Activate your premium subscription today
ചോമ്പാല(കോഴിക്കോട്) ∙ ദേശീയ പാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരിച്ചത്. മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30 നായിരുന്നു അപകടം. ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ്
ദുബായിൽ ഓടുന്ന കാറിൽ നിന്ന് പുറത്തേയ്ക്ക് വീണ അഞ്ചുവയസ്സുകാരന് നിസാര പരുക്കേറ്റു. ഇതേ തുടർന്ന് വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രക്ഷിതാക്കളെയും ഡ്രൈവർമാരെയും ദുബായ് പൊലീസ് ഓർമിപ്പിച്ചു. കുട്ടി അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടിക്ക് കാറിന്റെ വാതിലുകളിലൊന്ന് തുറക്കാൻ കഴിഞ്ഞു.
പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. കല്ലടിക്കോട് വെങ്ങമറ്റത്തിൽ ലിസി തോമസ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണിക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കട്ടപ്പന∙ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. അടിമാലി-കുമളി ശേദീയപാതയിൽ വാഴവരയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലുവയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെവന്ന കാറുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റ ഉപ്പുതറ സ്വദേശി ശ്രീഹരിയെ(18) കട്ടപ്പനയിലെ സ്വകാര്യ
തിരുവനന്തപുരം∙ നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു വയസ്സുകാരനു ദാരുണാന്ത്യം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകൻ ആബിദ് മിൻഹാൻ ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാവ് നൗഷിമയ്ക്കു കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി ∙ കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങളും ഇന്നു കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണു മൃതദേഹങ്ങൾ എത്തിക്കുന്നതിലെ തടസ്സം നീങ്ങിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്),
ഷാർജയിൽ വാഹനാപകട മരണനിരക്കിൽ ഗണ്യമായ കുറവ്. 2023നെ അപേക്ഷിച്ച് 2024ൽ മരണനിരക്കിൽ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
തിരുവനന്തപുരം∙ ബേക്കറി ജംക്ഷനിലെ ഫ്ലൈഓവറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥി മരിക്കാൻ ഇടയായ അപകടത്തിൽ പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത നടപടിയിൽ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ. ചീഫ് ഓഫീസ് അനുമതിയില്ലാതെ ചട്ടം ലംഘിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച കെഎസ്ആർടിസി പത്തനാപുരം അസിസ്റ്റൻറ്
എടപ്പാള്‍ ∙ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചതിനിടയില്പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് സംസ്ഥാന പാതയിലെ കണ്ടനകം ബവ്റിജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്പന കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും
കെനിയയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു മരിച്ച 5 മലയാളികളിൽ മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29)യുടെയും മകൾ ഒന്നരവയസ്സുകാരി റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ അടുത്ത ദിവസങ്ങളിലായി പേഴയ്ക്കാപ്പള്ളിയിലെ വീട്ടിൽ എത്തിക്കും.
Results 1-10 of 7300