ADVERTISEMENT

മോർട്ടൽ കോംബാറ്റ്, ടോംബ് റൈഡർ, റെസിഡന്റ് ഈവിൾ, പ്രിൻസ് ഓഫ് പേർഷ്യ... സിനിമയായി കോടികള്‍ നേടിയ ഗെയിമുകളാണ്. ജനപ്രിയ വിഡിയോ ഗെയിമുകളുടെ നേരിട്ടുള്ള അഡാപ്റ്റേഷനുകൾ പലപ്പോഴും സിനിമകളിൽ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. വലിയ സ്‌ക്രീനിലേക്ക് വിഡിയോ ഗെയിമുകളെത്തിക്കുകയെന്നത് ഒരു വെല്ലുവിളി നിറഞ്ഞ ശ്രമമാണ്, കാരണം ഒരു പുസ്തകം വായിക്കുന്നതുപോലെ ആരാധകർ അവരവരുടേതായ രീതിയിലാണ് ഓരോ ഗെയിമുകളെയും സ്വീകരിക്കുന്നതും ഭാവനയിൽ കാണുന്നതും. 1993ലെ സൂപ്പർ മാരിയോ ബ്രദേഴ്‌സ് മുതൽ പുതിയ ബോർഡർലാൻഡ്‌സ് വരെയുള്ളവ ഇതിനുദാഹരണങ്ങളാണ്.  സിനിമയിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ സഞ്ചാരികൾക്കിടയിൽ തരംഗമാണ് വിഡിയോ ഗെയിം ടൂറിസം. ജനപ്രിയ വിഡിയോ ഗെയിമുകളില്‍ പലതിലും യഥാര്‍ഥ സ്ഥലങ്ങള്‍ വിശദമായി ആവിഷ്‌ക്കരിക്കുന്നവയാണ്. ഈ വിഡിയോ ഗെയിമുകള്‍ ഹിറ്റാവുന്നതിനൊപ്പം അതിന്റെ ഭാഗമായ സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും കൂടുന്നുവെന്നാണ് സ്‌കൈസ്‌കാനര്‍ സര്‍വേ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള 35 ശതമാനം വിനോദ സഞ്ചാരികളുടേയും എങ്ങോട്ടുപോവണമെന്ന തീരുമാനങ്ങളില്‍ വിഡിയോ ഗെയിമുകള്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നാണ് കണ്ടെത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഡിയോ ഗെയിമര്‍മാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളെ അറിയാം.

2624022193
Super Nintendo World at Universal’s Epic Universe,Orlando, Florida . Image Credit : theoutersight / Shutterstock

∙ഒര്‍ലാന്‍ഡോയിലെ തീം പാര്‍ക്കുകള്‍

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അടുത്തിടെ തുറന്ന തീം പാര്‍ക്കാണ് സൂപ്പര്‍ നിന്റെന്‍ഡോ വേള്‍ഡ്(Super Nintendo World). യൂനിവേഴ്‌സല്‍ ഒര്‍ലാന്‍ഡോയിലെ നാലാമത്തെ പാര്‍ക്കാണിത്. ഏതൊരു വിഡിയോ ഗെയിം ആരാധകരുടേയും സ്വപ്‌ന ഭൂമിയാണ് സൂപ്പര്‍ നിന്റെന്‍ഡോ വേള്‍ഡ് എന്ന തീം പാര്‍ക്ക്. ഒരൊറ്റ എന്‍ട്രി ഫീസ് കൊടുത്താല്‍ 200 പിന്‍ബോള്‍ മെഷീനുകളിലേക്കും ആര്‍ക്കേഡ് ഗെയിമുകളിലേക്കും പ്രവേശനം ലഭിക്കും. ഒര്‍ലാന്‍ഡോ സയന്‍സ് സെന്ററില്‍ നിന്നും വിഡിയോ ഗെയിമുകള്‍ക്ക് പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് അറിയാനാവും. ബാറ്റ്മാനും വണ്ടര്‍ വുമണും സൂപ്പര്‍മാനും അടക്കമുള്ള സൂപ്പര്‍ഹീറോകളെക്കുറിച്ച് ഡിസി സൂപ്പര്‍ ഹീറോസ് പ്രദര്‍ശനത്തിലൂടെ കൂടുതലറിയാനുമാവും.

