മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ

Mail This Article
×
മനാമ ∙ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൽ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പാർശ്വവത്‌ക്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടി നിരന്തരം സംസാരിക്കുകയും, ലോകത്തോട് സമാധാനത്തിന്റെ സന്ദേശം നൽകുകയും മനുഷ്യത്വത്തിനും സമത്വത്തിനും വേണ്ടി ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന മഹാനായ ഇടയനായിരുന്നു മാർപാപ്പ.
അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന് തീരാ നഷ്‌ടമാണുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
English Summary:
Alappuzha District Pravasi Association, Bahrain, expressed condolences on the demise of Pope Francis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.