ദുരന്തവിവരം അറിഞ്ഞത് ആകാശത്തുവച്ച്; ഒരു മണിക്കൂറോളം പറന്ന ശേഷം എയർ ഇന്ത്യ സിഇഒ സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

Mail This Article
×
ന്യൂഡൽഹി ∙ പാരിസ് എയർ ഷോയിൽ പങ്കെടുക്കാനായി യാത്രയാരംഭിച്ച എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ സഞ്ചരിച്ച വിമാനം അപകടവിവരം അറിഞ്ഞതിനു പിന്നാലെ ഡൽഹിയിൽ തിരിച്ചിറക്കി. ഇന്നലെ 1.26നാണ് കാംപ്ബെൽ കൂടി യാത്രക്കാരനായ വിമാനം ഡൽഹിയിൽ നിന്ന് പാരസിലേക്ക് പുറപ്പെട്ടത്.
10 മിനിറ്റിനു ശേഷമായിരുന്നു അഹമ്മദാബാദിലെ അപകടം. ഇക്കാര്യം എയർ ഇന്ത്യ അധികൃതർ പൈലറ്റുമാരെ അറിയിച്ചതായാണ് വിവരം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാംപ്ബെൽ ഡൽഹിയിലുണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിനാലാണ് വിമാനം തിരിച്ചുവിട്ടത്. 38,000 അടി ഉയരത്തിൽ ഒരു മണിക്കൂറോളം പറന്ന ശേഷമാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്. വൈകുന്നേരം 3.59ന് ഡൽഹിയിൽ വിമാനം തിരിച്ചിറക്കി. പാരിസ് യാത്രക്കാരോട് അപകടം സംബന്ധിച്ച വിവരം പങ്കുവച്ചിരുന്നോയെന്നു വ്യക്തമല്ല.
English Summary:
Ahmedabad plane crash: Air India CEO's flight to Paris Air Show diverted to Delhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.