Activate your premium subscription today
തൊടുപുഴ ∙ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തു വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർമാരാണു സംസ്ഥാനത്തുള്ളത്.
കോഴിക്കോട്∙ മലപ്പുറത്ത് മൃഗവേട്ടയ്ക്കു സ്ഥാപിച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ മലക്കംമറിഞ്ഞ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്കു പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് ഉന്നയിച്ചതെന്നുമാണ് മന്ത്രി പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്തുള്ള ശശീന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തതുപോലെയായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ∙ ഗൂഢാലോചന ആരോപിച്ചു വനംമന്ത്രി രംഗത്തുവരികയും യുഡിഎഫ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതോടെ, മൃഗവേട്ടയ്ക്കൊരുക്കിയ കെണിയിൽ നിന്നു ഷോക്കേറ്റു 15 വയസ്സുകാരൻ മരിച്ച സംഭവം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ചൂടുള്ള പ്രചാരണ വിഷയമായി.
കോഴിക്കോട്∙ നിലമ്പൂരിൽ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്റ്റാർട്ടപ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ എന്നും വനംമന്ത്രി പറഞ്ഞു.
കാസർകോട് ∙ ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ ആവശ്യമെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. കരാർ കമ്പനിക്കെതിരെ കർശനനടപടി വേണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.ജില്ലാതല അവലോകന
കോഴിക്കോട് ∙ തലക്കുളത്തൂർ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം പദ്ധതി വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ നിലനിൽപ്പ് മാനവരാശിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്ന യാഥാർഥ്യം മനസ്സിലാക്കി പ്രകൃതിയെ ഹരിതാഭമായി നിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. നോർത്ത് റീജൻ ഫോറസ്ട്രി കൺസർവേറ്റർ ആർ.കീർത്തി വിശിഷ്ടാതിഥിയും പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ മുഖ്യാതിഥിയുമായി.
നിലമ്പൂർ ∙ കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക്ലാലിനെ സ്ഥലം മാറ്റിയത് വിവാദമായി. ധനിക്ലാലിനെ തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് എസിഎഫ് ആയി നിയമിച്ചാണ് ഇന്നലെ സർക്കാർ ഉത്തരവിറക്കിയത്. അവിടെനിന്നു നിലമ്പൂർ സ്വദേശി കെ.രാകേഷിനെ പകരം നിയമിച്ചു. മൂവാറ്റുപുഴ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി മുൻപാകെ 2023ൽ അഴിമതി നിരോധന നിയമപ്രകാരം ഫയൽ ചെയ്ത പരാതിയെ തുടർന്നാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, പരാതി എന്താണെന്നോ ആരു നൽകിയെന്നോ അറിയില്ലെന്നു ധനിക്ലാലും ഡിഎഫ്ഒ ഓഫിസിലെ ഉദ്യോഗസ്ഥരും പറയുന്നു.
മലമ്പുഴ ∙ അകമലവാരം എലിവാലിൽ വീട്ടിനകത്തു കയറിയ പുലി കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ട സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് തേടി. വിവരമറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന പരാതി അന്വേഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി ‘മനോരമ’യോടു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും. പ്രദേശത്തു വന്യമൃഗശല്യം രൂക്ഷമായിട്ടും കേടായ സൗരോർജ വേലി നന്നാക്കാത്തത് എന്തെന്നു വ്യക്തമാക്കണം. ഇവ പ്രവർത്തിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. സൗരോർജ വേലിയുടെ പരിപാലനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
മലപ്പുറം ∙ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ വിവാദ പരാമർശവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് ശശീന്ദ്രനെതിരെ ജോയ് പറഞ്ഞു.
കോഴിക്കോട് ∙ ഇടതുപക്ഷ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന 2026 ല്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 472