Activate your premium subscription today
മറിയപ്പള്ളി ∙ മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) പരേതനായ പി.വി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം 16ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പാക്കിൽ തൂമ്പിൽ കുടുംബാംഗമാണ്. മക്കൾ: റജി തോമസ് (കുവൈറ്റ്) ജേക്കബ് പി. തോമസ് (ഷാജി) സാബു പി. തോമസ്, ഷീനാ സാബു. മരുമക്കൾ: സുമ റജി (മത്തായിൽ മൂലവട്ടം), ഷേർളി (വടശ്ശേരിൽ, കൊല്ലാട്), ലീലാമ്മ (ചെമ്പോടിൽ, ഇല്ലിക്കൽ), പരേതനായ സാബു (പോത്തമല, വെള്ളൂർ).
കോട്ടയം∙ ഒരു പവൻ സ്വർണത്തിനായി ഒരാളെ കൊന്ന് മൃതദേഹം കത്തിച്ച് കർണാടകയിലെ കാടുകളിൽ മറഞ്ഞ വിക്രം എന്ന ആനന്ദ് സാജനെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം വേഷംമാറി താമസിച്ച് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ 2 പൊലീസുകാരാണ്; എസ്ഐ കെ.എ.നജീബും സിവിൽ പൊലീസ് ഓഫിസർവിമൽ ബി.നായരും.2013ൽ മുണ്ടക്കയം പറത്താനം മാരൂർ ടോം
കോട്ടയം ∙ ‘പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ്ബെൽറ്റ് മുറുക്കി വിമാനത്തിന്റെ ലാൻഡിങ്ങിനായി കാത്തിരുന്നു. മോശമായ കാലാവസ്ഥ. ചുഴലിക്കാറ്റിൽ ഒരു മരച്ചില്ല വിമാനത്തിന്റെ ചിറകിൽ വന്നിടിച്ചു. തീപ്പൊരി ചിതറി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി അടുത്തുള്ള ചതുപ്പ് നിലത്തിലേക്ക് വിമാനം ഇടിച്ചിറക്കി. 2 പൈലറ്റുമാരും 3 ക്രൂ അംഗങ്ങളും മരിച്ചു. പൈലറ്റുമാരിൽ ഒരാൾ എന്റെ ഡാഡിയായിരുന്നു. രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി മൊറാർജി ദേശായിയെയും സംഘത്തെയും’ – 48 വർഷം മുൻപുള്ള വിമാനാപകടത്തിന്റെ കഥ ഓർത്തെടുക്കുകയാണ് കൊച്ചി കടവന്ത്ര പ്ലാവേലിൽ രൂപാ ഏബ്രഹാം.
കോട്ടയം ∙ മകൾ യൂണിഫോമിൽ മുന്നിൽ എത്തിയാൽ അച്ഛൻ സല്യൂട്ട് ചെയ്യും ! ഗാന്ധിനഗർ എസ്ഐ വള്ളിക്കുന്നം സാരംഗം വീട്ടിൽ വി.പ്രദീപ് ലാലിന്റെ മകൾ അഞ്ജു പ്രദീപിനു കരസേനയിൽ ലഫ്റ്റനന്റായി നേരിട്ട് നിയമനം. അച്ഛനും മകളും സംസ്ഥാന – കേന്ദ്ര സർവീസുകളിലാണെങ്കിലും ഉയർന്ന റാങ്കിലാണ് അഞ്ജു.രാജ്യത്തിന്റെ പ്രധാന
ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തീയതി നീട്ടി കോട്ടയം ∙ ചങ്ങനാശേരി താലൂക്കിൽ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടി. അർഹരായിട്ടുള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ
തെങ്ങണ ∙ മുന്നറിയിപ്പ്, സുരക്ഷാ സംവിധാനങ്ങളില്ലാതെ പെരുമ്പനച്ചിയിലെ ഓട നിർമാണം. അപകടങ്ങൾ പെരുകുന്നു. ഏതാനും വീപ്പകൾ മാത്രമാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡരികിൽ അടുക്കിവച്ചിരിക്കുന്നത്.കഴിഞ്ഞദിവസം കനത്ത മഴയിൽ വാഴൂർ റോഡിലൂടെ ബൈക്കിലെത്തിയ ദമ്പതികൾ വീപ്പയിൽ തട്ടി മറിഞ്ഞുവീണു. ഭാഗ്യം കൊണ്ട്
പൂഞ്ഞാർ ∙ ജലജീവൻ പദ്ധതിക്കു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വെട്ടിപ്പൊളിച്ച പൂഞ്ഞാർ വെട്ടിപ്പറമ്പ് റോഡിലൂടെയുള്ള യാത്ര ദുരിതമായി. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡ് 2 പ്രാവശ്യമാണു പൊളിച്ചത്. മഴ തുടങ്ങിയതോടെ റോഡ് ചെളിക്കുളമായി. ഒരു മാസം മുൻപാണു റോഡ് അവസാനമായി പൊളിച്ചത്.റോഡിന്റെ മധ്യഭാഗത്തു
