Activate your premium subscription today
പാലക്കാട് ∙ കവർച്ചക്കേസിൽ തെളിവെടുപ്പിനിടെ എസ്ഐയുടെ തോക്കു തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് മിന്നൽവേഗത്തിൽ കീഴ്പ്പെടുത്തി. കൽമണ്ഡപം പ്രതിഭാനഗർ കോളനിയിലെ വീടുകളിൽ കവർച്ച നടത്തിയ കേസിലെ പ്രതി തെലങ്കാന വാറങ്കൽ സ്വദേശി സെട്ടി മണിയാണ് (മണിമാരൻ) കസബ എസ്ഐ എച്ച്.ഹർഷാദിന്റെ തോക്ക് തട്ടിയെടുക്കാൻ
ആലത്തൂർ∙ കോർട്ട് റോഡ് നവീകരണത്തിനു പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. നിർമാണ സാമഗ്രികൾക്കുണ്ടായ വില വർധന മൂലം പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ പഴയ നിരക്കിന് അനുസരിച്ച് തയാറാക്കിയ എസ്റ്റിമേറ്റ് അപര്യാപ്തമായി. 2025 ഏപ്രിലിലാണ് പുതിയ നിരക്ക് നിലവിൽ വന്നത്. 2018 ലെ നിരക്ക് അനുസരിച്ചാണ് ആദ്യ
വണ്ടിത്താവളം ∙ കമ്പാലത്തറ ഏരിയിൽ നിന്നു ജലവിതരണം നടത്തുന്ന പെരുമാട്ടി അഞ്ചുവെള്ളക്കാട്ടിലെ ബ്രാഞ്ച് കനാൽ ബണ്ട് തകർന്നു. കഴിഞ്ഞ ആഴ്ച പ്രദേശത്ത് പെയ്ത തുടർമഴയിലാണ് മണ്ണിടിഞ്ഞ് ബണ്ട് തകർന്നത്. അഞ്ചുവെള്ളക്കാട്, തണ്ണിക്കുണ്ട്, സമ്പത്ത്വാര , കാളിമാൻചള്ള ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലായി വിവിധ പ്രദേശത്തെ 450 ഏക്കറോളം വരുന്ന നെൽക്കൃഷിക്ക് ആവശ്യമായ ജലം ഈ കനാലിലൂടെയാണ് നൽകിവരുന്നത്. ബണ്ട് തകർന്നതിനാൽ വെള്ളം നൽകാനാവാത്ത അവസ്ഥയാണ്. യഥാസമയം വെള്ളം ലഭിക്കാതിരുന്നാൽ കൃഷിനാശം നേരിടും.
മണ്ണാർക്കാട് ∙ ശിവൻകുന്നിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ വേങ്ങൂർ കൂത്തുപറമ്പ് ഷുഹൈബിനെയാണ് (38) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അരക്കുപറമ്പ് കൊമ്പാക്കലിലാണു താമസിക്കുന്നത്. മേയ് 31നാണു ശിവൻകുന്നിലെ റിട്ട.അധ്യാപകൻ ശ്രീലയത്തിൽ ശ്രീധരന്റെ
പാലക്കാട് ∙ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സംഭവത്തിൽ മണ്ണാർക്കാട് പൊലീസിനു മാത്രമല്ല തഹസിൽദാർക്കും പിഴ കിട്ടി. ബവ്റിജസ് മദ്യവിൽപനശാല, സഹകരണബാങ്ക്, കെഎസ്ആർടിസി തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾക്കു കഴിഞ്ഞ 6 മാസത്തിനുള്ളിൽ പിഴ അടയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ നോട്ടിസ് നൽകി. പലരും പിഴയടച്ച് തലയൂരി. പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യം കത്തിക്കുന്നുണ്ടെന്ന പരാതിയിലാണ് മണ്ണാർക്കാട്
ചിറ്റൂർ ∙ആകർഷകമായ പദ്ധതികളും സഹായങ്ങളും പ്രഖ്യാപിച്ചുകൊണ്ട് മത്സ്യക്കുഞ്ഞ് ഉൽപാദന–വിതരണ മേഖലയിലേക്ക് കർഷകരെ കൊണ്ടുവന്ന സർക്കാർ തന്നെ അതിന്റെ തകർച്ചയ്ക്കും കാരണമായി. അയൽ സംസ്ഥാനങ്ങളിൽ നിന്നു നല്ലയിനം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് നിശ്ചിത വളർച്ചയെത്തുന്നതുവരെ പരിപാലിച്ച് മത്സ്യക്കർഷകർക്ക് എത്തിച്ചു
പറളി∙ ഇരുവൃക്കകളും പ്രവർത്തനരഹിതമായ പതിമൂന്നുകാരൻ കെ.എം.ശ്രീരാഗിനു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. കിണാവല്ലൂർ വില്വാങ്കാട് വീട്ടിൽ മണികണ്ഠൻ ശ്രീജ ദമ്പതികളുടെ മകനാണ് പറളി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരനായ ശ്രീരാഗ്. മകന്റെ ജീവൻ
പട്ടാമ്പി ∙ ഓങ്ങല്ലൂർ പഞ്ചായത്ത് പരിധിയിൽ ശ്രീനാരായണ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിൽ ഒഴിവുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിരതാമസമുള്ള 18 മുതൽ 35 വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.എസ്എസ്എൽസിയാണ് യോഗ്യത. 25നു മുൻപായി ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രൊജക്ട് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ പട്ടാമ്പി, 679303 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04662211832.
