Activate your premium subscription today
പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകൾ പരസ്പരം മാറ്റുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ കേന്ദ്ര ടെലികോം വകുപ്പ് ഇളവ് നൽകി. ഉദാഹരണത്തിന്, നിലവിൽ ഒരു പോസ്റ്റ്പെയ്ഡ് കണക്ഷൻ പ്രീപെയ്ഡ് ആക്കി മാറ്റിയെന്നു കരുതുക. അതേ കണക്ഷൻ വീണ്ടും പോസ്റ്റ്പെയ്ഡ് ആക്കണമെങ്കിൽ 90 ദിവസം കാത്തിരിക്കേണ്ടതുണ്ട്.
വിമാന നിർമാണ കമ്പനി ബോയിങ്ങിന്റെ പുതിയ സിഇഒ കെല്ലി ഓർട്ട്ബെർഗ്, കമ്പനിയുടെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചു പിടിക്കുന്നതിൽ ഏതാണ്ട് വിജയത്തിനരികിൽ നിൽക്കുമ്പോഴാണ് അഹമ്മദാബാദ് ദുരന്തം കമ്പനിയുടെ ചിറകരിഞ്ഞത്.
സംരംഭകർക്കായി ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ റിട്രീറ്റ് നടത്തി തിരുവനന്തപുരം : മൈൻഡ് ആൻഡ് ബിസിനസ് സക്സസ് കോച്ചുമാരും സംരംഭകരുമായ ഡോ. വിബിൻ രാജും ഷാലു പി. റാമും ചേർന്ന് തിരുവനന്തപുരത്തു ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ റിട്രീറ്റ് സംഘടിപ്പിച്ചു. ഒരു കോടിയിലേറെ ബിസിനസുള്ള ആയിരം പേരെ വളർത്തിയെടുക്കുക എന്ന
അടച്ചു പൂട്ടലിന് മുന്നോടിയായി മാസങ്ങൾ നീണ്ടുനിന്ന ക്ലിയറൻസ് സെയിലും മറ്റ് പ്രമോഷനുമൊക്കെ ഉണ്ടായിരുന്നു. ക്വലാലമ്പൂരിലെ കാപ്സ്ക്വയറിലുള്ള മലേഷ്യയിലെ ആദ്യ ഹൈപ്പർ മാർക്കറ്റാണ് പ്രവർത്തനം നിർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2016ലാണ് ലുലു മലേഷ്യയിലെ റീറ്റെയ്ൽ രംഗത്തേക്ക് പ്രവേശിച്ചത്. ഒൻപത് വർഷങ്ങൾ കൊണ്ട്
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ളത് പൊതുവേ വൻ ഡിമാന്‍ഡ്. അഹമ്മദാബാദിൽ നിന്ന് ഇന്ന് ഗാറ്റ്വിക്ക് ലക്ഷ്യമിട്ട് പറന്നുയർന്ന ഉടൻ തകർന്നുവീണ വിമാനത്തിലുമുണ്ടായിരുന്നത് 242 പേരായിരുന്നു.
ആഗോള ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ ഗ്ലോബൽ സിഇഒ ലീന നായർക്ക് ഉന്നത ബ്രിട്ടിഷ് ബഹുമതിയായ സിബിഇ പുരസ്കാരം. ലണ്ടനിലെ വിൻഡ്സർ കാസിലിൽ നടന്ന ചടങ്ങിൽ പ്രിൻസ് ഓഫ് വെയിൽസ് വില്യം രാജകുമാരൻ ബ്രിട്ടനിലെ സിബിഇ (കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ) പുരസ്കാരം ലീന നായർക്കു സമ്മാനിച്ചു.
3,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ചുമത്തുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതിസൃഷ്ടിക്കും.
ഓഗസ്റ്റിനകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം. നവംബറോടെ ഉയർന്ന വൈദ്യുതി ലോഡുള്ള വാണിജ്യ–വ്യാവസായിക ഉപയോക്താക്കളും ഇതിലേക്കു മാറണം. ഘട്ടം ഘട്ടമായി സാധാരണ ഉപയോക്താക്കളിലേക്കും പ്രീപെയ്ഡ് സ്മാർട് മീറ്റർ എത്തുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു.
