ധന്യൻ മാർ മാക്കീലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

Mail This Article
ഷിക്കാഗോ ∙ ധന്യൻ മാർ മാത്യു മാക്കീലിന്റെ 111-ാമത് ചരമവാർഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്നാനായ റീജനിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.ഗ്രേഡ് 3–5: മാക്കീൽ സൂക്ത പാരായണം ഒന്നാം സ്ഥാനം: ജെനിഫർ ജോസഫ് കൊച്ചിക്കുന്നേൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ഷിക്കാഗോ), രണ്ടാം സ്ഥാനം: ജോഷ്വ ചക്കാലയിൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന ഇടവക, ലോങ് ഐലൻഡ്), മൂന്നാം സ്ഥാനം: ഷാർലറ്റ് കൈതക്കതൊട്ടിയിൽ (സെന്റ് മേരീസ്, ഷിക്കാഗോ).
ഗ്രേഡ് 6–8: ലേഖന രചന ഒന്നാം സ്ഥാനം: ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ (സെന്റ് മേരീസ്, ഷിക്കാഗോ), രണ്ടാം സ്ഥാനം: ജാഷ് തോട്ടുങ്കൽ (സെന്റ് മേരീസ്, ഷിക്കാഗോ), മൂന്നാം സ്ഥാനം: ഐസക് പുല്ലാനപ്പള്ളിൽ (സെന്റ് സ്റ്റീഫൻസ്, ലോങ് ഐലൻഡ്) എന്നിവർ സ്വന്തമാക്കി.
ഗ്രേഡ് 9–12: ലേഖന രചന ഒന്നാം സ്ഥാനം ജെയിംസ് കുന്നശ്ശേരി (സെന്റ് മേരീസ്, ഷിക്കാഗോ), രണ്ടാം സ്ഥാനം: ബെറ്റ്സി കിഴക്കേപുറം (ക്രൈസ്റ്റ് ദി കിങ് ക്നാനായ ഇടവക, ന്യൂജഴ്സി) മൂന്നാം സ്ഥാനം: സാന്ദ്ര കുന്നശ്ശേരി (സെന്റ് മേരീസ്, ഷിക്കാഗോ) എന്നിവർ സ്വന്തമാക്കി. മുതിർന്നവരുടെ വിഭാഗം ലേഖന രചന ഒന്നാം സ്ഥാനം: റാണി നോബി കൊച്ചുവീട്ടിൽ (സെന്റ് മേരീസ് ഫൊറോന ഇടവക, ഹ്യൂസ്റ്റൺ), രണ്ടാം സ്ഥാനം ബിബിത സിജോയ് പറപ്പള്ളിൽ (സേക്രഡ് ഹാർട്ട് ഫൊറോന ഇടവക, റ്റംപ) മൂന്നാം സ്ഥാനം സിസി ജോൺ മൂലക്കാട്ട് (സെന്റ് മേരീസ്, ഷിക്കാഗോ) എന്നിവർ ,സ്വന്തമാക്കി. ഷിബു കുളങ്ങര, ജോബ് മാക്കീൽ, ജൈബു കുളങ്ങര, തോമസ് കല്ലിടുക്കിൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ക്നാനായ റീജനൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, എല്ലാ പങ്കെടുത്തവർക്കും വിജയികൾക്കും അഭിനന്ദനം അറിയിച്ചു. മത്സരങ്ങൾ സംഘടിപ്പിച്ചത് മാർ മാക്കീൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു.