ADVERTISEMENT

അലാസ്ക,ഹവായി, ബുസാൻ... എന്നു തുടങ്ങി പുസ്തകങ്ങളിലൂടെയും ഗെയിമുകളിലൂടെയും ഒരുപാട് സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. പുസ്തകം വായിച്ചു കൊണ്ട് ഒരു സ്ഥലത്തെ  മനസ്സിൽ ഇമാജിൻ ചെയ്ത് വരുന്നത് പ്രത്യേക സുഖമാണ്. ചിലപ്പോ കൊട്ടാരങ്ങളാവാം, തടാകങ്ങളാകാം പർവത നിരകളാകാം യൂറോപ്പാകാം അങ്ങനെ പലതായിരിക്കും. ഇതൊക്കെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ പുസ്തക താളുകളിലെ ഈ സ്ഥലങ്ങളെ നേരിട്ടറിയാൻ ഒരവസരം ഉണ്ട്. യൂറോപ്പെന്നോ ഏഷ്യയെന്നോ പസഫിക് എന്നോയില്ല നോവലുകളിൽ പറഞ്ഞ ആ സ്ഥലങ്ങളിലേക്ക് പോകാനുള്ള അവസരമാണിത്. നോർവീജിയൻ ക്രൂയിസ് ലൈനാണ് പുസ്തകപ്രേമികൾക്കായി ഇങ്ങനൊരു പരിപാടി സംഘടിപ്പിക്കുന്നത്.

ദി ഷാഡോ ഓഫ് ദി വിൻഡ്  ആൻഡ്  മൈ ബ്രില്യന്റ് ഫ്രണ്ട്

ഗോതിക് ക്വാർട്ടർ, നിഗൂഢതകൾ എന്നിവയെപറ്റിയും മെഡിറ്ററേനിയൻ പ്രതാപത്തെയും ഈ രണ്ട് നോവലുകളിലും പ്രതിപാദിക്കുന്നുണ്ട്.

കാർലോസ് റൂയിസ് സഫോണിന്റെ ‘ദി ഷാഡോ ഓഫ് ദി വിൻഡ്’ ബാർസിലോനയിലെ പ്രശസ്തമായ ഗോതിക് ക്വാർട്ടറിനെ പറ്റിയും എലീന ഫെറാന്റെയുടെ നെപ്പോളിയൻ പരമ്പരയിലെ ആദ്യത്തേ പുസ്തകം‘മൈ ബ്രില്യന്റ് ഫ്രണ്ട്’ യുദ്ധ സമയത്തെ നേപ്പിൾസ് തെരുവുകളിലെ പെൺകുട്ടികളെ ചുറ്റിപ്പറ്റിയുള്ള കഥകളിലേക്ക് ആഴത്തിൽ ഇറങ്ങുകയാണ്.

epic-amalfi-1
Amalfi Coast , Italy. Photo - Special Arrangement

ഇറ്റലിയിലെ വെനീസിൽ നിന്ന് (ട്രൈസ്റ്റെ)  ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നീ സ്ഥലങ്ങളിലേക്ക് മെഡിറ്ററേനിയൻ ക്രൂയിസിൽ 10 ദിവസത്തെ യാത്രയാണ് സംഘാടകർ ഒരുക്കുന്നത്.  2025 ഒക്ടോബർ ഒമ്പതിന് നോർവീജിയൻ ബ്രേക്ക്‌അവേ എന്ന ക്രൂയിസ് ഷിപ്പിൽ പുറപ്പെടുന്ന ഈ യാത്ര 11 തുറമുഖങ്ങൾ സന്ദർശിക്കും. ഈ യാത്രയിലാണ് ബാർസിലോനയും നേപ്പിൾസും സന്ദർശിക്കാനുള്ള അവസരം. നോവലിൽ പറഞ്ഞ സ്ഥലങ്ങളിൽ ആ ഫീലിൽ നിങ്ങൾക്ക് സഞ്ചരിക്കാം.

‘ടു സിസിലി വിത്ത് ലവ്’,‘ക്യാപ്റ്റൻ കൊറേലിസ് മാൻഡോലിൻ’

ഈ പറഞ്ഞ പുസ്തകങ്ങളിലേ സ്ഥലങ്ങളിലേക്കാണ് അടുത്ത യാത്ര.  2025 ഓഗസ്റ്റ് 22-നോ ഒക്ടോബർ ഒന്നിനോ പുറപ്പെടുന്ന നോർവീജിയൻ എപ്പിക്കിൽ  10 ദിവസത്തെ ക്രൂയിസ് യാത്രയാണ് ഒരുക്കിയിരിക്കുന്നത്. സാന്റോറിനി അടക്കമുള്ള ഗ്രീക്ക് ദ്വീപുകളിലേക്കും റോമിലേക്കും ഇതുവഴി സന്ദർശിക്കാം.