പാലക്കാട് ∙ സിപിഐ സംസ്ഥാന സെക്രട്ടറിയെ മുതിർന്ന സഹപ്രവർത്തകർ വിമർശിക്കുന്ന സംഭാഷണം പുറത്തു വന്നതിനു പിന്നാലെ പാലക്കാട് ജില്ലയിലും ഫോൺ ചോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് തോറ്റതിൽ സന്തോഷം പങ്കുവയ്ക്കുന്ന സംസ്ഥാന കൗൺസിൽ അംഗം ഒ.കെ.സെയ്തലവിയുടെ സംസാരമാണു പുറത്തുവന്നത്.
മനിശ്ശേരി ∙ ചോറോട്ടൂർ, വെള്ളിയാട് പ്രദേശങ്ങളിൽ റെയിൽവേ ലൈനിനോടു ചേർന്ന നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന ആശങ്കയ്ക്കിടെ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമീപിച്ചു വാണിയംകുളം പഞ്ചായത്ത് ഭരണസമിതിയും ബിജെപി വെസ്റ്റ് ജില്ലാ നേതൃത്വവും. റെയിൽവേയുടെ സുരക്ഷാവേലി നിർമാണത്തോടെ കാൽനടയാത്ര
തിരുപ്പൂർ ∙ വസ്ത്രനിർമാണ കയറ്റുമതിയും അനുബന്ധ വ്യാപാര വ്യവസായവുമായി ബന്ധപ്പെട്ട് തിരുപ്പൂരിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരികെയും ആയിരക്കണക്കിനാളുകളാണ് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നത്.രണ്ടു പ്ലാറ്റ്ഫോമുകൾ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന തിരുപ്പൂർ റെയിൽവേ സ്റ്റേഷനിൽ
പാലക്കാട് ∙ ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. റവന്യു വകുപ്പ് വിദ്യാഭ്യാസ വകുപ്പിനു കൈമാറിയ സ്ഥലത്ത് 3.9 കോടി രൂപ ചെലവിൽ 3 നിലകളിലായി പുതിയ സ്കൂൾ കെട്ടിടം നിർമിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ നിർമാണം ആരംഭിക്കുമെന്ന് രാഹുൽ
എലപ്പുള്ളി ∙ വിടപറഞ്ഞത് ‘ഫ്ലോറൻസ് നൈറ്റിങ്ഗേൽ’ എന്നു കരസേനയുടെ വിശേഷണം ലഭിച്ച ധീരവനിത. അത്രത്തോളം മഹത്വം നിറഞ്ഞതായിരുന്നു അവരുടെ സൈനിക സേവനം.തറവാടിനു മഹിമയും പ്രൗഢിയുമുണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പിടിമുറുക്കിയ കാലത്താണു രാജമ്മാളും സഹോദരങ്ങളും വളർന്നത്. എലപ്പുള്ളി ഗവ.യുപി
കൊട്ടേക്കാട് ∙ നാമ്പള്ളത്തു വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പ് 3 പോരുകോഴികളെ ഭക്ഷിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ഓടയെത്തി മറ്റു കോഴികളെ തുറന്നുവിട്ടതോടെയാണ് ഇവയെ രക്ഷിക്കാനായത്.വനംവകുപ്പ് സംഘമെത്തി 20 മിനിറ്റോളം പരിശ്രമിച്ച് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടരയോടെ നാമ്പള്ളം
പൊള്ളാച്ചി ∙ കോട്ടൂർ രംഗസമുദ്രത്തിൽ ശ്രീലങ്കൻ സ്വദേശിയായ ഭാര്യയ്ക്ക് എൽഐസി പോളിസി എടുക്കാൻ വിസമ്മതിച്ച സംഭവത്തിൽ എൽഐസി ഏജന്റിനെയും മകനെയും കുത്തി പരുക്കേൽപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽപേട്ടയിൽ താമസിക്കുന്ന ശിവദാസന്റെ മകൻ രവിശങ്കറിനാണു കുത്തേറ്റത്. സംഭവത്തിൽ രംഗസമുദ്രത്തിലെ ഷാജഹാനെ
കോയമ്പത്തൂർ ∙ ലേണേഴ്സ് ലൈസൻസ് മാത്രമുള്ളയാൾ ഓടിച്ച ആംബുലൻസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം താരാമംഗലം വള്ളലാർ വീഥിയിൽ എസ്. മദൻ (19) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രോഗിയുമായി സേലത്തു നിന്നു പുറപ്പെട്ട ആംബുലൻസിലെ ഡ്രൈവർ ആയിരുന്നു ഇയാൾ. രാവിലെ 11 മണിയോടെ അവിനാശി
