ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകൾ ഈ നഗരത്തിലാണ്
.jpg?w=1120&h=583)
Mail This Article
ചരിത്രത്തിലും സംസ്കാരത്തിലും വേരൂന്നിയ അമേരിക്കയിലെ മനോഹരമായ സംസ്ഥാനമാണ് ഇല്ലിനോയ്. പ്രശസ്തമായ ഷിക്കാഗോ നഗരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. പേരിലും കാഴ്ചയിലും വലിയ സിറ്റികൾ, ആകർഷകമായ ടൗണുകൾ, കൃഷിയിടങ്ങൾ എന്നിവയെല്ലാം ആരെയും ഇവിടേക്ക് ആകർഷിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകൾ മുതൽ വെൽനസ് പ്രോഗ്രാമുകൾ, മികച്ച വാസ്തുവിദ്യ എന്നിവയിലെല്ലാം ഇല്ലിനോയിസ് മുന്നിൽ തന്നെയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകളിലൂടെ...
ഷിക്കാഗോ – ലോകത്തിലെ പ്രസിദ്ധമായ നഗരം. ആഡംബരത്തിന് പേരു കേട്ട ഈ നഗരത്തിൽ ഉയർന്ന നിലവാരമുള്ള ഹോട്ടലുകൾ മുതൽ കല, സംസ്കാരം, പാചക രംഗം എന്നു തുടങ്ങി അറിയാനായി ഒരുപാട് മേഖലകളുണ്ട്. ഏതൊക്കെയെന്നു നോക്കാം...

∙ലിറിക് ഒപ്പേറ ഓഫ് ഷിക്കാഗോ
ലോകത്തിലെ ഏറ്റവും മികച്ച ഒപ്പേറ കമ്പനികളിൽ ഒന്നാണ് ലിറിക് ഒപ്പേറ ഓഫ് ഷിക്കാഗോ. നാടക രൂപത്തിൽ സംഗീതം അവതരിപ്പിക്കുന്ന ഒരു രീതിയാണ് ഇത്. കലാപരമായ മികവിനും ഇതിന്റെ നിർമാണത്തിനും ഒപ്പം ഇന്നത്തെ പല പ്രധാന പാട്ടുകാരും സംവിധായകരും സീനിക് ഡിസൈനർമാരും എല്ലാം പങ്കെടുത്ത സംഗീത പരിപാടി ലോകോത്തര ശ്രദ്ധ നേടിയതാണ്. പരിപാടിക്കായി 3,500 സീറ്റുകളുള്ള പ്രത്യേകം തിയേറ്ററും ഉണ്ട്. ഡൗൺടൗൺ ഷിക്കാഗോയിലെ ഏറ്റവും വലിയ സ്റ്റേജുള്ള ഈ തിയേറ്റർ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പറ ഓഡിറ്റോറിയമാണ്.
∙മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്
ഒരുപാട് അതിഥികൾ എത്തുന്ന ചിക്കാഗോയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്.
∙ഓക് സ്ട്രീറ്റ് ഷോപ്പിങ്
ലോകത്തിലെ ഏറ്റവും മികച്ച ബോട്ടീക്കുകളും സലൂണുകളും അടങ്ങിയ ഒരു കേന്ദ്രമാണ്. മികച്ച ഷോപ്പിങ് അനുഭവമായിരിക്കും ഇവിടെനിന്നും ലഭിക്കുക.
∙ആഡംബര താമസസൗകര്യം
ഷിക്കാഗോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലാംഗ്ഹാം ചിക്കാഗോ നഗരത്തിലെ മികച്ചൊരു താമസ സ്ഥലമാണ്.

