Activate your premium subscription today
തിരുവനന്തപുരം∙ പുതുവർഷത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം വീണ്ടും വേദിയാകുന്നു. ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ജനുവരി 31ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും.
1998ന് ശേഷം ഒരു ഐസിസി കിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്യാപ്റ്റൻ ടെംബ ബവൂമ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 84–ാം ഓവറിലെ നാലാം പന്തിൽ സിംഗിൾ ഇട്ട് കൈൽ വെരെയ്നെ വിജയ റൺസ് കുറിക്കുമ്പോൾ ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിലായിരുന്നു ടെംബ ബവൂമയുടെ സ്ഥാനം.
ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ പതിറ്റാണ്ടുകളായി അലട്ടുന്ന നിർഭാഗ്യത്തിന്റെയും തോൽവികളുടെയും ശാപങ്ങളെല്ലാം കുടഞ്ഞെറിഞ്ഞാണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കൻമാരായി ദക്ഷിണാഫ്രിക്കയുടെ പട്ടാഭിഷേകം. ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഓസീസിനെത്തന്നെ വീഴ്ത്തി കിരീടം ചൂടുമ്പോൾ, പരിഹാരമാകുന്നത്
ദുബായ്∙ ബൗണ്ടറി ലൈനിന് അപ്പുറത്തും ഇപ്പുറത്തുമായി ചാടിനിന്ന് കണ്ണിമ ചിമ്മുന്ന വേഗത്തിൽ പറന്നെടുക്കുന്ന വിസ്മയ ക്യാച്ചുകൾക്ക് പൂട്ടുവീഴുന്നു. ബൗണ്ടറി ലൈനിനു സമീപത്തുവച്ച് എടുക്കുന്ന ക്യാച്ചുകളുമായി ബന്ധപ്പെട്ട് തർക്കം പതിവായതോടെ നിയമത്തിൽ പൊളിച്ചെഴുത്തിന് തയാറെടുക്കുകയാണ് ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ എംസിസി. ഈ മാസം മുതൽ ഐസിസിയുടെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ, 2026 ഒക്ടോബർ മുതൽ എംസിസി നിയമസംഹിതയിലും ഉൾപ്പെടുത്തും.
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മത്സരിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്.
ബെക്കൻഹാം∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ചതുർദിന പരിശീലന മത്സരത്തിൽ ഇന്ത്യ എയ്ക്കെതിരെ മികച്ച പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ പടയൊരുക്കം. ഈ പരമ്പരയിലൂടെ ക്യാപ്റ്റനായി അരങ്ങേറുന്ന യുവതാരം ശുഭ്മൻ ഗിൽ അർധസെഞ്ചറിയുമായി പടനയിച്ച മത്സരത്തിൽ, ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തി സീനിയർ
ഇന്ത്യൻ ക്രിക്കറ്റിലെ മനോഹര നിമിഷങ്ങൾക്കെല്ലാം മിഴിവേകാൻ ഒരു മലയാളിയുടെ സാന്നിധ്യം നിർബന്ധമാണ്. 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോൾ സുനിൽ വത്സന്റെ രൂപത്തിൽ, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്ത്, 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യമായി ചാംപ്യന്മാരായപ്പോൾ അവിടെയും ഒരു മലയാളി ഉണ്ടായിരുന്നു, എറണാകുളം കോലഞ്ചേരി സ്വദേശി ഗബ്രിയേൽ ബെൻ കുര്യന്റെ രൂപത്തിൽ.
