Activate your premium subscription today
മാനന്തവാടി ∙ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി വനാതിർത്തിയിലെ സ്കൂളുകളിൽ വനം വകുപ്പ് പരിശോധന നടത്തി.വേനൽ കാലത്തു 2 മാസം പൂട്ടിക്കിടന്നതിനാൽ സ്കൂൾ വളപ്പിലെ കുറ്റിക്കാടുകളിലും പൊത്തുകളിലും മറ്റും പാമ്പുകളും മറ്റ് ഉരഗങ്ങളും താവളമാക്കാൻ സാധ്യത ഉണ്ട്.അതിന്റെ പേരിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും
മലപ്പുറം ∙ കേരളത്തിൽ വന്യമൃഗശല്യവും അതുമൂലമുള്ള ദുരന്തങ്ങളും കണ്ടുപിടിക്കപ്പെട്ടത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷമാണോ?നിലമ്പൂരിൽ പ്രചാരണത്തിനെത്തിയ എല്ലാ മുന്നണി നേതാക്കളുടെയും പ്രസംഗങ്ങൾ കേട്ടാൽ അങ്ങനെയാണു തോന്നുക. വേട്ടക്കെണിയിൽ കുടുങ്ങി വഴിക്കടവ് സ്വദേശിയായ വിദ്യാർഥി മരിച്ചതോടെ
തൊടുപുഴ ∙ ‘ഡാ മോനേ, അതു ലോക്കാ!’ ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറൽ വ്യൂപോയിന്റിലേക്ക് ഇനി യാത്ര വേണ്ട... സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത സ്ഥലത്തു സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏർപ്പെടുത്തിയത്.
തൊടുപുഴ ∙ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തു വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർമാരാണു സംസ്ഥാനത്തുള്ളത്.
തിരുവനന്തപുരം∙ യുവ ഫൊട്ടോഗ്രഫേഴ്സിനു ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രവും മലയാള മനോരമയും സംസ്ഥാന വനം വകുപ്പും ചേർന്ന് മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപുകൾ സംഘടിപ്പിക്കുന്നു. പ്രകൃതിയെ അറിയാനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണു ക്യാംപ്.
തൊടുപുഴ∙ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. കൂട്ടിൽ കയറിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റി. പരിശോധനകൾക്കു ശേഷം തുറന്നുവിടും.
തിരുവനന്തപുരം ∙ പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത പി.പി.മത്തായി മരിച്ച കേസിൽ തുടരന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.കേസിലെ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം വേണം, ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന മനഃപൂർവമല്ലാത്ത നരഹത്യ മാറ്റി കൊലപാതക കുറ്റം ചുമത്തി നിലവിലെ വകുപ്പുകളിൽ മാറ്റം വരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്.
കോഴിക്കോട് ∙ വനം വകുപ്പിലെ സ്ഥലംമാറ്റങ്ങൾ ഓൺലൈൻ ആക്കാനുള്ള അവസാന വട്ട നടപടികൾ പുരോഗമിക്കുന്നതിനിടെ റേഞ്ച് ഓഫിസർമാർക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം വാങ്ങിക്കൊടുക്കാൻ ലേലം വിളി. കഴിഞ്ഞമാസം വിരമിച്ച റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ രണ്ടു മുതൽ 10 ലക്ഷം രൂപ വരെ ഭീമമായ തുകയാണ് ഉദ്യോഗസ്ഥരെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ആവശ്യപ്പെടുന്നത്. സ്ഥലംമാറ്റത്തിനു പുറമെ, ദ്രുതകർമസേനകളിലേക്ക് നിയമനം നടക്കുമ്പോൾ ഒഴിവു വരുന്ന ഇടങ്ങളിലേക്ക് സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് സീനിയോറിറ്റി പട്ടികയിലുള്ള ജീവനക്കാരെയും റേഞ്ച് ഓഫിസർ ബന്ധപ്പെടുന്നുണ്ട്.
കണ്ണൂര് ∙ കാട്ടാനയും വന്യജീവികളും വനാതിർത്തിക്ക് പുറത്തിറങ്ങാതെ തടയാൻ ജൈവ പ്രതിരോധ വേലിയുമായി വനം വകുപ്പ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലാണ് ചൂരൽ വേലി നിർമിക്കുന്നത്. മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫുമായി (മാർക്) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബുധനാഴ്ച കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അമ്പായത്തോട്ടിലുള്ള പ്രവേശന കവാടത്തിന്
മലപ്പുറം∙ കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നു തിന്നതിനെ തുടർന്നാണ് വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ചിരുന്നത്.
Results 1-10 of 1551