Activate your premium subscription today
കോഴഞ്ചേരി ∙ സൗണ്ട് എൻജിനീയറും മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡയിൽ കാറപകടത്തിൽ മരിച്ചു. കാലിഡോണിയ ഹാമിൽട്ടൺ ഹൈ വേയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളായ അമയിൽ കൊന്നാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം
ടൊറന്റോ∙ 50 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ കാനഡയിലെ പീൽ റീജനൽ പൊലീസ് പിടികൂടിയവരിൽ ഇന്ത്യൻ വംശജരും. യുഎസിൽ നിന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലേക്ക് (ജിടിഎ) കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറ്റ്ലാന്റിക് കാനഡയിലെ നോർത്തേൺ വൂൾഫ്സ് ഫുട്ബാൾ ക്ലബ് നടത്തുന്ന മാരിടൈം സൂപ്പർ കപ്പ് മൂന്നാം വർഷികത്തിലേക്ക്. 2023ൽ മാരിടൈം കപ്പ് തുടക്കം കുറിച്ചത്.
തൃപ്പൂണിത്തുറ (കൊച്ചി) ∙ കാനഡയിൽ മലയാളി വിദ്യാർഥിയെ കാണാതായി. ഒന്നാം തീയതി മുതൽ കാണാതായത്. യോർക് സർവകലാശാല ലസോണ്ട് സ്കൂൾ ഓഫ് എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ വേദാത്മനെയാണ് (21) ഒന്നു മുതൽ കാണാതായത്. ജൂൺ ഒന്നിനു കീലേ സ്ട്രീറ്റിലും വെസ്റ്റ് ടൊറന്റോയിലും വേദാത്മനെ കണ്ടിരുന്നുവെന്നു കാനഡയിലെ
ന്യൂഡൽഹി ∙ കാനഡയിൽ ഈ മാസം നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഫോണിലൂടെ മോദിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മോദി പറഞ്ഞു. ക്ഷണം ലഭിക്കാനുള്ള കാലതാമസം മൂലം മോദി ഉച്ചകോടിയിൽ
ഓട്ടവ ∙ കാനഡയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയും മുൻ വിദേശകാര്യ മന്ത്രിയുമായ മാർക്ക് ഗാർന്യൂ (76) അന്തരിച്ചു. 1984ലാണ് യുഎസ് സ്പേസ് ഷട്ടിലിൽ ബഹിരാകാശ യാത്ര നടത്തിയത്. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.
ന്യൂഡൽഹി ∙ അഭയാർഥികൾക്കുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള നടപടികളുമായി കാനഡ. ഏതാനും ദിവസം മുൻപ് അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡർ ആക്ടി’ലാണ് ഇതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനെത്തുന്ന ഒട്ടേറെ വിദേശിവിദ്യാർഥികൾ അഭയാർഥി സംവിധാനം ദുരുപയോഗം ചെയ്തു പെർമനന്റ് റസിഡൻസി(പിആർ) സ്വന്തമാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നീക്കം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ഇതു ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായി 5500 അഭയാർഥി അപേക്ഷയാണു രാജ്യാന്തര വിദ്യാർഥികളിൽനിന്നു ലഭിച്ചതെന്നു ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡയുടെ(ഐആർസിസി) മേയിലെ റിപ്പോർട്ടിൽ പറയുന്നു
കാനഡയിലെ മൂന്ന് പ്രവിശ്യകളിലായി കാട്ടുതീ പടർന്ന് പിടിച്ചതിനെ തുടർന്ന് 25,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസിലെ ചില ഭാഗങ്ങളിലും സ്ഥിതി രൂക്ഷമാണ്.
വിന്നിപെഗ്∙ മുൻ കാമുകിക്കെതിരെ വിചിത്രമായ പരാതിയുമായി കനേഡിയൻ യുവാവ് കോടതിയിൽ. തനിക്ക് ലോട്ടറിയടിച്ച അഞ്ച് ദശലക്ഷം കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടി രൂപ) മുൻ കാമുകി മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നാണ് യുവാവിന്റെ പരാതി. വിന്നിപെഗിൽ നിന്നുള്ള ലോറൻസ് കാംപ്ബെൽ ആണ് ആരോപണവുമായി രംഗത്ത്
ടൊറന്റോ∙ പകൽ മുഴുവൻ രാത്രി വരെ ഇടതടവില്ലാതെ കാഴ്ചക്കാരെ ആവേശംകൊള്ളിച്ച കലാ-സാംസ്കാരിക പരിപാടികളായിരുന്നു കന്നി മഹാഓണത്തിന്റെ പ്രത്യേകത. ലെവിറ്റേറ്റ് മഹാഓണത്തിന്റെ മറ്റൊരു കേളികൊട്ടിന് കാത്തിരിക്കെ സാംസ്കാരിക- കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള മസയം ഇന്ന് അവസാനിക്കുകയാണ്.
Results 1-10 of 434