സൗദിയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു; വിടപറഞ്ഞത് മഞ്ചേരി സ്വദേശി

Mail This Article
×
ജിദ്ദ ∙ ജിദ്ദയിലുണ്ടായ വാഹനപകടത്തിൽ പാണ്ടിക്കാട് സ്വദേശി മരിച്ചു. കാരായ കാജാ നഗറിലെ മാഞ്ചേരി ഉസ്മാന്റെയും സഫിയയുടെയും മകൻ നസ്റുദ്ദീൻ (25) ആണു മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
നസ്റുദ്ദീൻ ഓടിച്ചിരുന്ന മിനിചരക്കു ലോറി ജിദ്ദയ്ക്കും ജിസാനും ഇടയിൽ ട്രെയ്‍ലറിനു പിറകിൽ ഇടിച്ചായിരുന്നു അപകടം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം ജിദ്ദയിൽ കബറടക്കും. സഹോദരങ്ങൾ: ഫാത്തിമ നുസ്രത്ത്, ആയിഷ ഹന്നത്ത്.
English Summary:
Car accident in Saudi Arabia: Malayali youth dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.