ADVERTISEMENT

ചോമ്പാല(കോഴിക്കോട്) ∙ ദേശീയ പാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ  മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണു മരിച്ചത്. മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30 നായിരുന്നു അപകടം. ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ് 

കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു  വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാണുവിനെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വിണ് മരിച്ചിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ബീനയാണ് ഭാര്യ. മക്കൾ: അഗിന, അനുരാഗ് (വ്യാപാരി മുക്കാളി ടൗൺ). മരുമക്കൾ: മിറാഷ്, സുപർണ.

English Summary:

Accident in Pothole: T.T. Nanu succumbed to injuries after his scooter overturned into a rain-filled pothole on a National Highway service road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com