മൊബൈൽ മോഷണം: പ്രതി അറസ്റ്റിൽ

Mail This Article
ആലപ്പുഴ ∙ കഴിഞ്ഞ 11ന് രാത്രി ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ചായക്കടയിൽ നിന്നു ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കൊല്ലം തടുതലവട്ടം അക്കരകുന്നത്ത് വീട്ടിൽ ശ്യാം കുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്.
ചായക്കട ജീവനക്കാരനായ കണ്ണൂർ കൂത്തുപറമ്പ്, കോട്ടയം മലബാർ ഒലേക്കര മസ്നാജിന്റെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ശ്രീജിത്ത് ചായക്കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുൻപും വിവിധ മോഷണ കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ മോഹൻകുമാർ, സീനിയർ സിപിഒമാരായ സജു സത്യൻ, ബിപിൻ ദാസ്, ആർ.ശ്യാം, എൻ.എസ്.മാർട്ടിൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു