Activate your premium subscription today
തൃശൂർ∙ കാര്യാട്ടുകര സ്വദേശി സുനിത (38)കിഡ്നി മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. രണ്ട് വൃക്കകളും തകരാറിലാണ്. ഉടനെ തന്നെ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. 2010 ൽ കിഡ്നി മാറ്റിവച്ചതാണ്. അന്ന് അമ്മയാണ് നൽകിയത്. ഇപ്പോൾ വീണ്ടും ഇരുവൃക്കകവും തകരാറിലായി. ഇപ്പോൾ ആഴ്ചയിൽ മൂന്ന്
ചേലക്കര∙ അർബുദം ബാധിച്ച വിദ്യാർഥിനിയുടെ ചികിത്സയ്ക്കു സമുനസ്സുകളുടെ സഹായം തേടി കുടുംബം. തോന്നൂർക്കര കിഴക്കുമുറി കറതൊടി വീട്ടിൽ പ്രേമദാസും സൗമ്യയുമാണു മകൾ അനാമിക ദാസിന്റെ (16) ചികിത്സാച്ചെലവിനു സഹായം തേടുന്നത്. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിത്സാസഹായ സമിതിക്കു രൂപം നൽകിയിട്ടുണ്ട്.
കാവാലം ∙ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ നാളെ നാടൊന്നിക്കും.കാവാലം കിഴക്ക് ചേന്നങ്കരി ചിറ്റേഴുത്ത് വീട്ടിൽ ആർ.സി.ജയചന്ദ്രന്റെയും ശാലിനിയുടെയും മകൻ അജയ് കൃഷ്ണയുടെ (22) ചികിത്സയ്ക്കായാണു നാട് ഒന്നിക്കുന്നത്. നീലംപേരൂർ പഞ്ചായത്തും ചങ്ങനാശേരി പ്രത്യാശ ഫൗണ്ടേഷനും
കോട്ടയം∙ നട്ടെല്ലിന് കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. മല്ലപ്പള്ളി സ്വദേശിനി ഷൈലജ രാജപ്പൻ ആണ് സഹായം തേടുന്നത്. ഇൗ വർഷം മാർച്ചിൽ സുഖമില്ലാതെ മെഡിക്കൽ കോളജിൽ പരിശോധയ്ക്ക് എത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോൾ മൂന്ന് കീമോ കഴിഞ്ഞു. നട്ടെല്ലിന് ഒാപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്. മജ്ജ മാറ്റിയ്ക്കേണ്ടതുണ്ട്. മരുന്നു വാങ്ങാൻപോലും ഇൗ നിർധന കുടുംബത്തിന് വഴിയില്ല. ഭർത്താവ് രാജപ്പൻ ഒരു വാഹനാപകടത്തെ തുടർന്ന് ചികിത്സതേടുന്ന സമയത്താണ് ഭാര്യ ഷൈലജയ്ക്ക് കാൻസർ കണ്ടെത്തുന്നത്. മരുന്നുവാങ്ങുന്നതെല്ലാം നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ്. തുടർ ചികിത്സയ്ക്ക് സമുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ് കുടുംബം.
