Activate your premium subscription today
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അറസ്റ്റു ചെയ്തെന്ന് നാഷനൽ ഗാർഡ് കമാൻഡർ മേജർ ജനറൽ സ്കോട് ഷെർമാൻ പറഞ്ഞു. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി അഞ്ചൂറോളം നാഷനൽ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലൊസാഞ്ചലസ് ശാന്തമായെങ്കിലും സ്ഥിതിഗതികൾ വഷളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ നടന് ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍നിന്ന് പണം തട്ടിച്ച സംഭവത്തില്‍ കുറ്റാരോപിതരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തില്‍. വ്യാഴാഴ്ച്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം ∙ ട്രെയിന്‍ തട്ടി മരിച്ച 17കാരനായ അഭിജിത്തിന്റെ മൃതദേഹം പൊലീസ് ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ച സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിനു ഗുരുതരമായി വീഴ്ചയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അഭിജിത്തിനെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയ കൂട്ടുകാരന് മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം.
കൊൽക്കത്ത∙ ഹൗറയിലെ ദോംജൂരിൽ 22കാരിയെ അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ആര്യൻ ഖാൻ പിടിയിൽ. സൗത്ത് കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഒരു കൂട്ടാളിയും പിടിയിലായിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ
വൈക്കം ∙ കാണാതായ മത്സ്യ ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു.
കൊച്ചി ∙ കേരള തീരത്ത് കപ്പൽ മുങ്ങി 17 ദിവസങ്ങൾ കഴിയുമ്പോൾ ദുർബലമായ വകുപ്പുകൾ ചുമത്തി കേസെടുത്തത് വിമർശനങ്ങൾക്ക് തടയിടാനെന്ന ആരോപണം ശക്തമാകുന്നു. ഭാരതീയ ന്യായസംഹിതയിലെ ജാമ്യം ലഭിക്കുന്ന 282, 285, 286, 287, 288, 3(5) ചുമത്തിയാണ് ഫോർട്ട് കൊച്ചി തീരദേശ പൊലീസ് കപ്പൽ കമ്പനിക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്കൂൾ വിദ്യാർഥിനി. മട്ടന്നൂർ ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി ഫാത്തിമയെയാണ് സ്കൂൾ വിട്ടുവരുമ്പോൾ തെരുവുനായ്ക്കൾ ആക്രമിച്ചത്. എന്നാൽ ഫാത്തിമ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
തിരുവനന്തപുരം∙ മനുഷ്യജീവനും സ്വത്തുവകകള്‍ക്കും കൃഷിക്കും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനംമന്ത്രാലയം. ജൂണ്‍ 6ന് ഇതു സംബന്ധിച്ച് വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നല്കിയ കത്തിനുള്ള മറുപടിയിലാണ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് രാകേഷ് കുമാര്‍ ജഗേനിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാട്ടുപന്നികളെ ഉള്‍പ്പെടെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണെമന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു.
കൊച്ചി ∙ അറബിക്കടലിൽ അഗ്നി വിഴുങ്ങിയ വാൻഹായ് 503 കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും കത്തുന്നതായി വിവരം. മധ്യഭാഗത്തെ തീ അണച്ചെന്നും ഇപ്പോൾ പുകയാണ് ഇവിടെ നിന്ന് ഉയരുന്നതെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ കപ്പലിന്റെ മുന്നിലും പിന്നിലും പടർന്ന തീ അണയ്ക്കാനുള്ള
കോഴിക്കോട് ∙ സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്.
Results 1-10 of 10000