മരുതറോഡ് ∙ ദേശീയപാതയോരത്തുള്ള കൽമണ്ഡപം പ്രതിഭാ നഗർ കോളനിയിൽ പൂട്ടിയിട്ട 3 വീടു കുത്തിത്തുറന്ന് 7.80 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയും സംസ്ഥാനാന്തര മോഷ്ടാവുമായ തെലങ്കാന സ്വദേശി സെട്ടി മണിയെ (മണിമാരൻ–41) കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി കസബ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ
അധ്യാപക ഒഴിവ് കുഴൽമന്ദം ∙ മാത്തൂർ സിഎഫ്ഡി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്സി നോൺ വൊക്കേഷനൽ, കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9495448848. കുഴൽമന്ദം ∙ വെള്ളപ്പാറയിലെ കുഴൽമന്ദം ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി, എച്ച്എസ്ടി (ഇംഗ്ലിഷ്) വിഭാഗങ്ങളിൽ
വണ്ടിത്താവളം ∙ തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു. നെല്ലിമേട് സർക്കാർപതി കോളനിയിൽ അയ്യപ്പന്റെ മകൻ എ.ബാലകൃഷ്ണൻ (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.15 നായിരുന്നു സംഭവം. മീനാക്ഷിപുരം കടമാൻപാറയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തേങ്ങ ഇടുന്നതിനിടെ താഴെ നിൽക്കുകയായിരുന്ന ബാലകൃഷ്ണന്റെ തലയിലേക്ക് തെങ്ങിൻ കുല വീഴുകയായിരുന്നു.
പാലക്കാട്∙ കഞ്ചിക്കോട് ചെല്ലങ്കാവിൽ വനയോ ര മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനക്കൂട്ടമെത്തി. ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിച്ച ആനക്കൂട്ടത്തെ പടക്കമെറിഞ്ഞ് ഉൾവനത്തിലേക്ക് മാറ്റി. ഇന്നലെ കൂട്ടം തെറ്റിയ 5 അംഗ സംഘവും ഇതിനൊപ്പം ചേർന്നിട്ടുണ്ട്. ചെല്ലങ്കാവ്, കൊട്ടാമുട്ടി കളപ്പാറ മേഖലയിലാണ്
കണ്ണാടി ∙ അടിപ്പാത ഒരുക്കി ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും അതിലേക്ക് യാത്രക്കാർക്ക് എത്താനുള്ള കണ്ണാടി പഞ്ചായത്തിലെ മിക്ക ഇടറോഡുകളും കുണ്ടുംകുഴികളുമായി തകർന്ന നിലയിൽ. മണലൂർ–പറക്കുളം റോഡ്, യുപി സ്കൂൾ–വടക്കുമുറി റോഡ്, പറക്കുളം–തരുവക്കുറുശ്ശി റോഡ് തുടങ്ങി പഞ്ചായത്തിലെ മിക്ക റോഡുകളിലൂടെയും
ഒലവക്കോട് ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ 2 പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ ആർവി പുതൂർ റോഡ് ആലമ്പാടിയിൽ എം.പ്രഭാകരൻ (25), എം.അജി (25) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ഈ മാസം 5നു രാത്രി പത്തരയോടെ
മുതലമട ∙ ഇടുക്കപ്പാറയിലെ പാറമടയിൽ നിന്ന് അനധികൃതമായി കല്ല് കടത്താൻ ശ്രമിച്ച 12 ടിപ്പർ ലോറികൾ കൊല്ലങ്കോട് പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ നാലു മണിയോടെ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുത്തത്.പ്രവർത്തന അനുമതിയില്ലാത്ത
മണ്ണൂർ (പാലക്കാട്) ∙ ആശങ്കയുടെ മുൾമുനയിൽ കടന്നുപോയ പകൽ, ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന പ്രാർഥനയിൽ കടന്നുപോയ രാത്രി. നേരം പുലർന്നപ്പോൾ തേടിയെത്തിയത് മകളും കൊച്ചുമകളും കെനിയയിലെ അപകടത്തിൽ മരിച്ചെന്ന ദുരന്തവാർത്ത. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കെനിയയിലെ അപകടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മരിച്ച റിയയുടെ പിതാവ് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ (ഋഷി വില്ല) രാധാകൃഷ്ണന്റെ ഫോണിലേക്ക് മരുമകൻ ജോയലിന്റെ വിളി വന്നു.
