ADVERTISEMENT

ഷാർജ ∙ ഷാർജയിൽ വാഹനാപകട മരണനിരക്കിൽ ഗണ്യമായ കുറവ്. 2023നെ അപേക്ഷിച്ച് 2024ൽ മരണനിരക്കിൽ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന്  ഷാർജ പൊലീസ് അറിയിച്ചു. പൊലീസ് നടപ്പിലാക്കിയ തന്ത്രപരമായ പ്രവർത്തനങ്ങളുടെ ഫലമാണിതെന്ന് അധികൃതർ അവകാശപ്പെട്ടു.

അപകടകരമായ ഡ്രൈവിങ് രീതികൾക്കെതിരെയുള്ള ബോധവത്കരണമാണ് നടത്തിയെന്ന് പൊലീസ് അറിയിച്ചു. ശ്രദ്ധയില്ലാത്ത ഡ്രൈവിങ്, അനുചിതമായ പാർക്കിങ്, അശ്രദ്ധമായി റോഡി കുറുകെ കടക്കൽ, അമിത വേഗം, സുരക്ഷിതമല്ലാത്ത മോട്ടർ സൈക്കിൾ ഉപയോഗം എന്നിവയായിരുന്നു ഈ ക്യാംപെയ്നുകളുടെ പ്രധാന വിഷയങ്ങൾ. ഈ പരിപാടികൾ എമിറേറ്റിലുടനീളം ഏകദേശം 905,895 ആളുകളിലേക്ക് എത്തിച്ചേർന്നു.

കൂടാതെ, 272 പരിപാടികൾക്കും മറ്റു പ്രവർത്തനങ്ങൾക്കും ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം റോഡ് സുരക്ഷാ പിന്തുണ നൽകി. റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നടന്ന 1,976 അറ്റകുറ്റപ്പണികൾക്കും വികസന പദ്ധതികൾക്കും ഗതാഗത സഹായം നൽകി. ഈ മികച്ച ഫലത്തിന് കാരണം പൊതുജന പങ്കാളിത്തവും ങ്ങളുടെ വർധിച്ചുവരുന്ന അവബോധവുമാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രി. ജനറൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.

പൊതുജനങ്ങളുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. പ്രതിരോധം, ബോധവൽക്കരണം, നിയന്ത്രണം എന്നിവയിലെ സംയോജിത ശ്രമങ്ങളിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ഷാർജ പൊലീസിന്റെ കാഴ്ചപ്പാടാണ് ഈ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്. ജീവൻ സംരക്ഷിക്കുകയും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

English Summary:

Sharjah Police reports 24% drop in traffic accident fatalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com