Activate your premium subscription today
മലപ്പുറം∙ രാജീവ് ചന്ദ്രശേഖറിന്റെ പോക്കറ്റിൽ എപ്പോഴും ഒരു പെൻസിലും പേനയുമുണ്ടാകും. പതിഞ്ഞു വരയ്ക്കാനും തെളിച്ചു വരയ്ക്കാനും. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കുന്നു.
നിലമ്പൂർ ∙ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് മൂന്നു ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി വികസിത നിലമ്പൂർ രൂപരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇന്ന് സൂപ്പർ സൺഡേ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ തുടങ്ങിയവർ ഇന്ന് മണ്ഡലത്തിൽ പ്രചാരണം നടത്തും. ആര്യാടൻ ഷൗക്കത്തിനു വേണ്ടി 2 പ്രചാരണ യോഗങ്ങളിലാണു പ്രിയങ്ക പങ്കെടുക്കുക. പിണറായി വിജയൻ എം.സ്വരാജിന്റെ മൂന്നു പ്രചാരണ റാലികളിൽ ഇന്നു പ്രസംഗിക്കും. തൃണമൂൽ കോൺഗ്രസ് എംപി യൂസഫ് പഠാൻ സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന്റെ പ്രചാരണ പരിപാടിയിലാണു പങ്കെടുക്കുക.
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മുന്നോട്ടു വെക്കുന്ന ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്ട്രീയം നിലമ്പൂരിലെ മലയോര ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടും. ഇന്ത്യൻ ഭരണഘടനയ്ക്ക് 180 ഡിഗ്രി എതിര് നിൽക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് 80 കോടി രൂപ മുടക്കി ഫ്ളൈ ഓവര്‍ (പില്ലര്‍ വയഡക്റ്റ്) നിർമിച്ച് മാലിന്യവും അവിശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതാണെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സ്വീകരിച്ച നടപടികള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം വിശദീകരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് രാഷ്ട്രീയ കേന്ദ്രങ്ങൾക്കു തന്നെയല്ല, ആ പാർട്ടിയിൽ ഉള്ളവർക്കുതന്നെ അപ്രതീക്ഷിതമായിരുന്നു. മലയാളിയാണെങ്കിലും കേരളത്തിനു പുറത്ത് രാഷ്ട്രീയ–വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ച് മുദ്രപതിപ്പിച്ച രാജീവിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നും. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗവും കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെയാണ് ഇതുവരെ മലയാളികൾക്ക് പരിചയമെങ്കിൽ ഇപ്പോൾ അവർക്ക് മുന്നിൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം മാറി. ഈ മാറ്റം രാജീവിന് എത്ര എളുപ്പമാണെന്നും അതിലൂടെ ബിജെപിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമോ എന്നതിലുമാണ് ഉദ്വേഗമുള്ളത്. തന്റെ പ്രവർത്തന ശൈലി, ലക്ഷ്യം, കേരളത്തിലെ ബിജെപിയിൽനിന്ന് കിട്ടുന്ന പിന്തുണ ഇതേക്കുറിച്ചെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായി വിശദമായി തുറന്നു പറയുന്ന അഭിമുഖമാണ് ഇത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി രാജീവ് ചന്ദ്രശേഖർ ‘ക്രോസ് ഫയറി’ൽ സംസാരിക്കുന്നു.
ന്യൂഡൽഹി∙ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മൂന്ന് പേനകൾക്കൊപ്പം ഒരു പെൻസിൽ കൂടി പോക്കറ്റിൽ വയ്ക്കുന്നതെന്തിനാണ്? ഇരു കൈകളിലും വാച്ചു കെട്ടാൻ കാരണം? –സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യമാണിത്.
കണ്ണൂർ∙ ചിറക്കൽ റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനും ജനങ്ങൾക്കു വേണ്ടി തുറന്നു പ്രവർത്തിക്കുമെന്ന് കത്തിൽ പറയുന്നു. നൂറ്റാണ്ടുകളുടെ ചരിത്ര
തിരുവനന്തപുരം∙ കേരളത്തില്‍ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്. പത്താം വര്‍ഷത്തിലേക്കു കടക്കുന്ന പിണറായി സര്‍ക്കാരിന്റെ
തിരുവനന്തപുരം∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി മത്സരിക്കേണ്ടെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഏഴു മാസത്തേക്കു മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹൈക്കമാന്‍ഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Results 1-10 of 266