ADVERTISEMENT

വെഞ്ഞാറമൂട്(തിരുവനന്തപുരം)∙ കൂട്ടക്കൊലപാതക കേസിൽ അവസാന കുറ്റപത്രവും അന്വേഷണ സംഘം സമർപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(25) സുഹൃത്തിനെയും ഉറ്റ ബന്ധുക്കളെയും അടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രതി അഫാന്റെ ഇളയ  സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകത്തിലും മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് കുറ്റപത്രം. നെടുമങ്ങാട് സബ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഒന്ന് മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ് കൃഷ്ണയാണ് കുറ്റപത്രം സമർപ്പിച്ചത്. 

English Summary:

Venjaramoodu Mass Murder: Final Chargesheet Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com