Activate your premium subscription today
പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി
വടകര∙ നടക്കുതാഴ – ചോറോട് കനാലിൽ (എൻസി കനാൽ) മീനുകൾ ചത്തു പൊങ്ങിയതിന്റെ കാരണം ദുരൂഹം. പഞ്ചായത്ത് നടത്തിയ ജല പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ ചെറിയ അംശം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇത് കൊണ്ടു മാത്രം മീനുകൾ ചാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ചത്ത മീനിന്റെ ഫൊറൻസിക് പരിശോധന നടത്തിയേക്കും. കനാലിലെ
വിലങ്ങാട്∙ ഉരുൾപൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ മലയോര മേഖലയിൽ വീണ്ടും വീട്ടുകാരുടെ ഒഴിഞ്ഞു പോക്ക്.മഴ ശക്തമായതോടെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്നവരാണ് സുരക്ഷിത ഇടങ്ങളിൽ വീടുകൾ കണ്ടെത്തി വാടകയ്ക്കു താമസിക്കാനായി മാറുന്നത്. പാനോം, മഞ്ഞക്കുന്ന്, മഞ്ഞച്ചീളി, മാടാഞ്ചേരി, മലയങ്ങാട്
കോഴിക്കോട് ∙ റീജനൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയത്തിൽ വിജ്ഞാനവും വിനോദവും പകർന്നു നൽകുന്ന നൂതന ജ്യോതിശാസ്ത്ര ഗാലറി ഒരുങ്ങി. നാളെ രാവിലെ 10 നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒന്നരക്കോടി രൂപ ചെലവിൽ സജ്ജമാക്കിയ ഗാലറി ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ അവസരം നൽകുന്നു. സന്ദർശകർക്ക്
കൊടുവള്ളി∙ കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ പ്രദേശത്ത് 14, 15, 16 വാർഡുകളിൽ അൻപതോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു, പഞ്ചായത്ത് അധികൃതർ പ്രതിരോധ നടപടികൾ ശക്തമാക്കി. കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രതിരോധ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്കൂൾ അധ്യാപകരുടെയും ജനപ്രതിനിധികളുടെയും
ഫറോക്ക് ∙ പുനരുദ്ധാരണ പ്രവൃത്തി നീളുന്ന വെസ്റ്റ് നല്ലൂർ എപി റോഡിൽ ജനത്തിനു യാത്രാദുരിതം. ചെളി പരന്ന പാതയിൽ കാലുകുത്താൻ പറ്റാത്ത നിലയായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊന്നേംപറമ്പത്ത് ക്ഷേത്ര പരിസരത്താണ് റോഡ് കുളമായി കിടക്കുന്നത്. നഗരസഭ പദ്ധതിയിൽ 8 ലക്ഷം രൂപ ചെലവിട്ടു ഒരു വർഷം മുൻപ്
ചാത്തമംഗലം ∙ ചെറുപുഴയിൽ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട തുരുത്തുകൾ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടു സമീപ പ്രദേശങ്ങളിൽ കരയിടിച്ചിലിനും പ്രളയ സമാന സാഹചര്യങ്ങൾക്കും ഇടയാക്കുമോ എന്ന ആശങ്ക. കഴിഞ്ഞ വേനലിൽ കുന്നമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴുക്കിനു തടസ്സമായി രൂപപ്പെട്ട മൺതിട്ടകൾ ചില ഭാഗങ്ങളിൽ നീക്കം
പേരാമ്പ്ര ∙ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗം. നിയന്ത്രിക്കാൻ തയാറാകാതെ അധികാരികൾ. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും അമിത വേഗം കുറയ്ക്കാതെ ഈ റൂട്ടിൽ ചില ബസുകൾ ചീറിപ്പായുകയാണ്. ഇന്നലെ രാവിലെ കല്ലോട് എൽപി സ്കൂളിനു സമീപം നടന്ന അപകടം അമിത വേഗം കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കല്ലോട് ഭാഗത്തു നിന്നും വന്ന സ്കൂൾ ബസിനു പിറകിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയിൽ നിന്ന്
മാവൂർ ∙ ചാലിയാർ പ്രധാന ജലസ്രോതസ്സായി ജില്ലയിലെ 13 പഞ്ചായത്തുകൾക്കു ശുദ്ധജലം നൽകുന്നതിനു ബൃഹത് പദ്ധതി ഒരുങ്ങുന്നു. പ്രതിദിനം 100 എംഎൽഡി വെള്ളം ശുദ്ധീകരിക്കുന്നതിനു ആധുനിക സംവിധാനങ്ങളോടെയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ, പമ്പ്ഹൗസ് നിർമാണം എന്നിവ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതിന്റെ
അധ്യാപക ഒഴിവ് കായക്കൊടി∙ കെപിഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ് അഭിമുഖം 17നു 10ന്. മുക്കം∙ നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്, എച്ച്എസ്എസ്ടി മലയാളം അധ്യാപക കൂടിക്കാഴ്ച 16 ന് 10 മണിക്ക്. കോഴിക്കോട് ∙ ചാലപ്പുറം ഗവ.ഗണപത് ബോയ്സ് ഹൈസ്കൂളിൽ
കോഴിക്കോട് ∙ പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. രോഗിയുടെ പരാതിയെ തുടര്‍ന്ന് മാറാട് മെഡിക്കല്‍ സെന്ററിന്റെ ഉടമ ഇ.കെ.കണ്ണനെതിരെയാണ് നിയമനടപടിയെടുത്തത്. സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ഈ മരുന്നുകളും മറ്റു രേഖകളും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ പൊലീസും കേസ് എടുത്തു.
