ADVERTISEMENT

മൂന്നാർ∙ ഗ്യാപ് റോഡ്, പള്ളിവാസൽ, മൂന്നാർ - ടോപ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ സാഹസിക യാത്രകൾ പതിവാക്കി യുവാക്കൾ. കഴിഞ്ഞ രണ്ടു മാസമായി മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ നിലച്ചതോടെയാണു മേഖലയിൽ സാഹസിക യാത്രകൾ വ്യാപകമായിരിക്കുന്നത്. അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെ വാതിലുകളിലും ടാക്സി ജീപ്പുകളുടെ മുകളിലും ഇരുന്നാണു യുവാക്കൾ സാഹസിക യാത്രകൾ നടത്തുന്നത്. വാഹനങ്ങളിൽ നിന്ന് ശരീരം പുറത്തിട്ട് യാത്ര ചെയ്യുന്നതും പതിവാണ്. കൊടുംവളവുകൾ നിറഞ്ഞ മേഖലയിൽ നിയമവിരുദ്ധ സാഹസിക യാത്രകൾ നടത്തുന്നത് അപകടത്തിനു കാരണമാകും.

English Summary:

Munnar's reckless youth are engaging in dangerous adventure trips. Ignoring safety regulations, they ride on speeding vehicles, putting themselves and others at risk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com