തീരത്ത് ചത്ത് അടിഞ്ഞത് രണ്ടാമത്തെ തിമിംഗലം; കാരണം മുങ്ങിയ കപ്പലിലെ രാസവസ്തുക്കളോ?

Mail This Article
×
തിരുവനന്തപുരം∙ ആലപ്പുഴ പുറങ്കടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയതിനുശേഷം തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നു. ഇന്ന് ആലപ്പുഴ പുറക്കാട് അയ്യന് കോവില്‍ ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്കാണു തിമിംഗലം ചത്ത് അടിഞ്ഞത്. ശനിയാഴ്ചയും പുറക്കാട് തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞിരുന്നു.
കപ്പലപകടത്തെ തുടര്‍ന്നു കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞ പശ്ചാത്തലത്തില്‍ അതില്‍നിന്നുള്ള രാസവസ്തുക്കള്‍ മൂലമാണോ തിമിംഗലം ചത്തതെന്ന് അന്വേഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും തിമിംഗലം ചത്ത് അടിഞ്ഞത്.
English Summary:
Whale death in Alappuzha: The recent discovery of another dead whale near Purakkad prompts an investigation into potential chemical contamination from the ship's containers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.