എയർ കണ്ടീഷണറുകൾ (എസി) ഇനി അമിതമായി ‘തണുപ്പിക്കാൻ’ സർക്കാർ അനുവദിക്കില്ല. പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായി നിശ്ചയിക്കുമെന്ന് കേന്ദ്ര ഊർജമന്ത്രാലയം അറിയിച്ചു. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. നിലവിലെ എസികളിൽ 16 ഡിഗ്രിയോ 18 ഡിഗ്രിയോ വരെ താഴ്ത്താനാകും.
ഇന്ത്യയിൽ സ്വർണപ്പണയ ബിസിനസ് 3 വർഷത്തിനകം ഇരട്ടിയാക്കുമെന്നു മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്. ബാങ്കുകളും മുത്തൂറ്റ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളും നിലവിൽ നൽകുന്ന പണയ വായ്പ പല മടങ്ങായി വളരാൻ ഇനിയും സാധ്യതയുണ്ട്.
ലോകത്ത് ഏറ്റവുമധികം കണ്ടെയ്നർ ശേഷിയുള്ള 6 കപ്പലുകളിൽ ആദ്യം നിർമിച്ച എംഎസ്സി ഐറിന ആദ്യമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തി. ലോകത്തെ വലിയ കപ്പലുകളിലൊന്നാണിത്. ഇതേ വലിപ്പവും കണ്ടെയ്നർ ശേഷിയുമുള്ള എംഎസ്സി തുർക്കിയെ, എംഎസ്സി മൈക്കിൾ കപ്പെല്ലിനി എന്നിവയ്ക്കു പിന്നാലെയാണ് ഐറിനയുടെ വരവ്.
വാർണർ ബ്രദേഴ്സിന്റെ ഡിസ്കവറി ഈ വർഷം പകുതിയോടെ രണ്ടു കമ്പനികളായി മാറും. കേബിൾ ചാനലുകളും സ്ട്രീമിങ്, സ്റ്റുഡിയോ വിഭാഗങ്ങളും പ്രത്യേകം കമ്പനികളാകും.
'റാപ്പിഡോ' ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു.സ്വിഗിയുടെയും സൊമാറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ . ഇതിൽ പിടിച്ചു നില്ക്കാൻ റാപിഡോക്ക് ആകുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കാരണം ഓല, യൂബർ അടക്കം പരീക്ഷിക്കുകയും
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകള്‍ കൊച്ചി സ്മാർട്ട് സിറ്റിയിൽ ആരംഭിക്കുന്നു.1500 കോടി രൂപ മുതൽ മുടക്കിലാണ് 30 നിലകളുള്ള ലുലു ഐടി സമുച്ചയം കൊച്ചി സ്മാർട്ട് സിറ്റിയിൽ ഒരുങ്ങുന്നത്.കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ് പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ ഇവിടെ
ദൈനംദിന സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ രാജ്യാന്തര നാണയനിധിയുടെ (IMF) ഉൾപ്പെടെ രക്ഷാപ്പാക്കേജിനായി യാചിക്കുന്ന പാക്കിസ്ഥാൻ ചൈനയിൽ നിന്ന് 40 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു! അതും ഏറ്റവും നൂതന ഫൈറ്റർ ജെറ്റുകൾ.
