പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ, വനിതാ ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി അയച്ചു നൽകി; സിപിഒ അറസ്റ്റിൽ

Mail This Article
×
വണ്ടിപ്പെരിയാർ (ഇടുക്കി)∙ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിത ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിപിഒ വൈശാഖാണ് പിടിയിലായത്.
സ്റ്റേഷനോടു ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് വൈശാഖ് ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് അയച്ചു നൽകിയ ഇയാൾ ഭീഷണിപ്പെടുത്തിയതോടെ ഇവർ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്.
English Summary:
Police officer arrested for secretly filming a female colleague: The constable, Vaisakh, used a hidden camera at the Vandiperiyar police station and was arrested following a complaint.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.