2048 നമ്പർ കൊണ്ട് ലോകത്തെ കറക്കിയ ഗെയിം >>

Akihabara Tokyo. Image Credit:aluxum/istockphoto
Akihabara Tokyo. Image Credit:aluxum/istockphoto

∙ടോക്യോയിലെ ഇലക്ട്രിക് ടൗണ്‍

ടോക്യോയിലെ അകിബ ജില്ലയിലെ വിഡിയോ ഗെയിം ആരാധകരുടെ പ്രിയ ഇടമാണ് ഇലക്ട്രിക് ടൗണ്‍. ഹൈ എന്‍ഡ് ടെക്ക് സ്റ്റോറുകളും ആരാധകര്‍ക്ക് പ്രിയപ്പെട്ട കളക്ഷനുകളും ആര്‍ക്കേഡുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. മെനുവില്‍ പോലും വിഡിയോ ഗെയിം വിഭവങ്ങളാല്‍ നിറച്ചതാണ് മോണ്‍സ്റ്റര്‍ ഹണ്ടേഴ്‌സ് ബാര്‍. അപൂര്‍വ പോക്കിമോനുകളെ വഴിയില്‍ കണ്ടുകൊണ്ട് പോക്കിമോന്‍ സെന്റര്‍ മെഗാ ടോക്യോ സന്ദര്‍ശിക്കാം. ജപ്പാന്റെ സാംസ്‌ക്കാരിക സമ്പന്നതയെ അടുത്തറിയാന്‍ ടോക്യോ നാഷണല്‍ മ്യൂസിയത്തിലേക്കും പോകാം.

fb-share
2048 GAME PLAY NOW

∙വല്‍ഹലയും ധ്രുവദീപ്തിയും

ന്യൂയോര്‍ക്കിലെ വല്‍ഹലയിലുള്ള ദ വൈക്കിങ് പ്ലാനെറ്റ് ഹൈ ടെക് സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. വൈകിങ് കാലഘട്ടത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ള ഡിജിറ്റല്‍ മ്യൂസിയമാണ് ഇവിടെ. വൈക്കിങ് കപ്പലുകള്‍ക്കുള്ളിലൂടെയുള്ള ഡിജിറ്റല്‍ കാല്‍നടയാത്രയും വൈക്കിങ് റൈയ്ഡിന്റെ വെര്‍ച്യല്‍ റിയാലിറ്റി അനുഭവവും ഇവിടെ ലഭിക്കും. ഇരുമ്പു യുഗത്തിലെ സ്റ്റാവെന്‍ജര്‍ മേഖലയുടെ ഡിജിറ്റല്‍ പതിപ്പില്‍ നിങ്ങളുടെ അക്കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ജെറാള്‍ഡര്‍ ഗാര്‍ഡനില്‍ പരീക്ഷിക്കാം. ജോതുന്‍ഹെയ്‌മെന്‍ ദേശീയ പാര്‍ക്കില്‍ ഗ്ലേസിയര്‍ അടക്കമുള്ള പ്രദേശങ്ങളുടെ സവിശേഷതകളെ അറിയാം. ട്രോംസോ വരെ പോയാല്‍ ധ്രുവദീപ്തിയും ആസ്വദിക്കാന്‍ അവസരം ലഭിച്ചേക്കും.

