ഗ്ലാംപിങ്ങാണ് ഇപ്പോൾ യാത്രയിലെ താരം; കലിഫോർണിയായിലെ അതിമനോഹര കാഴ്ചകൾ

Mail This Article
അമേരിക്കയിൽ ഏറ്റവും അധികം ടൂറിസ്റ്റുകളെത്തുന്ന സംസ്ഥാനമാണ് കലിഫോർണിയ. ആഡംബരപൂർണമായ ഗ്ലാംപിങ് അനുഭവങ്ങളോടുകൂടിയുള്ള ക്യാംപിങ് വാഗ്ദാനം ചെയ്യുകയാണ് കലിഫോർണിയ സംസ്ഥാനം. ആഡംബര സൗകര്യങ്ങളോടു കൂടിയ ക്യാംപിങ്, അഥവാ ഗ്ലാമറസ് ക്യാംപിങാണ് ഗ്ലാംപിങ്. തീരങ്ങൾ മുതൽ ദേശീയോദ്യാനങ്ങളുടെ സൗന്ദര്യവും വന്യതയുമെല്ലാം ആസ്വദിക്കാൻ പറ്റിയ, പ്രകൃതിയിലെ അതിമനോഹരമായ ഔട്ട്‌ഡോർ കാഴ്ചകൾ ഏതൊക്കെയെന്നു നോക്കാം.
വനപ്രദേശങ്ങളിലെ റിട്രീറ്റുകൾ
കലിഫോർണിയായിലെ പർവതങ്ങൾ, തടാകങ്ങൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്ലാംപിങ് കേന്ദ്രങ്ങളിൽ നിന്ന് ഹൈക്കിങ്, ബൈക്കിങ്, ബോട്ടിങ്, ഫിഷിങ്, ജലവിനോദങ്ങൾ എന്നിവ ആസ്വദിക്കാം.

കേവ് സ്പ്രിങ്ങ്സ് റിസോർട്ട്
മനോഹരമാണ് ഡൺസ്മുയർ എന്ന ചെറിയ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കേവ് സ്പ്രിങ്ങ്സ് റിസോർട്ട്. ഇവിടെ വന്നാൽ വിന്റേജ് എയർസ്ട്രീമിൽ താമസിക്കാം. ഇനി പകൽസമയങ്ങളിൽ അടുത്തുള്ള മൗണ്ട് ഷാസ്തയിൽ സാഹസിക യാത്രകൾ നടത്താനും ശാന്തമായൊഴുകുന്ന സാക്രമെന്റോ നദിയുടെ തീരത്ത് വിശ്രമിക്കുകയോ അല്ലെങ്കിൽ ഹെഡ്ജ് ക്രീക്ക് വെള്ളച്ചാട്ടത്തിലേക്ക് ഹൈക്കിങ് നടത്താനും അവസരമുണ്ട്.

സൺഹോക്ക് ഫാംസ്
മെൻഡോസിനോയിലെ സൺഹോക്ക് ഫാംസ് ഗ്ലാംപിങ് ടെന്റുകൾ, കുട്ടികൾക്കായുള്ള വാട്ടർ സ്ലൈഡ്, വിനോദത്തിനായി ഒരു ചെറിയ തടാകം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്ക് ചെലവഴിക്കാൻ പറ്റുന്ന അവധിക്കാല കേന്ദ്രമാണിത്. ഏഴ് ഏക്കറിലാണ് ഈ പരിസ്ഥിതി സൗഹൃദ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
ക്യാംപ് നാവൂ
അതിമനോഹരമാണ് തഹോ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്ലാസർവില്ലെയിലെ ക്യാംപ് നാവൂ. 88 ഏക്കറിലധികം സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഗ്ലാംപിങ് ടെന്റുകളും താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. ഹൈക്കിങ്, നീന്തൽ, ഫിഷിങ്, സ്പോർട്സ്, ഗെയിമുകൾ എന്നിവ റിസോർട്ടിനുള്ളിൽ തന്നെ ലഭ്യമായതിനാൽ, ഈ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബങ്ങൾക്കു ക്യാംപ് സൈറ്റ് വിട്ടുപോകേണ്ടതില്ല.
ഡോൺ റാഞ്ച്
ദമ്പതികൾക്ക് ഗ്ലാംപിങ് യാത്രയ്ക്ക് അനുയോജ്യമായ ഇടമാണ് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഡോൺ റാഞ്ച്.

