ADVERTISEMENT

എടപ്പാള്‍ ∙ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചതിനിടയില്‍പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് സംസ്ഥാന പാതയിലെ കണ്ടനകം ബവ്റിജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്‍പന കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും കൊട്ടിയൂരിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഈ വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

English Summary:

A tourist bus and KSRTC bus collided near Edappal, Kerala, resulting in damage to a parked auto-rickshaw. Fortunately, no injuries were reported in the accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com