ബ്രിഡ്ജ് വേ ഗ്രൂപ്പ് എന്നത് കേരളത്തിൽ അത്ര പരിചിതമുള്ള പേരല്ല. എന്നാല്‍ കൊച്ചിയിലെ സെന്റര്‍ സ്ക്വയര്‍ മാള്‍, മാരുതി ഡീലറായ ഇന്‍ഡസ് മോട്ടോഴ്സ് ഇവയൊക്കെ സുപരിചിതമാണ്. ഇവയുള്‍പ്പടെ ഇന്ത്യയിലും വിദേശങ്ങളിലുമായി പടർന്നു കിടക്കുന്ന നിരവധി ബിസിനസുകളുടെ മാതൃകമ്പനിയാണ് ബ്രിഡ്ജ് വേ ഗ്രൂപ്പ്. പ്രവാസി
യുഎസ് സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി (US Tariffs), യുഎസിന്റെ ഉപരോധം (US Sanctions), റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം (Russia-Ukarine conflict) തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയിൽ വൻ കുതിപ്പ്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനും ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ 20-ാം റാങ്കുകാരനുമാണെങ്കിലും അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനിക്ക് (Gautam Adani) ശമ്പളം പക്ഷേ, ഈ രംഗത്തെ മറ്റു പ്രമുഖരേക്കാൾ നന്നേ കുറവ്.
സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ അടുത്ത സിഇഒ ആര്? ചോദ്യം ഇന്ത്യൻ വംശജനായ സിഇഒയായ സുന്ദർ പിച്ചൈയോടായിരുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
കേരളത്തിൽ നിന്ന് 3,500 കോടി രൂപയുടെ നിക്ഷേപവുമായി തെലങ്കാനയിലേക്ക് പറന്ന് പ്രവർത്തനത്തിലും വരുമാനത്തിലും ലാഭത്തിലും പുത്തൻ നാഴികക്കല്ലുകൾ മറികടന്ന കിറ്റെക്സ് ഗാർമെന്റ്സ് ഇനി ആന്ധ്രാപ്രദേശിലേക്കും. ലുലു റീട്ടെയ്ൽ ഓഹരികൾ ഈ മാസം എഫ്ടിഎസ്ഇ ഗ്ലോബൽ ഇക്വിറ്റി ഇൻഡക്സ് സീരിസിൽ ഇടംപിടിക്കും.
വിദേശ രാജ്യങ്ങളിലേക്ക് ഓണവിഭവങ്ങൾ നേരത്തേ കപ്പൽ കയറുന്നു. യുഎസുമായി സ്വതന്ത്ര വ്യാപാര കരാർ ഇപ്പോഴും ആയിട്ടില്ലാത്തതിനാൽ 36% അധിക തീരുവയുടെ ഭീഷണിയിലാണ് വിഭവങ്ങളുടെ യാത്രയെന്നു മാത്രം.
ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ തയാറാകുന്ന കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖയിറക്കി. ഇന്ത്യയിൽ വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.
തെലങ്കാനയ്ക്കു പിന്നാലെ ആന്ധ്രപ്രദേശിലും നിക്ഷേപമിറക്കാൻ കിറ്റെക്സ് ഗാർമെന്റ്സിനു മുന്നിൽ സാധ്യത തെളിയുന്നു. ആന്ധ്രയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ടെക്സ്റ്റൈൽ മന്ത്രി എസ്. സവിത ഇന്നു കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് എത്തും. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നിർദേശ പ്രകാരമാണു സന്ദർശനം.
എങ്ങനെയാണ് നിക്ഷേപകർ അറിയാതെ ആ ബാങ്ക് ഉദ്യോഗസ്ഥ 40ലേറെ പേരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്? ഓഹരി വിപണിയിൽ നിക്ഷേപിച്ച പണത്തിന് എന്ത് പറ്റി? തട്ടിപ്പ് പുറത്തായത് എങ്ങനെ? ഐസിഐസിഐ ബാങ്ക് ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ് തട്ടിപ്പുനടത്തി പിടിയിലായത്.
മുതലമട ( പാലക്കാട്) ∙ 600 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായതോടെ ‘മാംഗോ സിറ്റി’ക്കിതു നേട്ടത്തിന്റെ മധുരകാലം. മുതലമട മാങ്ങയ്ക്കു സീസണിൽ മികച്ച വില ലഭിച്ചതും കീടബാധ കുറവായതിനാൽ 60 ശതമാനത്തിലേറെ ഉൽപാദനമുണ്ടായതും നേട്ടത്തിനു കാരണമായി. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ പ്രധാന
Results 1-25 of 859