പറളി∙ ഇരുവൃക്കകളും പ്രവർത്തനരഹിതമായ പതിമൂന്നുകാരൻ കെ.എം.ശ്രീരാഗിനു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. കിണാവല്ലൂർ വില്വാങ്കാട് വീട്ടിൽ മണികണ്ഠൻ ശ്രീജ ദമ്പതികളുടെ മകനാണ് പറളി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരനായ ശ്രീരാഗ്. മകന്റെ ജീവൻ
അഞ്ചിരി ∙ തലച്ചോറിലേക്കുള്ള ഞരമ്പുകൾക്ക് രോഗം ബാധിച്ച തലയനാട് കൊടുക്കുന്നേൽ രാഹുൽ (32) ഉദാര മനസ്കരുടെ സഹായം തേടുന്നു. തലച്ചോറിലേയ്ക്കുള്ള ഞരമ്പുകൾക്ക് വീക്കവും പഴുപ്പും ഉണ്ടാകുന്ന രോഗമാണ് രാഹുലിന്. ഒരുകണ്ണിന് കാഴ്ച കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിൽസ തേടി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
ചെട്ടികുളങ്ങര∙ ഒൻപതാം വയസിൽ രോഗിയായ മകൾ രാധികയുമായി ആരംഭിച്ച ദുരിതയാത്ര അവളുടെ നാൽപ്പത്തിരണ്ടാം വയസിലും തുടരുകയാണ് രമണി. ആഹാരത്തിന് പോലും വകയില്ലാത്ത അമ്മയുടേയും മകളുടേയും ജീവിതം ഇപ്പോൾ കടക്കെണിയിൽ വഴിമുട്ടിയിരിക്കുകയാണ്. ചികിത്സയ്ക്കായി കടമെടുത്ത പണം പെരുകി ലക്ഷങ്ങളായി. പലിശക്കാർ വീട്ടിലെത്തി
കൊട്ടാരക്കര ∙ പ്രാരബ്ധങ്ങളിൽ വീർപ്പുമുട്ടുന്ന കലയപുരത്തെ ആശ്രയ സങ്കേതം നിലനിൽപിനായി നല്ല മനസ്സുകളുടെ സഹായം തേടുന്നു. അന്തേവാസികളുടെ എണ്ണം ആയിരം പിന്നിട്ടു. മുന്നൂറോളം പേർക്ക് ഇരുന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ആകുലതകളുടെ നടുവിലാണു കലയപുരം ആശ്രയയുടെ കാരണവരായ കലയപുരം ജോസും സംഘവും. അന്തേവാസികളുടെ സൗകര്യം മെച്ചപ്പെടുത്താനായി മറ്റൊരു കെട്ടിടം കൂടി പണിയാൻ തീരുമാനിച്ചിരുന്നു. 150 മുറികളുള്ള ബഹുനില കെട്ടിടം. 60 മുറികളുടെ അടിസ്ഥാന നിർമാണം പൂർത്തിയായി.
തൃശൂർ ∙ ‘ഈ കൊച്ചിനെയും കൊണ്ട് ഞാൻ എവിടെയൊക്കെ, എത്രനാൾ ഓടും സാറേ..? കയറിക്കിടക്കാൻ സ്വന്തമായൊരു വീടില്ല. അവധി കഴിഞ്ഞ് സ്കൂൾ നാളെ തുറക്കും. ഇവനെ ഞാൻ എവിടെനിന്ന് പറഞ്ഞുവിടും? എന്തു കൊടുത്തുവിടും?’ വെങ്ങിണിശേരി കപ്പക്കാട് വാഴപ്പറമ്പിൽ മേഘനയ്ക്കും (37) അഞ്ചാം ക്ലാസിലേക്കു ജയിച്ച ചേർപ്പ് സിഎൻഎസ് സ്കൂൾ വിദ്യാർഥി അങ്കിത് കൃഷ്ണയ്ക്കും (10) മുൻപിലേക്കു ജീവിതം തുറക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളോടെയാണ്.
