ADVERTISEMENT

ബെക്കൻഹാം (ഇംഗ്ലണ്ട്) ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന മത്സരം ഇന്ന്. ഇന്ത്യ എ ടീമിനെതിരെയുള്ള  ചതുർദിന മത്സരം കളിക്കാർക്കും ക്യാപ്റ്റനും കോച്ചിനും ശരിയായ വിലയിരുത്തൽ അവസരമാകും. യഥാർഥ ടെസ്റ്റിലേതുപോലെ ദിവസം 90 ഓവർ വീതമുള്ള മത്സരത്തിൽ ബാറ്റർക്കു ചെറിയ സ്കോറിൽ പുറത്തായാൽ ഒരു അവസരം കൂടി ലഭിക്കും. കളിക്കാരുടെ കായികക്ഷമതാ പരിശോധനയ്ക്കും നല്ല അവസരം. 

ഹെഡ്ങ്‍ലിയിൽ 20ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ ടീമിലെ സ്പിന്നർ സ്ഥാനത്തേക്കു മത്സരിക്കുന്ന രവീന്ദ്ര ജഡേജയുടെയും കുൽദീപ് യാദവിന്റെയും ഫോം പരിശീലന മത്സരത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. പരുക്കു മൂലം ആറുമാസം മാറിനിന്ന പ്രധാന പേസർ ബുമ്രയുടെ തിരിച്ചുവരവും ശ്രദ്ധിക്കപ്പെടും. ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരിൽനിന്ന് ടീമിലെ മൂന്നാം പേസറെ തീരുമാനിക്കുകയെന്ന ലക്ഷ്യവുമുണ്ട്. 

ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോട് കൂടുതൽ ഓവറുകൾ എറിയാൻ തയാറെടുക്കാൻ ബോളിങ് കോച്ച് മോൺ മോർക്കൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷമിയുടെ അഭാവവും ബുമ്രയുടെ ഫിറ്റ്നസും മുന്നിൽക്കണ്ടുള്ള നിർദേശമാണിതെന്നു കരുതുന്നു.

English Summary:

India A vs India Senior Team Practice Match, Day 1 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com