Activate your premium subscription today
തിരുവനന്തപുരം∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് വിട്ട് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുമെന്നതിനു കൂടുതൽ തെളിവുകളുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ. സഞ്ജു സാംസൺ നിലവിൽ യുഎസിലെ കലിഫോർണിയയിലാണെന്നും, മേജർ ക്രിക്കറ്റ് ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥതയിലുള്ള
ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗ് മത്സരത്തിനിടെ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരത്തിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജഴ്സി ഉയർത്തിക്കാട്ടുന്ന ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ടൂർണമെന്റിൽ കമന്റേറ്ററായി എത്തിയിട്ടുള്ള ചെന്നൈയുടെ മുൻ താരം എസ്.ബദരീനാഥിനു മുന്നിലാണ്, ഗാലറിയിലിരുന്ന്
തിരുവനന്തപുരം∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുന്നോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള സഞ്ജുവിന്റെ ‘വരവാണ്’. സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരം ചെന്നൈയിലേക്കാണെന്ന തരത്തിലുള്ള വ്യാഖ്യാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ സീസണോടെ കളി നിർത്താൻ സാധ്യതയുള്ള മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം.
തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ വനിതാ അംപയറോടു തർക്കിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ടിഎൻപിഎലിൽ ദിണ്ഡിഗൽ ഡ്രാഗൺസ് ടീമിന്റെ ക്യാപ്റ്റനായ അശ്വിൻ എൽബിഡബ്ല്യു ആയതോടെയാണ് അംപയറോടു തട്ടിക്കയറിയത്. തിരുപ്പൂർ തമിഴൻസിനെതിരായ മത്സരത്തിന്റെ അഞ്ചാം ഓവറിൽ സായ് കിഷോറിന്റെ പന്തില് അശ്വിൻ ഔട്ടാകുകയായിരുന്നു.
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ ദയനീയ പ്രകടനവുമായി 10–ാം സ്ഥാനക്കാരായി പുറത്തായതിനു പിന്നാലെ, മോശം ഫോമിലായിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിനോട് ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് പോയിത്തരാമോ എന്ന ചോദ്യവുമായി ആരാധകൻ. യുട്യൂബ് ചാനലിലെ ലൈവ് സെഷനിടെയാണ് ഒരു ആരാധകൻ അശ്വിനു മുന്നിൽ
ക്രിക്കറ്റ് പരിശീലകനാകാൻ ആവശ്യമായ ക്ഷമ എം.എസ്. ധോണിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ഐപിഎൽ കരിയർ അവസാനിപ്പിച്ചു കഴിഞ്ഞാൽ സ്വകാര്യ ജീവിതമാണു ധോണിക്കു നല്ലതെന്നും ഏതെങ്കിലും ടീമിന്റെ മെന്റര് സ്ഥാനം ഏറ്റെടുത്താലും കുഴപ്പമില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ അവസാന മത്സരത്തിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പാളിയതിനു പിന്നാലെ, ചാനൽ ഷോയ്ക്കിടെ മുൻ താരങ്ങളായ ആകാശ് ചോപ്രയും സുരേഷ് റെയ്നയും തമ്മിൽ ചൂടേറിയ തർക്കം. 44 വയസ് പൂർത്തിയാകാൻ
അഹമ്മദാബാദ്∙ സീസണിലെ ഏറ്റവും മികച്ച പ്രകടനം അവസാന മത്സരത്തിലേക്കു കാത്തുവച്ച മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്, ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ വിജയം. പ്ലേഓഫിൽ കടന്നവരെ പ്ലേഓഫ് കാണാതെ പുറത്തായവർ തോൽപ്പിക്കുന്ന പതിവിന് തുടർച്ചയായ നാലാം മത്സരത്തിലും തുടർച്ചയുണ്ടായപ്പോൾ, ഗുജറാത്തിന്റെ തോൽവി 83 റൺസിന്! മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 230 റൺസ്.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ പ്രകടനം വച്ചു നോക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് അവസാന സ്ഥാനത്തുതന്നെ കിടക്കേണ്ടവരാണെന്ന് തുറന്നടിച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. സീസണിൽ ഒരേയൊരു മത്സരം മാത്രം ശേഷിക്കെ 10–ാം സ്ഥാനത്തു തന്നെ തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. അവസാന മത്സരത്തിൽ
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ അവസാന സ്ഥാനം ഒഴിവാക്കാനുള്ള പോരാട്ടത്തിൽ, മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിൽ ആറു വിക്കറ്റിനാണ് അവർ ചെന്നൈയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കി രാജസ്ഥാൻ വിജയത്തിലെത്തി.
Results 1-10 of 702