അപകടങ്ങളും യാത്രക്കാരെ വലയ്ക്കുന്നു. അറ്റക്കുറ്റ പണിയുടെ പേരിലാണ് ഗേറ്റ് അടച്ചിടുന്നത്.ഗേറ്റിൽ വാഹനങ്ങൾ ഇടിച്ച് കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്. നാഷനൽ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടതിനാൽ വലിയ കണ്ടെയ്നർ വാഹനങ്ങൾ ഇത് വഴിയാണ് പോകുന്നത്.
കുറ്റിപ്പുറം ∙ ആറുവരിപ്പാത അത്താണി ബസാറിൽ കാർ ഡിവൈഡറിലിടിച്ച് കീഴ്മേൽ മറിഞ്ഞു. ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം പൂർണമായും തകർന്നു.പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തു നിന്നുള്ള കാറാണ് റോഡിലെ താൽക്കാലിക ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. എതിരെ വന്ന മറ്റൊരു കാറും അപകടത്തിൽ
വെളിയങ്കോട് ∙ കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി അജ്മേർ നഗർ തീരദേശ റോഡ് പുനർ നിർമിക്കാത്തത് കാരണം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശ വിദ്യാർഥികൾ സ്കൂൾ യാത്ര ദുരിതമായി. പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഗവ.ഫിഷറീസ് യുപി സ്കൂൾ, വെളിയങ്കോട് ഗവ.ഫിഷറീസ് സ്കൂൾ, വെളിയങ്കോട് അങ്ങാടിയിലെ
പൊന്നാനി∙ ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനായുള്ള കരിങ്കല്ലുകളിൽ തൂക്കത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ ചീഫ് എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിനു റിപ്പോർട്ട് നൽകി. ഹാർബർ എൻജിനീയറിങ് വകുപ്പ് മുൻ ചീഫ് എൻജിനീയർ
പെരിന്തൽമണ്ണ∙ ബല്ലാത്തൊരു പാലം, മന്സനെ കറക്ക്ണ ബ്ലോക്കുംപൊല്ലാപ്പിലാകണ വണ്ടീന്റെ കഥയത്ആകെ ഗതികാലംകണ്ടോ ഇതു കോലം വണ്ടീന്റെഅലാക്കിന്റെ നീളം,ഹോണിന്റെ കലപില കേക്കുന്നമന്സന് ആകെ കലിനേരംചളിയില് കുഴിയില്‍ അടിപിടികൂട്ണ ബ്ലോക്കുള്ളൊരു നേരം,കണ്ടോ ഇത് കണ്ടോഈ ബ്ലോക്കെന്നൊരു കോലം..കഴിഞ്ഞ ഏതാനും മണിക്കൂറുകളായി
എടക്കര ∙ തിരഞ്ഞെടുപ്പുപ്രചാരണത്തിന് കുടുംബ യോഗങ്ങൾ സജീവമാക്കി മുന്നണികൾ. വൈകിട്ട് നാലിന് ശേഷമാണ് കുടുംബയോഗങ്ങൾ തുടങ്ങുന്നത്. ഓരോ മുന്നണികളും പരമാവധി ആളുകളെയാണ് യോഗങ്ങളിലേക്കെത്തിക്കുന്നത്. ഇതിൽ സ്ത്രീകളെ കൂടുതൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാചകവാതകത്തിനും നിത്യോപയോഗ
പുഴക്കാട്ടിരി ∙ പാലൂർക്കോട്ട വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വ്യക്തി വീണുമരിക്കാനും ഒട്ടേറെപ്പേർക്ക് അപകടം സംഭവിക്കാനും ഇടയായ സാഹചര്യത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എൻ.മൂസക്കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ബ്ലോക്ക്
മലപ്പുറം ∙ കേരളത്തിൽ വന്യമൃഗശല്യവും അതുമൂലമുള്ള ദുരന്തങ്ങളും കണ്ടുപിടിക്കപ്പെട്ടത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷമാണോ?നിലമ്പൂരിൽ പ്രചാരണത്തിനെത്തിയ എല്ലാ മുന്നണി നേതാക്കളുടെയും പ്രസംഗങ്ങൾ കേട്ടാൽ അങ്ങനെയാണു തോന്നുക. വേട്ടക്കെണിയിൽ കുടുങ്ങി വഴിക്കടവ് സ്വദേശിയായ വിദ്യാർഥി മരിച്ചതോടെ
മലപ്പുറം ∙ വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെ ആരോപണ, പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും. ഇരു മുന്നണികളും വർഗീയ ശക്തികൾക്കു പിന്നാലെ പോകുന്നുവെന്നാണ് ആരോപണം. ക്ഷേമ പെൻഷനും മനുഷ്യ–വന്യജീവി സംഘർഷവും മലപ്പുറം വിരുദ്ധതയുമെല്ലാം കത്തിനിന്ന
Results 1-30 of 10000