ഇടുക്കി ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
എ പ്ലസ് ജേതാക്കളെ അനുമോദിക്കും
തൊടുപുഴ∙ ഡീൻ കുര്യാക്കോസ് എംപി നടപ്പാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി ഈ വർഷം പ്ലസ് ടു/എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഓരോ നിയമസഭാ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഇടുക്കി നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ഇന്ന് 2ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ യോഗം സംഘടിപ്പിക്കും. ഇടുക്കി നിയമസഭാ മണ്ഡല പരിധിയിലുള്ള സ്കൂളുകളിൽ നിന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
സ്കൂൾ കിറ്റ് വിതരണം
കട്ടപ്പന∙ മർച്ചന്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നാളെ 11ന് ഗവ. ട്രൈബൽ എച്ച്എസ്എസിൽ 51 കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യും.
മസ്റ്ററിങ് നടത്തണം
വണ്ടൻമേട്∙ പഞ്ചായത്തിൽ നിന്ന് 2024 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചിരുന്ന എല്ലാ ഗുണഭോക്താക്കളും 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിങ് നടത്തണം. ഇ മസ്റ്ററിങ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് മെഡിക്കൽ ഓഫിസിൽ നിന്ന് വാങ്ങി പഞ്ചായത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മൂന്നാർ∙ പഴയ മൂന്നാർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഫുഡ് ആൻഡ് ബവ്റിജ് സർവീസ് അസോഷ്യേറ്റ്, കോസ്മറ്റോളജിസ്റ്റ് എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 15നും 23 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 20ന് മുൻപ് അപേക്ഷിക്കണം. 9447885430.
അധ്യാപക ഒഴിവ്
വണ്ടിപ്പെരിയാർ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം മീഡിയം എച്ച്എസ്ടി ഗണിതം, മലയാളം, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനായി 10ന് 11നു ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
കുമളി∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലിഷ്), ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 1.30ന് സ്കൂൾ ഓഫിസിൽ.
പന്നിയാർ∙ പന്നിയാർ ഗവ.എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി (തമിഴ് മീഡിയം) ഒഴിവുകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
രാജാക്കാട്∙ പഴയവിടുതി ഗവ.യുപി സ്കൂളിൽ ഒഴിവുള്ള യുപി വിഭാഗം അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
മറയൂർ∙ മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ (എച്ച്എസ്ടി) അധ്യാപക ഒഴിവിലേക്ക് (താൽക്കാലിക നിയമനം) ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്ന് വൈകിട്ട് 2ന് ഓഫിസിൽ ഹാജരാകണം.
പെരിഞ്ചാൻകുട്ടി ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി 11 ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. അസ്സൽ രേഖകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.
മൂന്നാർ∙ പഴയ മൂന്നാർ ഗവ എൽപി സ്കൂളിൽ എൽപിഎസ്എ (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 11ന്.