2496980151
View of Gjende Lake,Jotunheimen national park, Norway . Image Credit : blueflanker / Shutterstock

∙മൊണ്ടാനയിലെ ദിനോസറുകള്‍

ഫാര്‍ ക്രൈ 5, ഫാര്‍ ക്രൈ: ന്യൂ ഡോണ്‍ എന്നിങ്ങനെയുള്ള വിഡിയോ ഗെയിമുകളിലുള്ള മനോഹരമായ ലോഗന്‍ പാസ് വിസിറ്റര്‍ സെന്ററും സെന്റ് മേരി തടാകവുമെല്ലാം മൊണ്ടാനയിലെ ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കിലാണ്. അമേരിക്കന്‍ കംപ്യൂട്ടര്‍ ആൻഡ് റോബോട്ടിക്‌സ് മ്യൂസിയവും നല്ലൊരു അനുഭവമായിരിക്കും. ഇവിടെ നിന്നും ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും മെസപ്പൊട്ടോമിയക്കാരുടെ ക്യൂണിഫോം ടാബ് ലെറ്റുകളുമെല്ലാം അടുത്തുകാണാനാവും. നാലായിരം വര്‍ഷത്തെ മനുഷ്യ ചരിത്രം ഇവിടെയുണ്ട്. ലെഗോ ജുറാസിക് വേള്‍ഡ് എന്ന വിഡിയോ ഗെയിമിലെ ഡോ. അലന്‍ ഗ്രാന്റിന്റെ പാത പിന്തുടരാന്‍ കുട്ടികളേയും കൊണ്ട് മോണ്ടാന ദിനോസര്‍ ട്രെയിലിലേക്ക് പോകാം.

695630629
Wild life. Image Credit : Brigitte Pichotta / Shutterstock

∙ഫറവോകളുടെ ലക്‌സോര്‍

പൗരാണിക ഈജിപ്തിലെ കെട്ടിടങ്ങള്‍ക്കു മുകളിലൂടെ ചാടി ചാടി നീങ്ങുന്ന അസാസിന്‍സ് ക്രീഡ്: ഒരിജിന്‍സിന്റെ വിഡിയോ ഗെയിം കണ്ടിരിക്കും. ഈജിപ്തിലെ ഏക പെണ്‍ ഫറവോ ആയിരുന്ന ഹാഷെപ്‌സുറ്റിനായി പണികഴിപ്പിച്ച ആരാധനാലയം കാണണമെങ്കില്‍ ഈജിപ്തിലെ ലക്‌സോറിലേക്ക് പോകണം. നൈല്‍ നദിക്ക് സമീപത്തായുള്ള കര്‍ണാകിലെ ക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കും. ഇന്ത്യാന ജോണ്‍സ് ആൻഡ് ദ ഗ്രേറ്റ് സര്‍ക്കിളിലെ ഈജിപ്ഷ്യന്‍ സ്റ്റൂ കഴിക്കാന്‍ ലക്‌സോറിലെ ഹാബ റാബയിലെ തെരുവുകളിലേക്കു പോയാല്‍ മതി. തനത് ഈജിപ്ഷ്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കാന്‍ സോഫ്ര റസ്റ്ററന്റ് കഫേ സന്ദര്‍ശിച്ചാല്‍ മതിയാവും.

1989425084
Hatshepsut's Temple and the cliffs, Luxor, Egypt. Image Credit : AlexAnton / Shutterstock

∙മെല്‍ബണ്‍ തെരുവിലെ കൊലപാതകം

ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ പ്രസിദ്ധമായ തെരുവുകളെ അടുത്തറിയാന്‍ ഈസ്റ്റേണ്‍ മാര്‍ക്കറ്റ് മര്‍ഡര്‍ എന്ന ഗെയിം കളിച്ചാല്‍ മതി. 1899ല്‍ നടന്ന ഫ്രാങ്ക് സ്റ്റീവന്‍സിന്റെ കൊലപാതകം തെളിയിക്കാനുള്ള അവസരമാണ് ഈ ഗെയിമിലൂടെ ലഭിക്കുക. ഈ ഗെയിമിലെ തെരുവുകള്‍ മെല്‍ബണ്‍ നഗരത്തില്‍ നേരിട്ടു കണ്ടറിയാനാവും. ഊണുമേശയില്‍ പോലും ഗെയിമിങ് കണ്‍സോളുകളുള്ള ഫോര്‍ട്രസില്‍ ഉച്ചഭക്ഷണം ആസ്വദിക്കാം. സീ ലൈഫ് അക്വേറിയത്തില്‍ പെന്‍ഗ്വിനുകളുടെ ജീവിതം അറിയാനാവും.