∙പെനിസ്വേല സ്പാ
ഷിക്കാഗോ സിറ്റിയിലെ മികച്ച സ്പാ കേന്ദ്രവും ഫിറ്റ്നസ് ക്ലബ്ബുമാണിത്. പെനിസ്വേല ഹോട്ടലിന്റെ ഏറ്റവും മുകളിലെ നിലയിലാണ് സ്പാ കേന്ദ്രം. ഇവിടെ ഒളിംപിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ, ലോകോത്തര നിലവാരമുള്ള ഫിറ്റ്നസ് സെന്റർ എന്നിവയും ഉണ്ട്. ഇതു കൂടാതെ ഹോട്ടലിന്റെ റൂഫ്‌ടോപ് ബാറായ Z ബാർ നൂതനമായ കോക്ക്‌ടെയിലുകളും വ്യത്യസ്തതരം ഭക്ഷണങ്ങളും വാഗ്ദാനം ചെയ്യുന്നു.

∙ദ സെന്റ് റെജിസ് ഷിക്കാഗോ
ജപ്പാന്റെ രുചികൾ ഇഷ്ടപ്പെടുന്നവർ, ഭക്ഷണപ്രിയർ എന്നിവരെല്ലാം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണിത്.

∙റസ്റ്ററന്റ്
ഷിക്കാഗോയിലെത്തിയാൽ ക്ലാസിക് അമേരിക്കൻ സ്റ്റീക്ക് ഹൗസായ ഗിബ്സൺസ് ബാർ ആൻഡ് സ്റ്റീക്ക് ഹൗസ് സന്ദർശിക്കാൻ മറക്കരുത്. ഭക്ഷണപ്രിയർക്ക് പറ്റിയ ഇടമാണ്.

∙ഗലേന
മനോഹരമായൊരു ചെറു പട്ടണമാണ് ഗലേന. മികച്ച താമസ സൗകര്യങ്ങൾക്കും ബോട്ടീക് ഷോപ്പിങ്ങിനും പ്രസിദ്ധമാണ് ഇവിടം. ഗലീനയുടെ മെയിൻ സ്ട്രീറ്റിലെ ഡൗൺടൗണിൽ, 1800-കളിൽ നിർമിച്ച പുരാതന കെട്ടിടങ്ങളുണ്ട്. ഇവിടെ 125-ൽ അധികം സ്വതന്ത്ര ഉടമസ്ഥതയിലുള്ള കടകളും റസ്റ്ററന്റുകളും നിങ്ങൾക്ക് സന്ദർശിക്കാം. മാത്രമല്ല രുചികരമായ പോപ്‌കോൺ മുതൽ കൈകൊണ്ട് ഉണ്ടാക്കിയ ചോക്ലേറ്റുകൾ വരെ ഇവിടെ ലഭ്യമാണ്.

∙ജയിൽ ഹിൽ ഇൻ, ഗലീന
ഗലീനയിൽ സ്ഥിതി ചെയ്യുന്ന ജയിൽ ഹിൽ ഇൻ ഇവിടത്തെ പ്രധാന ആകർഷണമാണ്. ഗലീനയിൽ എത്തിയാൽ ജയിൽ ഹിൽ ഇൻ മികച്ച താമസ സൗകര്യങ്ങളോടെ ആസ്വദിക്കാം. നാല് നിലകളിലായി ഇഷ്ടിക കൊണ്ടു നിർമിച്ച 135 വർഷം പഴക്കമുള്ള കെട്ടിടം ഏകദേശം 100 വർഷത്തോളം കൗണ്ടി ജയിലായി പ്രവർത്തിച്ചു. 2015-ൽ ഇത് പൂർണമയും പുതുക്കി നിർമിച്ചു.
∙വൈൻ യാഡ്സ്
ഗലീനയിലെ മികച്ച വൈനറികളിലേക്ക് വിഐപി പ്രവേശനമാണ്. ഇത് നേടാനായി ഗലീന വൈൻ ടൂർസിൽ ഒരു പ്രൈവറ്റ് ഷട്ടിൽ ബുക്ക് ചെയ്യണം. ശേഷം നിങ്ങൾക്കു വൈൻ രുചിക്കാം. 1840-കളിൽ നിർമിച്ച ഫാം ഗ്രാനറി കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്നാം തലമുറ വൈനറി 40 ഇനം വൈനുകൾ ഉൽപാദിപ്പിക്കുകയും വൈൻ രുചിക്കാൻ നൽകുകയും ചെയ്യുന്നുണ്ട്.