ADVERTISEMENT

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.

കട്ടപ്പന കമ്പോളം
ഏലം: 2100-2300
കുരുമുളക്: 666
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 400
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 210
ചുക്ക്: 250
ഗ്രാമ്പൂ: 750
ജാതിക്ക: 270
ജാതിപത്രി: 1250-1650

കൊക്കോ വില 
അടിമാലി മാർക്കറ്റ്:
കൊക്കോ : 85
കൊക്കോ ഉണക്ക : 300
മുരിക്കാശേരി മാർക്കറ്റ്:
കൊക്കോ - 100
കൊക്കോ (ഉണക്ക) - 340

എംജിയിൽ റസിഡന്റ് ട്യൂട്ടർ ഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ വനിതാ ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ മാസം 21നു രാവിലെ 11നു നടക്കും. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള വനിതകളെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 25 – 50. സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30നു ഭരണവിഭാഗം അസി. റജിസ്ട്രാറുടെ (1) ഓഫിസിൽ എത്തണം. www.mgu.ac.in, 0481–2733240.

അധ്യാപക ഒഴിവ്
കുമളി∙ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ബിഎഡ് കോളജ്, കുമളി) ജനറൽ എജ്യുക്കേഷൻ (സൈക്കോളജി) വിഷയത്തിലേക്ക് നെറ്റ്/യുജിസി യോഗ്യതയുള്ള അധ്യാപകരെ (ഒരു ഒഴിവ്) ആവശ്യമുണ്ട്. പഠിപ്പിക്കുന്നതിനായി നെറ്റ്/യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർഥികളെയും പരിഗണിക്കും. 17ന് 10ന് കോളജിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9446288278. 
വണ്ടൻമേട്∙ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ ബോട്ടണി, എച്ച്എസ്എസ്ടി ജൂനിയർ സുവോളജി, എച്ച്എസ്എസ്ടി ജൂനിയർ മലയാളം, എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് തസ്തികകളിലേക്ക് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 11ന് രാവിലെ 11ന് നടക്കും. ഫോൺ: 9447837872.
വണ്ടൻമേട്∙ പുറ്റടി എൻഎസ്പിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റാങ്ക് ലിസ്റ്റിന്റെ പകർപ്പ്, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.
തൊടുപുഴ ∙ കുളമാവ് ഐഎച്ച്ഇപി ഗവ. ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന്  രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 04862 259540.
പെരിങ്ങാശേരി∙ഗവ.ട്രൈബൽ എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി(ഇംഗ്ലീഷ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിലസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ : 9447347577

ലബോറട്ടറി ടെക്നിഷ്യൻ
മൂന്നാർ∙ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 90 ദിവസം വരെയോ അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള നിയമനം നടക്കുന്നതു വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതു വരെയോ ആയിരിക്കും. 
 യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ, എംഎൽടിയിൽ ബിഎസ്‌സിയോ ഡിപ്ലോമയോ അല്ലെങ്കിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്‌നിക്സ് കോഴ്സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 11ന് രാവിലെ 11ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.

ജലവിതരണം മുടങ്ങും
പീരുമേട്∙ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിൽ വളഞ്ഞങ്ങാനത്ത്, വാഹനം ഇടിച്ച് പൈപ്പ് തകരാറിലായതിനാൽ ഇന്നു മുതൽ നാലു ദിവസത്തേക്ക് പെരുവന്താനം പഞ്ചായത്തിൽ പൂർണമായും കൊക്കയാർ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

പോളിടെക്നിക് കോളജിൽ ഒഴിവ് 
മുട്ടം ∙ സർക്കാർ പോളിടെക്നിക് കോളജിൽ 2025–26 അധ്യയന വർഷത്തിൽ പ്രതീക്ഷിക്കുന്ന താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 13ന് രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളജ് ഓഫിസിൽ എത്തണം. ഒഴിവുകൾ: ലക്ചറർ(കംപ്യൂട്ടർ എൻജിനീയറിങ്)–2, ലക്ചറർ (സിവിൽ എൻജിനീയറിങ്)–1, ലക്ചറർ(ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്)–2, വർക് ഷോപ് സൂപ്രണ്ട്(മെക്കാനിക്കൽ എൻജിനീയറിങ്)–1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com