ADVERTISEMENT

ഫ്ലോറിഡ∙ കെഎച്ച്എൻഎയുടെ 14–ാം കൺവൻഷൻ ഫ്ലോറിഡയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി 2027ൽ സെൻട്രൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടത്താനാണ് തീരുമാനം.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കെഎച്ച്എൻഎ ഫ്ലോറിഡ റീജനൽ ശുഭാരംഭത്തിൽ 600ൽ അധികം ഹിന്ദു കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ വിജയവും ആവേശവും ഫ്ലോറിഡയിലെ വിവിധ ഹിന്ദു അസോസിയേഷനുകൾക്ക് (Kerala Hindus of South Florida, Ayyappa Bhajan of south Florida, Association of Tampa Hindu malayalee, Orlando Hindu Malayalee, Jacksonville Malayalee Hindus ) കൺവൻഷൻ വിജയത്തിനായി മുന്നിട്ടിറങ്ങാൻ പ്രചോദനമായി. 2027 ലെ കൺവൻഷനിൽ ഫ്ലോറിഡയുടെ തനതായ ആചാരങ്ങൾ പുനരാവിഷ്കരിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകും.

കെഎച്ച്എൻഎ സെൻട്രൽ ഫ്ലോറിഡ കൺവൻഷനിൽ റ്റാംപ അയ്യപ്പക്ഷേത്രം, ഒർലാണ്ടോയിലെ വിനോദ കേന്ദ്രങ്ങൾ, മയാമി, കീ വെസ്റ്റ് ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കാനും ആഡംബര കപ്പൽ യാത്ര ചെയ്യാനും അവസരം ലഭിക്കും. കൺവൻഷന്റെ വിജയത്തിനായി മെമ്പർമാരുടെയും ബോർഡ് അംഗങ്ങളുടെയും റീജനൽ വൈസ് പ്രസിഡന്റുമാരുടെയും സ്റ്റേറ്റ് കോഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2025 ഓഗസ്റ്റ് 17 മുതൽ 20 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25ലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

English Summary:

All Hindu organizations in Florida come together for the 2027 K. H. N. A. Convention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com