കല്ലറ ∙ മക്കളെപ്പോലെ പോറ്റിവളർത്തിയ ആടുകളെ തെരുവുനായ്ക്കൾ കൊന്ന ദുഃഖത്തിലാണ് മിനി. ഇനി എങ്ങനെ ജീവിക്കും എന്ന മിനിയുടെ കണ്ണീരിൽ കുതിർന്ന ചോദ്യത്തിനു മുൻപിൽ ആർക്കും ഉത്തരമില്ല.കല്ലറ പഞ്ചായത്ത് എട്ടാം വാർഡ് കാക്കനാട്ട് വീട്ടിൽ മിനിയുടെ ആടുകളെയാണ് തെരുവുനായ്ക്കൾ കൊന്നത്. ആടുകളെ വളർത്തി ഉപജീവനം
വൈക്കം∙ പതിനഞ്ചിൽ അധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മറവൻതുരുത്ത് പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടൂപ്പാടത്തെ കൊച്ചങ്ങാടി-ചെമ്മനാകരി റോഡിനെയും മേക്കര- കൊച്ചങ്ങാടി റോഡിനെ ബന്ധിപ്പിക്കുന്ന റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡിന് സമീപത്തായി സ്വകാര്യവ്യക്തികളുടെ മണൽ വാരുന്ന കുഴി
കോട്ടയം ∙ ഒരു പവൻ സ്വർണത്തിനായി ഒരാളെ കൊന്ന് മൃതദേഹം കത്തിച്ച് കർണാടകയിലെ കാടുകളിൽ മറഞ്ഞ വിക്രം എന്ന ആനന്ദ് സാജനെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം വേഷംമാറി താമസിച്ച് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ 2 പൊലീസുകാരാണ്; എസ്ഐ കെ.എ.നജീബും സിവിൽ പൊലീസ് ഓഫിസർ വിമൽ ബി.നായരും. 2013ൽ മുണ്ടക്കയം പറത്താനം മാരൂർ
കോട്ടയം ∙ പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എൻജിനിൽനിന്ന് തീ ആളിപ്പടർന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കെഎസ്ഇബി റിട്ട. ചീഫ് എൻജിനീയർ മോഹൻ വർഗീസും ഭാര്യ മെറീന ഫിലിപ്പും.
തമ്പലക്കാട് ∙ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു കാൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തമ്പലക്കാട് താഴത്തുകാവിൽ മജേഷ് മോഹനന്റെ (40) ഇടതു കാലാണ് വലിയ കല്ലുകൾക്കിടയിൽ കുടുങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കല്ലുകൾ മാറ്റിയാണ് മജേഷിന്റെ കാൽ പുറത്തെടുത്തത്. മജേഷിന്റെ ഇടതു കൈക്കു
മഴക്കാഴ്ചകൾ കാണാൻ ഒരു യാത്ര, തനി നാടൻ കാഴ്ചകൾ നിറഞ്ഞൊഴുകുകയാണ് കല്ലേക്കുളത്ത്. മീനച്ചിലാറിന്റെ അടിവാരം ഭാഗത്തുനിന്നു വരുന്ന കൈവഴിയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കല്ലേക്കുളം, പരപ്പാന്തറ ഭാഗത്താണ് നിറമുള്ള കാഴ്ചകൾ. കാഴ്ചകൾ കൽക്കൂട്ടങ്ങൾക്ക് ഇടയിലൂടെ പതഞ്ഞ് ഒഴുകുന്ന അരുവിയാണു പ്രധാന കാഴ്ച. നിറയെ
ഏറ്റുമാനൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നു വെളിപ്പെടുത്തി മന്ത്രി കെ.ബി.ഗണേഷ്കുമാർ.ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ വാർഷിക സമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്തണമെന്ന നാട്ടുകാരുടെ
കാഞ്ഞിരപ്പള്ളി ∙ യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കർണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജനെ (വിക്രം – 36) 9 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. 2013ൽ മുണ്ടക്കയം പറത്താനം മാരൂർ ടോം ജോസഫിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. വയനാട്