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ തളർന്നു വീഴാതിരിനുള്ള ശ്രമത്തിലാണ് ഈരാറ്റുപേട്ട നടക്കൽ ആലയ്ക്കൽ സന്തോഷും ഭാര്യ രജിതയും. 20 വർഷമായി ഈരാറ്റുപേട്ട നടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ ഇവരും 2 മക്കളും. സ്വർണ്ണപ്പണിക്കാരനായ സന്തോഷിനു ബാധിച്ച കരൾ അസുഖമാണ് ഇപ്പോൾ ഇവരുടെ
കോട്ടയം ∙ അപലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗത്തിന്റെ ചികിത്സയിലാണ് അക്സ പി.അനോജ് (19). കഴിഞ്ഞ നാലുവർഷമായി മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കയറി ഇറങ്ങാത്ത ആശുപത്രികളില്ല. ആദ്യത്തെ രണ്ടു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം കോട്ടയം
നെടുങ്കണ്ടം ∙ കരൾ മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടി 7 വയസ്സുകാരൻ. നെടുങ്കണ്ടം പച്ചടി ഇലവുംകുന്നേൽ സിനോയിയുടെയും അനുമോളുടെയും മകൻ അഡോണാണ് അപൂർവമായി ഉണ്ടാകുന്ന ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഈ കുരുന്നിനെ സഹായിക്കുന്നതിനായി നെടുങ്കണ്ടത്തെ
തിരുവനന്തപുരം ∙ മകന്റെ തുടർചികിത്സയ്ക്കായി പണം വേണം. ആകെയുള്ളത് അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം. മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വലയുകയാണ് ഈ നിർധന കുടുംബം. ആറ്റിങ്ങൽ കൊടുമൺ ‘ജയഹരിതം’ വീട്ടിൽ ഐ. ജയലക്ഷ്മിയുടെ മൂത്ത മകൻ എച്ച്.ജെ.ശേഖർ(25)ആണ് ചികിത്സാ സഹായം തേടുന്നത്. ജൻമനാ സെറിബ്രൽ പാൾസി
നെടുങ്കണ്ടം ∙ അപൂർവങ്ങളിൽ അപൂർവമായ ബെഹ്ഷെറ്റ്സ് രോഗം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. നെടുങ്കണ്ടം പൂവത്തുംമൂട്ടിൽ ഏബ്രഹാം - ലിസമ്മ ദമ്പതികളുടെ മകൾ എൽബെറ്റാണ് (25) കാരുണ്യം തേടുന്നത്. ഞരമ്പുകൾക്കുള്ളിൽ മുഴകൾ രൂപപ്പെടുന്ന രോഗമാണ് ബെഹ്ഷെറ്റ്സ്. ശരീരം മുഴുവൻ നീരുവയ്ക്കുകയും മൂക്കിൽക്കൂടി
കോട്ടയം ∙ കാൻസർ രോഗിയായ മാതാവും കിഡ്നി രോഗം ബാധിച്ച 17 വയസ്സുകാരി മകളും ചികിത്സാ സഹായം തേടുന്നു. വാഴൂർ ഈസ്റ്റ് കുറ്റിക്കൽ കെ.കെ.ഓമനയും (50) മകളുമാണ് ദുരിത ജീവിതം നയിക്കുന്നത്. ഓമനയ്ക്കു വയറിൽ കാൻസർ രോഗമാണ്. 17 വയസ്സുകാരി മകൾക്കു കേൾവിശക്തിയില്ല, സംസാരിക്കാനും കഴിയില്ല. ഇതിനു പുറമേ പ്രമേഹം ബാധിച്ചു കിഡ്നി തകരാറിലുമായി. പ്ലസ്ടുവിനു പഠിക്കുന്ന മകളാണ്
പുതുപ്പള്ളി ∙ 'ശരിയായി ഭക്ഷണം കഴിക്കാനാകില്ല, മുഴുവൻ സമയവും കിടപ്പാണ്. കയ്യിലുണ്ടായിരുന്ന തുകയെല്ലാമെടുത്ത് കഴിയാവുന്നത്ര ചികിത്സ നടത്തി, എന്തു ചെയ്യണമെന്ന് അറിയില്ല', മക്കളുടെ രോഗത്തിൽ നിസഹായായ കിഴക്കേടത്ത് കല്ലുറുമ്പിൽ വീട്ടിൽ ശ്യാമള വിജയന്റെ സങ്കട കഥയാണിത്. മക്കളായ ആര്യമോൾ(18), വിദ്യമോൾ (26)
തോപ്പുംപടി∙ എല്ലിനുള്ളിലെ അർബുദ രോഗത്തിന് ചികിത്സയിലിരിക്കുന്ന വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. മുണ്ടംവേലി അത്തിപ്പൊഴി തരകൻതറ ടി.പി.ബിജുമോന്റെ ഭാര്യ കെ.ആർ.ഷീജ (49)യുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ചികിത്സാ സഹായ നിധി രൂപീകരിച്ചത്. ആഴ്ചയിൽ 15,000 രൂപ ചെലവ് വരുന്ന കുത്തിവയ്പ് എടുക്കേണ്ടി വരുന്നു. ഇത് 6 മാസം തുടരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിരവരുമാനമില്ലാത്ത ബിജുവും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്.