1560487949
In the Catacombs of Paris, France. Image Credit : Heracles Kritikos / Shutterstock

∙പാരീസിലെ പോക്കിമോന്‍

കലയും ചരിത്രവും ഇടകലര്‍ന്നതാണ് പാരീസിലെ തെരുവുകള്‍. ഇതിലൂടെയുള്ള യാത്രക്കിടെ സ്‌പേസ് ഇന്‍വേഡേഴ്‌സ് വിഡിയോ ഗെയിമുകളിലെ ഗ്രാഫിക്‌സുകളെ ഓര്‍മ വന്നേക്കാം. പോക്കിമോന്‍ ഗോ ഫെസ്റ്റ് പോലുള്ള റിയല്‍ ലൈഫ് പോക്കിമോന്‍ ഇവന്റുകള്‍ പാരിസില്‍ സംഘടിപ്പിക്കാറുണ്ട്. പാര്‍ക്ക് ഡെ സോക്‌സ് പോലുള്ള ഗാര്‍ഡനുകളില്‍ അപൂര്‍വ പോക്കിമോനുകളെ കണ്ടെത്താനും ഗെയിമേഴ്‌സിന് സാധിക്കും. അസാസിന്‍സ് ക്രീഡ്: യൂണിറ്റിയുടെ അവസാന സീനിന് പ്രചോദനമായിട്ടുള്ള കാറ്റകോംപ്‌സ് ഓഫ് പാരിസ് സന്ദര്‍ശിക്കാനും പാരീസില്‍ സാധിക്കും.

2613960667
Collections of the Rafael Larco Herrera Archaeological Museum. Image Credit : Nowaczyk / Shutterstock
Square Enix
Square Enix

∙പെറുവും ടോംബ് റൈഡറും

ടോംബ് റൈഡര്‍: ലെജന്‍ഡ് എന്ന വിഡിയോ ഗെയിമിലെ ലാറ ക്രോഫ്റ്റിനെ പോലെ പെറുവിലെ ഗോള്‍ഡ് മ്യൂസിയത്തിലും വെപ്പണ്‍സ് ഓഫ് ദ വേള്‍ഡ് മ്യൂസിയത്തിലും നിധിവേട്ട നടത്താം. ഇവിടുത്തെ മണ്‍പാത്രങ്ങളിലും കലാസൃഷ്ടികളിലും ഈ ഗെയിമിലെ പല സൂചനകളും ഒളിഞ്ഞിരിപ്പുണ്ട്. പെറുവിന്റെ ദേശീയ പുഷ്പമായ കാന്റുട ബുഷ് അടക്കമുള്ള പൂക്കളേയും അപൂര്‍വ സസ്യങ്ങളേയും ലിമയിലെ പാര്‍ക്വി ഡി ലാസ് ലെയെന്‍ഡാസിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സില്‍ അടുത്തറിയാനാവും. പ്ലേസ്റ്റേഷനിലെ ഗെയിമായ ഇന്‍ഡിയാന ജോണ്‍സ് ആൻഡ് ദ ഗ്രേറ്റ് സര്‍ക്കിളിലെ ആദ്യ സീനുകള്‍ക്ക് പ്രചോദനമായ കല്ലുകൊണ്ടുള്ള മനോഹരമായ ചുമരുകളും ആമസോണ്‍ കാടുകളില്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടങ്ങളും കാണാന്‍ ചചപോയാസ് സിറ്റഡെല്‍ കൂലെപ് സന്ദര്‍ശിച്ചാല്‍ മതി.

English Summary:

Level Up Your Travel: Real-World Video Game Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com