കുമരകം ∙ മങ്കൊമ്പിൽ നിന്ന് വടുതല ഡോക്കിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബോട്ട് യന്ത്രത്തകരാർ മൂലം കായലിൽ ഒഴുകിനടന്നു. കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ ബോട്ട് നിയന്ത്രണം വിട്ട് ഏറെ ദൂരം ഒഴുകി. മണ്ണഞ്ചേരിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ബോട്ട് എത്തിയപ്പോഴാണു സംഭവം. ബോട്ടിലെ ജീവനക്കാർ മുഹമ്മ പൊലീസ്
കറുകച്ചാൽ ∙ മോഷണ പദ്ധതിയുടെ ആലോചനയ്ക്കിടയിൽ ക്രിമിനൽ സംഘം പൊലീസ് പിടിയിലായി. മാന്തുരുത്തി ആഴാംച്ചിറ എ.കെ.അഖിൽ (25), ചമ്പക്കര കല്ലിങ്കൽ അഭയദേവ് (26), സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ ബേബി (26), പെരുമ്പായിക്കാട് വട്ടമുകൾ കെ.വി.കെനസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 7ന് മാന്തുരുത്തിയിൽ കാപ്പ
കുറിച്ചി ∙ കുറിച്ചി പഞ്ചായത്ത് ആറാം വാർഡിൽ മണ്ണിടിഞ്ഞുവീണു വീടുകൾക്കു നാശനഷ്ടം.ചേലച്ചിറ സുരഭിയിൽ സുരേന്ദ്രന്റെ വീടിനും പുതുപ്പറമ്പിൽ ബിനുവിന്റെ വീടിനുമാണു നാശനഷ്ടം. 40 അടിയോളം ഉയരമുള്ള ഭാഗത്താണു ബിനുവിന്റെ വീടിരിക്കുന്നത്.വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീടിനോടു ചേർന്നുള്ള മൺതിട്ട സുരേന്ദ്രന്റെ
യാത്ര നിരോധനം: കോട്ടയം ∙ കനത്ത മഴയുടെ സാഹചര്യത്തിൽ 15 വരെ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും 15 വരെ നിരോധിച്ചിട്ടുണ്ട്.
അരുവിത്തുറ∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രൊഫ. ഡോ. റോബിൻ ജേക്കബ് അക്കാദമിക് റിട്രീറ്റ് ഉദ്ഘാടനവും കോളജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്ഡ് ഇൻറർനാഷണൽ ജേർണലായ ജെമ്മിന്റെ പ്രകാശന കർമവും നിർവഹിച്ചു. കോളജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.
കോട്ടയം∙ നട്ടെല്ലിന് കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. മല്ലപ്പള്ളി സ്വദേശിനി ഷൈലജ രാജപ്പൻ ആണ് സഹായം തേടുന്നത്. ഇൗ വർഷം മാർച്ചിൽ സുഖമില്ലാതെ മെഡിക്കൽ കോളജിൽ പരിശോധയ്ക്ക് എത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോൾ മൂന്ന് കീമോ കഴിഞ്ഞു. നട്ടെല്ലിന് ഒാപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്. മജ്ജ മാറ്റിയ്ക്കേണ്ടതുണ്ട്. മരുന്നു വാങ്ങാൻപോലും ഇൗ നിർധന കുടുംബത്തിന് വഴിയില്ല. ഭർത്താവ് രാജപ്പൻ ഒരു വാഹനാപകടത്തെ തുടർന്ന് ചികിത്സതേടുന്ന സമയത്താണ് ഭാര്യ ഷൈലജയ്ക്ക് കാൻസർ കണ്ടെത്തുന്നത്. മരുന്നുവാങ്ങുന്നതെല്ലാം നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ്. തുടർ ചികിത്സയ്ക്ക് സമുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ് കുടുംബം.
ചങ്ങനാശേരി ∙ സംസ്ഥാനം പക്ഷിപ്പനി മുക്തമാകുകയും നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ പ്രതീക്ഷയിൽ താറാവ് – കോഴി കർഷകർ. പക്ഷിപ്പനി കാരണം 2024 സെപ്റ്റംബർ മുതൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലായിരുന്നു നിയന്ത്രണം. പക്ഷികളെ വളർത്തുന്നതിനും സംഭരിക്കുന്നതിനും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു. ജില്ലയിൽ 1,89,977 വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്.
കോട്ടയം ∙ നല്ല നേരമായി! ശാസ്ത്രി റോഡിലെ തെരുവു വിളക്കുകൾ തെളിഞ്ഞു. പ്രത്യേക ഉദ്ഘാടനം നടത്താതെ കരാറുകാർ തന്നെ ഇന്നലെ വിളക്കുകൾ തെളിച്ചു. എന്നാൽ ഔദ്യോഗിക അനുമതി നൽകാൻ കൗൺസിൽതീരുമാനം വേണമെന്ന് നഗരസഭാധ്യക്ഷ പ്രതികരിച്ചു. പണി പൂർത്തിയായിട്ടും ഔദ്യോഗിക ഉദ്ഘാടനത്തീയതി നിശ്ചയിക്കാത്തു മൂലം ശാസ്ത്രി റോഡിലെ
കുമരകം ∙ കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലത്തിനു പകരം നിർമിച്ച താൽക്കാലിക റോഡിലൂടെ ഭാരവും കയറ്റി കണ്ടെയ്നർ ലോറികൾക്കും മറ്റ് ഭാരവാഹനങ്ങൾക്കും പോകാം. എന്നാൽ നാട്ടുകാർക്കു സഞ്ചരിക്കാനുള്ള ചെറിയ ബസിന് ഇതുവഴി പോകാൻ അനുമതിയില്ല.പാലത്തിനു പകരമുള്ള റോഡിലൂടെ ചെറിയ ബസുകൾ കടത്തി വിട്ടാൽ കുമരകത്തെ
കടുത്തുരുത്തി ∙ വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലുവെട്ടാനിറങ്ങിയ 3 തൊഴിലാളി സ്ത്രീകൾ കുഴഞ്ഞുവീണു. തണുപ്പു സഹിക്കാനാകാതെ മരവിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 3 ദിവസമായി കഴുത്തറ്റം വെള്ളത്തിൽ പാടത്ത് പുല്ലുവെട്ടുകയായിരുന്നു അജിമോൾ
കാഞ്ഞിരപ്പള്ളി ∙ കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം. കാരണം കോട്ടയത്തു നിന്നു പുറപ്പെടുന്ന സ്വകാര്യ കെഎസ്ആർടിസി ബസുകൾ പിന്നീട് അൽപ നേരമെങ്കിലും നിർത്തിയിടുന്നത് പൊൻകുന്നം, കാഞ്ഞിരപ്പള്ളി
കോതനല്ലൂർ ∙ ജില്ലയിൽ ഖനന നിരോധനം നിലനിൽക്കെ മാഞ്ഞൂർ പഞ്ചായത്തിൽ വീട് നിർമാണത്തിനെന്ന പേരിൽ പലയിടത്തും മണ്ണെടുപ്പും വെട്ടുകല്ല് ഖനനവും നടക്കുന്നതായി പരാതി. സ്റ്റോപ് മെമ്മോ ലംഘിച്ച് സ്വകാര്യവ്യക്തി വെട്ടുകല്ല് ഖനനം ചെയ്ത സംഭവത്തിൽ റവന്യുവകുപ്പും പൊലീസും ചേർന്ന് ലോറിയും കല്ലുകളും
കറുകച്ചാൽ ∙ ഡിസൈൻ ജോലി പൂർത്തിയായ സെൻട്രൽ ജംക്ഷൻ നവീകരണം; സർവേ നടത്താൻ ആളെ കിട്ടുന്നില്ല. ജംക്ഷൻ നവീകരണം നടത്തുന്നതിനുള്ള അലൈൻമെന്റ് തയാറാക്കുന്നതിനാണു പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനാണ് സർവേ ചെയ്യാൻ തീരുമാനിച്ചത്.2 മാസം മുൻപാണ് അലൈൻമെന്റ് സംബന്ധിച്ച് വ്യാപാരികൾ, റവന്യു, മോട്ടർ വാഹന വകുപ്പ്,
കുറവിലങ്ങാട് ∙നവീകരണത്തിന്റെ പേരിൽ ഇത്രയും അധികം പരാതി ഉണ്ടായ റോഡ് വേറെ കാണില്ല. കിടങ്ങൂർ–മംഗലത്താഴം കെ.ആർ നാരായണൻ റോഡിന്റെ കാര്യമാണ്. എംസി റോഡിന്റെ സമാന്തര പാതയായി പ്രയോജനപ്പെടുത്താവുന്ന റോഡിലെ അപകട വളവുകൾ നിവർത്തുന്ന കാര്യം ഇപ്പോഴും അധികൃതരുടെ ഉറപ്പിൽ മാത്രം. റീ ടാറിങ് ഉൾപ്പെടെ വിവിധ
വൈക്കം ∙ വൈക്കം – തുണ്ടത്തിൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴ വെള്ളം ഒഴുകി പോകാൻ മാർഗം ഇല്ലാത്തതാണ് പ്രധാന കാരണം. വൈക്കം മഹാദേവ ക്ഷേത്രം, കാളിയമ്മനട ക്ഷേത്രം എന്നിവിടങ്ങളിലേക്കു പോകുന്ന ഭക്തരും, സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ പോകുന്ന റോഡാണിത്. റോഡിന്റെ വശങ്ങളിൽ
Results 1-30 of 10000