അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ: ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ

Mail This Article
×
ഷിക്കാഗോ ∙ ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്. സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു.
‘‘സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചു’’ – ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് ആരോപിച്ചും മോണ ഘോഷിനെതിരെ കോടതിയിൽ കേസുകൾ നിലവിലുണ്ട്. ഏകദേശം 2.4 ദശലക്ഷം ഡോളറാണ് പ്രതി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്തത്.
English Summary:
Mona Ghosh, a former gynecologist at Hoffman Estates, was sentenced to 10 years in prison after pleading guilty to health care fraud last year.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.