പുത്തൂർ ∙ രണ്ടു മാസത്തോളം നീണ്ട ആശുപത്രി വാസം, അതിൽ 26 ദിവസം മരണത്തോട് മല്ലടിച്ച് അബോധാവസ്ഥയിൽ. ഒടുവിൽ ജീവൻ തിരികെക്കിട്ടിയെങ്കിലും കഴിഞ്ഞ ഒരു വർഷമായി കിടക്കയിലാണ് പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പേഴുംകുന്നിൽ തെക്കതിൽ സി.വി.ചന്ദ്രസേന (49)ന്റെ ജീവിതം. റോഡിനു കുറുകെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ
കൊല്ലം ∙ രക്താർബുദം ബാധിതയായ തുഷാരയ്ക്ക് മജ്ജ നൽകാൻ എട്ടുവയസ്സുകാരനായ മകൻ ശ്രീഹരിയുണ്ട്. പക്ഷേ, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള 50 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. വെല്ലൂർ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ. കിളികൊല്ലൂർ
തൊടുപുഴ ∙ വെറും 17 വയസ്സു മാത്രമാണ് അമൃതയുടെ പ്രായം. പഠിക്കാനും കൂട്ടുകാരെപ്പോലെ ഓടിനടക്കാനുമൊക്കെ അവൾക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷേ, നട്ടെല്ല് വശത്തേക്ക് വളയുന്ന സ്കോളിയോസിസ് എന്ന രോഗം മൂലം കഴിഞ്ഞ നാലരവർഷമായി ദുരിതമനുഭവിക്കുകയാണ് ആ പെൺകുട്ടി. മകളെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ
കോട്ടയം ∙ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടി 19 വയസ്സുകാരി. കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ അക്സ പി. അനോജ് ആണ് ചികിത്സാ സഹായം തേടുന്നത്. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ടും എച്ച്ബിയും കുറഞ്ഞു. രണ്ടു വൃക്കകളും ഹൈ റിസ്ക് ഇൻഫെക്ഷനിലാണ്. 5 വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 മാസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ
ഈരാറ്റുപേട്ട ∙ ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസ്സുകാരി ജിയാന ജിജോ. വകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ മകളാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാനായില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന്
ആലപ്പുഴ ∙ വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ ചന്തിരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിന് 10 ലക്ഷം രൂപ ചികിത്സാ സഹായം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷയറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന
കോട്ടയം ∙ രക്തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന അപൂർവമായ അസുഖം അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പൂഞ്ഞാർ കൈപ്പള്ളി വലിയപറമ്പിൽ ജാൻസി ജയിംസിനു (53) ശരീരത്തിൽ ആവശ്യമായ പുതിയ രക്തകോശങ്ങളെ ഉൽപാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ്.
തൊടുപുഴ ∙ ഷിബുവിനു തുടർന്നും ജോലിക്കു പോകണം, അതിന് സുമനസ്സുകൾ കനിയണം. കഞ്ഞിക്കുഴി വെൺമണി ചങ്ങനാംപറമ്പിൽ ഷിബു കരുണാകരൻ (52) രണ്ടു വൃക്കകളും തകരാറിലായി കിടപ്പിലായിട്ട് 5 മാസമായി. വർക്ഷോപ് തൊഴിലാളിയായിരുന്ന ഷിബുവിന് അസുഖം പിടിപെട്ടതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കൂലിപ്പണിക്കു പോയിരുന്ന
Results 1-25 of 557