കോഴിക്കോട് ∙ അറബിക്കടലിൽ സിംഗപ്പൂർ ചരക്കുകപ്പൽ എംവി വാൻ ഹയി 503ന് തീപിടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് സർക്കാരിന് നോട്ടിസ് അയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്
കോഴിക്കോട് ∙ കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ പിണങ്ങി ടിപ്പർ ലോറിക്കു മുന്നിലേക്ക് ചാടിയ വിദ്യാർഥി, ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുന്നമംഗലം – മുക്കം റോഡിൽ കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് പിണങ്ങി ടിപ്പറിനു മുന്നിലേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ഉണ്ടായ സംഭവത്തിന്റെ സിസിടിവി
വടകര ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മഴ ശക്തമായപ്പോൾ ഗതാഗതം മന്ദഗതിയിലായി. ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾ പതുക്കെയാണു നീങ്ങുന്നത്.മഴയ്ക്ക് മുൻപ് സർവീസ് റോഡുകൾ
കോഴിക്കോട്∙ വെള്ളയിൽ ഹാർബറിലെ പുലിമുട്ടിൽ നിന്ന് ‘തവിടൻ കടൽവാത്ത്’ (ബ്രൗൺ ബൂബി) എന്ന കടൽപ്പക്ഷിയെ കണ്ടെത്തി. എൻ.യദു പ്രസാദ്, മുഹമ്മദ് റാഫി, ഋത്വിക് സുന്ദർ, അശ്വതി ഷിബു, ടി.ഫായിസ് എന്നീ പക്ഷി നിരീക്ഷകരാണ് കടൽവാത്തിന്റെ ചിത്രം പകർത്തിയത്. ഇ–ബേർഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം കേരളത്തിൽ ഈ പക്ഷിയെ
കോഴിക്കോട് ∙ ‘‘സാറെ ഞങ്ങൾക്ക് ഒരു കസ്റ്റമർ വന്നാൽ കിട്ടുന്നത് 1000 രൂപ....എന്നാൽ മാഡം കസ്റ്റമറിൽനിന്നു വാങ്ങുന്നത് 3000 മുതൽ 3,500 വരെ തുക.. ഇങ്ങനെ ഞങ്ങളെ പറ്റിക്കുന്നത് ഇപ്പോഴാണ് അറിയുന്നത്’’. മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽനിന്ന് നടക്കാവ് പൊലീസ് പിടികൂടിയ ഇതര സംസ്ഥാനത്തുനിന്നുള്ള യുവതികളാണ്
വടകര ∙കൈനാട്ടി ദേശീയപാതയോരത്ത് രണ്ടാഴ്ചയായി നിർത്തിയിട്ട കാറിൽ കണ്ടതു തോക്കല്ല, തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ. നാട്ടുകാരുടെ പരാതിയെ തുടർന്നു കാർ ഉടമയെ വിളിച്ചു വരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണു ലൈറ്റർ ആണെന്നു മനസ്സിലായത്.ഡൽഹി റജിസ്ട്രേഷനുള്ള കാർ ദിവസങ്ങളായിട്ടും മാറ്റാത്തതു നാട്ടുകാർ പൊലീസിനെ
കട്ടാങ്ങൽ ∙ എൻഐടി അടിപ്പാത നിർമാണവും സമീപത്തെ റോഡുകളുടെ നവീകരണവും അനിശ്ചിതമായി നീളുന്നതു മൂലം ദുരിതത്തിലായതായി വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. ഒരു വർഷത്തിലധികമായി തുടരുന്ന നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണു
നന്മണ്ട ∙ അധികമാരും കണ്ടിട്ടില്ലാത്ത നമ്മുടെ ജില്ലാ മത്സ്യം ഇവിടെയുണ്ട്. കോഴിക്കോടിന്റെ ജില്ലാ മത്സ്യമായി പ്രഖ്യാപിച്ച ശേഷം ആദ്യമായി പാതാള പൂന്താരകൻ (പാഞ്ചിയോ ബുജിയ) നന്മണ്ടയിൽ പ്രത്യക്ഷപ്പെട്ടു. കള്ളങ്ങാടിത്താഴത്ത് കണ്ണൻകണ്ടി ഷിജിന്റെ വീട്ടിലാണു കിണറ്റിൽ നിന്നു വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പിലൂടെ
ഫറോക്ക് ∙ അപകടാവസ്ഥയെ തുടർന്നു ഒരു വർഷം മുൻപ് മുറിച്ച തണൽമരത്തിന്റെ കഷണങ്ങൾ നീക്കം ചെയ്യാത്തതു പേട്ട തുമ്പ അങ്കണവാടി വിദ്യാർഥികൾക്ക് അപകടക്കെണി. അങ്കണവാടി പരിസരത്ത് റോഡിന്റെ ഇരുവശത്തും മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.കുട്ടികൾ നടന്നു വരുന്ന വഴിയിൽ തടിയും വലിയ കമ്പുകളും സൂക്ഷിച്ചതിനാൽ റോഡിലേക്ക്