2109875916

‘ദ അൺഹണിമൂണേഴ്സ്’ 

ക്രിസ്റ്റീന ലൊറേന്റെയുടെ പ്രശസ്ത നേവലാണിത്. മനോഹരമായ ഹവായി ആണ് നേവലിന്റെ പശ്ചാത്തലം. കഥകളിലും സിനിമയിലും എല്ലാം കേട്ടിട്ടുള്ള സ്ഥലമാണ് ഹവായി. ആ സ്ഥലം നേരിട്ട് കാണാനാണ് ഈ അവസരം. വർഷത്തിലെ എല്ലാ ശനിയാഴ്ചയും ഹോണോലുലുവിൽ നിന്ന് പുറപ്പെടുന്ന,  പ്രൈഡ് ഓഫ് അമേരിക്ക എന്ന ക്രൂയിസ് ഷിപ്പിൽ 7 ദിവസത്തെ ഹവായ് ഇന്റർ-ഐലൻഡ് റൗണ്ട്-ട്രിപ്പ് ക്രൂയിസ് യാത്രയാണിത്.  നോവലിൽ മാത്രമറിഞ്ഞ ഒലിവിന്റെയും ഏതന്റെയും പ്രണയ ലോകത്തേക്ക് അതിഥികളെ കൊണ്ടുപോകുന്നത് ഇങ്ങനെയാണ്. ഒരു ആഴ്ച്ചയിൽ തന്നെ നാല് ഹവായി ദ്വീപുകളിലേക്ക് യാത്ര പോകുന്ന ഒരേയൊരു ക്രൂയിസ് ലൈനാണിത്.

510479688
Alaska. Photo - Special Arrangement

‘ദ ഗ്രേറ്റ് എലോൺ’

അലാസ്ക എന്ന സ്ഥലം കേട്ടവരായിരിക്കും നമ്മളിൽ പലരും. മറ്റൊരു ലോകമാണ് അലാസ്ക. ക്രിസ്റ്റീൻ ഹന്നയുടെ ‘ദ ഗ്രേറ്റ് എലോൺ’ എന്ന നോവലിലൂടെ വായനക്കാരെ അലാസ്കയിലേക്കാണ് കൊണ്ടുപോകുന്നത്. ഒറ്റപ്പെടലിന്റെയും, സഹനത്തിന്റെയും, മോചനത്തിന്റെയും ഈ കഥയിൽ മുഴുകിയവർക്ക്, അലാസ്ക വെറുമൊരു സ്ഥലമല്ല, കഥയിലെ പ്രധാന കഥാപാത്രമാണ്. ഏഴ് ദിവസമാണ് അലാസ്കയിലേക്കുള്ള യാത്ര. നോർവീജിയൻ ബ്ലിസ് എന്ന ക്രൂയിസ് ഷിപ്പിൽ സിയാറ്റിൽ നിന്ന്  നോവലിൽ  പ്രതിപാദിക്കുന്ന  ഡാവെസ് ഗ്ലേസിയർ, കെച്ചികാൻ, സിറ്റ്ക എന്നിവിടങ്ങളിൽ ഏഴ് ദിവസത്തെ അലാസ്ക ക്രൂയിസ് റൗണ്ട്-ട്രിപ്പാണിത്.

norwegianbliss-thewaterfront
Cruise. Photo - Special Arrangement

പാച്ചിങ്കോ

 ജപ്പാനിൽ താമസിക്കുന്ന ഒരു കൊറിയൻ കുടുംബത്തിലെ നാല് തലമുറകളുടെ കഥയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നോവലാണിത്. ബുസാൻ, ഒസാക്ക എന്നീ സ്ഥലങ്ങളാണ് ഇതിന്റെ പശ്ചാത്തലം.  ഒസാക്ക, കൊച്ചി, നഗോയ, ബുസാൻ  എന്നിവിടങ്ങളിലേക്ക് ടോക്കിയോ ക്രൂയിസിൽ  14 ദിവസത്തെ ജപ്പാൻ റൗണ്ട്-ട്രിപ്പാണിത്. 2026 ഒക്ടോബർ 29 ന് ക്രൂയിസ് ഷിപ്പായ നോർവീജിയൽ ജെയ്ഡിൽ യാത്ര ആരംഭിക്കും.

English Summary:

Literary Journeys: Explore Iconic Book Locations with a Norwegian Cruise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com