ADVERTISEMENT

കോഴിക്കോട് ∙ കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ പിണങ്ങി ടിപ്പർ ലോറിക്കു മുന്നിലേക്ക് ചാടിയ വിദ്യാർഥി, ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുന്നമംഗലം – മുക്കം റോഡിൽ കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് പിണങ്ങി ടിപ്പറിനു മുന്നിലേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ഉണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം റോഡിന്റെ വശത്തേക്കു നടന്നുനീങ്ങിയ വിദ്യാര്‍ഥി, ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പർ സ‍ഡൻ ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.

English Summary:

Miraculous escape of Kozhikode student after jumping in front of a tipper lorry. The student, involved in a dispute with friends, narrowly avoided a fatal accident due to the driver’s swift response.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com