വൈദ്യുതി മുടക്കം കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 2 വരെ പൊറ്റമ്മൽ വൺ ആന്തം അപ്പാർട്മെന്റ്, ഗവ. സൈബർ പാർക്ക്. ∙ 9 – 1: കൊടുവള്ളി എർസൽ, മുക്കിലങ്ങാടി, പൂവാറമ്മൽ എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിലും വാരിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ മുക്കിലങ്ങാടി ഭാഗവും. ∙ 7 – 3: കക്കോടി ഒറ്റത്തെങ്ങ്, മക്കട, പാർഥസാരഥി,
കോഴിക്കോട് ∙ മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി. ആരോപണം നേരിടുമ്പോഴാണ് പ്രതി ചേർക്കപ്പെട്ട ഒരു പൊലീസുകാരനെ മുഖ്യമന്ത്രിയുടെ സുരക്ഷായാത്രയിലെ വാഹന ഡ്രൈവറായി
കോഴിക്കോട് ∙ ശ്രീലങ്കയുടെ അനുഭവം ഇന്ത്യയ്ക്കു പാഠമാകുമോ? 2021 മേയിൽ കൊളംബോ തീരത്ത് എക്സ്–പ്രസ് പേൾ എന്ന ചരക്കുകപ്പൽ തീപിടിച്ചുണ്ടായ മലിനീകരണത്തിന്റെ ആഘാതവും നാശനഷ്ടവും 4 വർഷം കഴിഞ്ഞിട്ടും ശ്രീലങ്ക പഠിച്ചു തീർന്നിട്ടില്ല. ആഘാതവും നഷ്ടവും പഠിക്കുന്നതിലും സിംഗപ്പൂർ കോടതിയിൽ കേസ് കൊടുത്തതിലും ശ്രീലങ്കൻ സർക്കാരിനു വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്.
കോഴിക്കോട്∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തതെന്ന് വിവരം.
വടകര ∙ പുതുപ്പണം വെളുത്തമലയിൽ ഉണ്ടായ സംഘർഷത്തിനിടെ നഗരസഭ കൗൺസിലർ ഉൾപ്പെടെ 3 സിപിഎം പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ 3 പേർ പിടിയിൽ. പുതുപ്പണം കുന്താപ്പുറത്ത് അജേഷ് (39), സഹോദരൻ റിജേഷ് (36), വള്ളു പറമ്പത്ത് രബിത്ത് (38) എന്നിവരെയാണ് എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പയ്യോളി മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവമ്പാടി ∙ പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി ചിരട്ടയുടെ പ്രതാപ കാലം എത്തി. ഒരു രൂപയായിരുന്ന ചിരട്ടവില ഇപ്പോൾ കിലോയ്ക്ക് 33 രൂപ വരെയായി. ചിരട്ടകൾ അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.
കോഴിക്കോട് ∙ സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്.
കോഴിക്കോട് ∙ മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്നു സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറും.
കൊച്ചി ∙ താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം. കേസിൽ അറസ്റ്റിലായി ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇന്ന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, വിദ്യാർഥികളുടെ മാതാപിതാക്കൾ സഹകരിക്കണമെന്നത്
വില്യാപ്പള്ളി ∙ കെട്ടിട സമുച്ചയത്തിൽ നിന്നു ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ദുർഗന്ധം വമിക്കുന്ന മാലിന്യം 12 ദിവസമായി ഒഴുകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നു നടപടിയില്ല.കെട്ടിടത്തിൽ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ താമസിക്കുന്ന മുറികളുമുണ്ട്.
Results 1-30 of 10000