മനിശ്ശേരി∙ ചോറോട്ടൂർ, വെള്ളിയാട് പ്രദേശങ്ങളിൽ റെയിൽവേ ലൈനിനോടു ചേർന്ന നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെടുമെന്ന് ആശങ്ക. റെയിൽവേയുടെ സുരക്ഷാ വേലി നിർമാണത്തോടെ കാൽനടയാത്ര പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണു കുടുംബങ്ങൾ.വഴിയടച്ചു സുരക്ഷാ വേലി വരുന്നതോടെ തെക്കുഭാഗത്തു ഭാരതപ്പുഴയ്ക്കും റെയിൽവേ
കോയമ്പത്തൂർ ∙ പൂട്ടിയ വീട്ടിൽ തീപിടിച്ചതിനെ തുടർന്ന് അണയ്ക്കാനുള്ള ശ്രമത്തിനിടെ ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചതോടെ വീട് പൂർണമായും കത്തിനശിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിലെ ജീവനക്കാരനായ മാണിക്യരാജിന്റെ സിങ്കാനല്ലൂർ നീലിക്കോണംപാളയത്തെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് പൂർണമായും കത്തി നശിച്ചത്.
ചിറ്റൂർ ∙ റോഡിന്റെ ഇരുവശങ്ങളിലും പൂത്തും കായ്ച്ചും നിൽക്കുന്ന പച്ചക്കറി ചെടികൾ. വളരെ ഭംഗിയിൽ വലിച്ചുകെട്ടിയ പാവയ്ക്ക, പടവലം പോലുള്ള ചെടികൾ പടർന്നു കായ്ച്ചു നിൽക്കുന്ന പന്തലുകൾ.മൂന്നു വർഷം മുൻപു വരെ കിഴക്കൻ മേഖലയിലെ നിത്യകാഴ്ചയായിരുന്നു ഇത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വിപരീതമാണ്. പല കർഷകരും കൃഷിയിൽ
കരിങ്കല്ലത്താണി∙ദേശീയപാത തൊടുക്കാപ്പ് ഭാഗത്ത് രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാവുന്നു. പ്രദേശത്ത് രണ്ടിടത്താണ് ടാറിങ് അടർന്ന് കുഴി രൂപപ്പെട്ടത്. ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. വേഗം നിയന്ത്രിക്കുന്നതിനും കുഴികൾ സംബന്ധിച്ച സൂചന നൽകുന്നതിനുമായി ഇവിടെ നാട്ടുകൽ പൊലീസ് ഡിവൈഡറുകൾ
പാലക്കാട് ∙ സമൂഹമാധ്യമത്തിൽ കണ്ട പരസ്യത്തിലെ ലിങ്കിൽ കയറി ഫെയ്സ് ക്രീം കോംബോ ഓർഡർ ചെയ്ത, പാലക്കാട് നഗരത്തിലെ യുവാവിന് ഇന്നലെ നഷ്ടപ്പെട്ടതു 16,000 രൂപയാണ്. ഇത്തരത്തിൽ ചെറുതും വലുതുമായ സൈബർ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിന് ഇപ്പോഴും കുറവില്ല.കഴിഞ്ഞ 5 മാസത്തിനിടെ, തട്ടിപ്പിൽ
കഞ്ചിക്കോട് ∙ കഞ്ചിക്കോട്–വാളയാർ വനയോര മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി. മാസങ്ങളായി വനയോര മേഖലയിൽ തമ്പടിച്ചിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ 5 ആനകളാണ് കഞ്ചിക്കോട് ചെല്ലങ്കാവിലും കൊട്ടാമുട്ടിയിലുമെത്തിയത്. ഇക്കൂട്ടത്തിൽ ഒരു കുട്ടിക്കൊമ്പനും 2 കൊമ്പൻമാരും 2 പിടിയാനകളുമുണ്ട്. ഇവ കൂട്ടംതെറ്റി
Results 1-30 of 10000