നിർണായക മത്സരങ്ങളിൽ കളി മറക്കുന്നവർ എന്ന ആ ‘പേരുകേട്ട ചീത്തപ്പേര്’ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ചേരില്ല. ചരിത്രമുറങ്ങുന്ന ലോഡ്സിലെ വിഖ്യാതമായ മൈതാനത്ത്, ചരിത്രത്തിന്റെതന്നെ ഭാഗമായി മാറിയ ആ കുറവ് അവർ ഇതാ പരിഹരിച്ചിരിക്കുന്നു; അതും രാജകീയമായിത്തന്നെ. ടെസ്റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും വഴിഞ്ഞൊഴുകിയ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം
വിൻ ഹോക്∙ ഐപിഎൽ 18–ാം സീസണിൽ മലയാളി താരം സഞ്ജു സാംസണിന്റെ അഭാവത്തിൽ വിവിധ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച യുവതാരം റിയാൻ പരാഗിന്, നായകനെന്ന നിലയിൽ പുതിയ ഉത്തരവാദിത്തം. ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായി അസം ക്രിക്കറ്റ് ടീം നടത്തുന്ന നമീബിയൻ പര്യടനത്തിൽ നായകനായി റിയാൻ പരാഗിനെ
ഓക്ലൻഡ്∙ ഒറ്റ ഇന്നിങ്സിൽ 19 പടുകൂറ്റൻ സിക്സറുകൾ – യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പിന് സ്ഫോടനാത്മക തുടക്കം സമ്മാനിച്ച് ന്യൂസീലൻഡ് താരം ഫിൻ അലന്റെ ഐതിഹാസിക പ്രകടനം. ഒരു ട്വന്റി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡിലേക്ക് ഫിൻ അലൻ പന്തു ‘പറപ്പിച്ച’ മത്സരത്തിൽ,
ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് ഉറച്ച കാൽവയ്പ്പുമായി ലോഡ്സിൽ ദക്ഷിണാഫ്രിക്കയുടെ പടയോട്ടം. നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, മൂന്നാം ദിനം കളി നിർത്തുമ്പോൾ 56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. സെഞ്ചറി പൂർത്തിയാക്കിയ ഓപ്പണർ എയ്ഡൻ മാർക്രവും (102) അർധസെഞ്ചറി പിന്നിട്ട ക്യാപ്റ്റൻ ടെംബ ബാവുമയും (65) ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ടും തീർത്തിട്ടുണ്ട്.
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച അമ്മയെ സന്ദർശിക്കുന്നതിനാണ് ഗംഭീർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് ഗംഭീറിന്റെ അമ്മ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സൂരജ് രണദീവ് ജീവിക്കാനായി ബസ് ഓടിക്കുന്നു. 2011 ഐപിഎലിൽ ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള ശ്രീലങ്കൻ താരമാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയ ശേഷം ബസ് ഓടിച്ച് ജീവിക്കുന്നത്. ക്രിക്കറ്റ് വിട്ട ശേഷം ജീവിക്കാനായി വഴി തേടിയ സൂരജ് ഓസ്ട്രേലിയയിലേക്കു താമസം മാറുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന മത്സരം ഇന്ന്. ഇന്ത്യ എ ടീമിനെതിരെയുള്ള ചതുർദിന മത്സരം കളിക്കാർക്കും ക്യാപ്റ്റനും കോച്ചിനും ശരിയായ വിലയിരുത്തൽ അവസരമാകും. യഥാർഥ ടെസ്റ്റിലേതുപോലെ ദിവസം 90 ഓവർ വീതമുള്ള മത്സരത്തിൽ ബാറ്റർക്കു ചെറിയ സ്കോറിൽ പുറത്തായാൽ ഒരു അവസരം കൂടി ലഭിക്കും.
ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്നിങ്സുകളിൽ അനാവശ്യ ഷോട്ടുകളിലൂടെ തകർത്തടിക്കാൻ ശ്രമിച്ച് പുറത്താകുന്നത് തുടർകഥയാക്കിയ യശസ്വി ജയ്സ്വാളിനെ ‘ഉപദേശിച്ച് നേരെയാക്കാൻ’ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. വെള്ളിയാഴ്ച ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ കെന്റിൽ പരിശീലന മത്സരം കളിക്കാനിരിക്കെയാണ് ഗംഭീർ
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ കണ്ടെത്തലായ പ്രിയൻഷ് ആര്യ, ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നതിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ യോഗ്രാജ് സിങ്. വൈഭവ് സൂര്യവംശിയുള്പ്പടെയുള്ള യുവ ക്രിക്കറ്റ് താരങ്ങൾ അവരുടെ ഫിറ്റ്നസിലാണു കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് ബെഡിങ്ങാം പന്ത് ‘നിയമവിരുദ്ധമായി’ കൈകാര്യം ചെയ്തതിന് വിക്കറ്റിനായി അപ്പീൽ ചെയ്ത് ഓസ്ട്രേലിയൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വെബ്സ്റ്റർ എറിഞ്ഞ 49–ാം ഓവറിലായിരുന്നു സംഭവം
അഹമ്മദാബാദ് വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർഥിക്കുന്നതായി രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഹമ്മദാബാദിൽ വിമാനം അപകടത്തിൽ പെട്ടതറിഞ്ഞ് ഞെട്ടിപ്പോയതായി വിരാട് കോലിയും പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള് 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് ഓസീസ് ഉള്ളത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണ് (നാലു പന്തിൽ ഒന്ന്) ബാറ്റിങ് തുടരുന്നത്. ഓസ്ട്രേലിയയ്ക്ക് നിലവിൽ 218 റൺസിന്റെ ലീഡുണ്ട്. അലക്സ് ക്യാരി (50 പന്തിൽ 43), മാർനസ് ലബുഷെയ്ൻ (64 പന്തിൽ 22), സ്റ്റീവ് സ്മിത്ത് (25 പന്തിൽ 13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ.
മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായി വാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് എങ്ങുമെത്താതെ പോയ വിനോദ് കാംബ്ലിയെ പണ്ട് ഉപദേശിച്ചു നേരെയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം വെളിപ്പെടുത്തി മുൻ താരം യോഗ്രാജ് സിങ്. ഇങ്ങനെ പോയാൽ എല്ലാം അവസാനിക്കുമെന്ന് കാംബ്ലിക്കു മുന്നറിയിപ്പു
സതാംപ്ടൻ ∙ അവസാന മത്സരത്തിൽ 37 റൺസിന് വിജയിച്ച ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി (3–0). മൂന്നാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 248 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ അവസാനിച്ചു.
മുംബൈ ∙ ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ നിരാശപ്പെടുത്തുന്ന തോൽവിയുടെ ഓർമകൾ മായും മുൻപേ, ട്വന്റി20യിൽ ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്ക് വീണ്ടും ഒരു ഫൈനൽ. ട്വന്റി20 മുംബൈ ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഇന്ന് ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ ഫാൽക്കൻസ്, സിദ്ധേഷ് ലാഡ് നയിക്കുന്ന മറാഠ റോയൽസിനെ നേരിടും. രാത്രി 7.30 മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
തിരുവനന്തപുരം∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് വിട്ട് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുമെന്നതിനു കൂടുതൽ തെളിവുകളുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ. സഞ്ജു സാംസൺ നിലവിൽ യുഎസിലെ കലിഫോർണിയയിലാണെന്നും, മേജർ ക്രിക്കറ്റ് ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥതയിലുള്ള
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച മുൻ നായകൻ കൂടിയായ വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ചതിൽ ബിസിസിഐയെ യും സിലക്ടർമാരെയും വിമർശിച്ച് മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇക്കാര്യത്തിൽ ഇവർ കോലിയെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ശാസ്ത്രി പറഞ്ഞു. തനിക്ക്
ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടോളം നീണ്ട സുദീർഘമായ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎൽ കിരീടം ചൂടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ സ്വന്തമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. തനിക്ക് എന്തിനാണ് ആർസിബി എന്ന് ശിവകുമാർ ചോദിച്ചു. താൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ലെന്ന് ഡി.കെ. ശിവകുമാർ തമാശരൂപേണ പ്രതികരിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ ഡി.കെ. ശിവകുമാർ വാങ്ങിയേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
Results 1-25 of 10000