കാത്തിരിപ്പ് ഇനി നീളില്ല! പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക‍്ഷൻ മാറ്റത്തിന്റെ ‘ദിവസം’ കുറച്ചു

Mail This Article
×
ന്യൂഡൽഹി∙ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക‍്ഷനുകൾ പരസ്പരം മാറ്റുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ കേന്ദ്ര ടെലികോം വകുപ്പ് ഇളവ് നൽകി. ഉദാഹരണത്തിന്, നിലവിൽ ഒരു പോസ്റ്റ്‍പെയ്ഡ് കണക‍്ഷൻ പ്രീപെയ്ഡ് ആക്കി മാറ്റിയെന്നു കരുതുക.
അതേ കണക‍്ഷൻ വീണ്ടും പോസ്റ്റ്‍പെയ്ഡ് ആക്കണമെങ്കിൽ 90 ദിവസം കാത്തിരിക്കേണ്ടതുണ്ട്. ഇത് 30 ദിവസമായി കുറച്ചു. ആദ്യ തവണ മാത്രമേ ഈ ഇളവ് ലഭിക്കൂ. പിന്നീട് ഓരോ തവണയും 90 ദിവസത്തെ കൂളിങ് പിരീഡ് ബാധകമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Telecom rules relaxed for postpaid to prepaid changes. The waiting period for the first switch has been reduced to 30 days, significantly easing the process for mobile users.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.