തീരദേശ ഗ്ലാംപിങ്
അതിശയകരമായ കാഴ്ചകൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, ബീച്ചിലൂടെയുള്ള നടത്തം, ജലസാഹസിക വിനോദങ്ങൾ എന്നിവയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ തീരദേശ ഗ്ലാംപിങ് യാത്ര ചെയ്യുന്നതാണ് നല്ലത്.

ക്യാംപ് കാറ്റലീന വൈറ്റ്സ് ലാൻഡിങ്
ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിൽ ഈ ദ്വീപ് താരങ്ങളുടെ പ്രധാന ഇടമായിരുന്നു. ഇന്നും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് ദ്വീപിലേക്ക് എത്തുന്നത്. ക്യാംപിൽ അതിഥികൾക്കായി കട്ടിലുകളുള്ള ബീച്ച് ഫ്രണ്ട് ക്യാബിനുകളിലോ ടെന്റുകളിലോ താമസിക്കാം. മാർച്ച് മുതൽ നവംബർ വരെ ഫാമിലി ക്യാംപ് നടക്കും.

ന്യൂപോർട്ട് ഡ്യൂൺസ് വാട്ടർഫ്രണ്ട് റിസോർട്ട്
ഇവിടെ വന്നാൽ ഒന്നുകിൽ ഒരു ആർവി വാടകയ്‌ക്കെടുക്കുക അല്ലെങ്കിൽ ആഡംബര ബീച്ച് ഫ്രണ്ട് കോട്ടേജിൽ താമസിക്കുക. ഈ പ്രോപ്പർട്ടിയിൽ അതിമനോഹരമായ ബീച്ച്, കളിസ്ഥലം, സമ്മർ വാട്ടർപാർക്ക്, വാട്ടർ സ്പോർട്സ്, ബോട്ട് ലോഞ്ച് തുടങ്ങിയവയെല്ലാം ആസ്വദിക്കാം.
മരുഭൂമിയും, കാഴ്ചകളും
കലിഫോർണിയയിലെ മരുഭൂമിയിലോ ഗ്ലാംപിങ് ലൊക്കേഷനുകളിലോ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണാനും ആസ്വദിക്കാനുമായി ഒരുപാടുണ്ട്. മനോഹര കാഴ്ചകളും നക്ഷത്രനിബിഡമായ ആകാശവും സാഹസിക യാത്രകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

നോമ റിസോർട്ട്
പൂർണമായും സജീകരിച്ചിട്ടുള്ള ജിയോമെട്രിക് ഡോമുകളുള്ള നോമ റിസോർട്ട് അതിമനോഹരമാണ്. രാത്രിയിൽ ഓരോ ഡോമിൽ നിന്നും നക്ഷത്രനിബിഡമായ ആകാശം ആസ്വദിക്കാൻ ഒരു സ്കൈലൈറ്റോടുകൂടിയ എൻ-സ്യൂട്ട് താമസസൗകര്യം ഉണ്ട്. ഈ ഡോമുകൾ റിസോർട്ടിലെ നാല് ഫിഷിങ് കുളങ്ങളിൽ ഒന്നിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഓൾഡ് ടൗൺ റാഞ്ച്
ടെമെക്കുലയിലെ ഓൾഡ് ടൗൺ റാഞ്ചിൽ വ്യത്യസ്തമായ യാത്രാനുഭവമായിരിക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു കൊനെസ്റ്റോഗ വാഗണിലാണ് അതിഥികൾ താമസിക്കുന്നത്. പകൽസമയത്ത് കുതിരപ്പുറത്തു സഞ്ചരിക്കുക, റാഞ്ചിലൂടെ നടക്കുക അല്ലെങ്കിൽ അവിടെ സ്ഥിതി ചെയ്യുന്ന ഏകദേശം 50 വൈനറികളിൽ ഒന്നു സന്ദർശിക്കുക. ഇതൊക്കെയാണ് ഇവിടെ ചെയ്യാൻ സാധിക്കുന്നത്.