Activate your premium subscription today
കൊച്ചി ∙ കൽപറ്റ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ആദിവാസി വിഭാഗത്തിൽപെട്ട അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ (17) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്കു വിട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിശദീകരണം രേഖപ്പെടുത്തിയ കോടതി സിബിഐ അന്വേഷണ ഹർജി തീർപ്പാക്കി. കസ്റ്റഡി മരണക്കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന് ആരോപിച്ചു ഗോകുലിന്റെ അമ്മ ഓമന നൽകിയ ഹർജിയാണു ജസ്റ്റിസ് ജി. ഗിരീഷ് പരിഗണിച്ചത്.
കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു.
കൊച്ചി∙ കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്നു താനും മകൾ വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊതുതാൽപര്യ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മാധ്യമപ്രവർത്തകനായ എം.ആർ.അജയൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി മുൻപാകെയുള്ളത്. ഈ കേസിലെ കക്ഷികളോട് മറുപടി സത്യവാങ്മൂലം സമര്പ്പിക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.
പാലക്കാട്∙ ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്.
ന്യൂഡൽഹി∙ ഇന്ത്യയുടെ അഭ്യർഥനപ്രകാരം തട്ടിപ്പു കേസ് പ്രതികളായ രണ്ടു പേർക്കെതിരെ ഇന്റർപോളിന്റെ സിൽവർ നോട്ടിസ്. വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന ഫ്രഞ്ച് എംബസി മുൻ ഉദ്യോഗസ്ഥൻ ശുഭം ഷോകീൻ, ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന അമിത് മദൻലാൽ ലഖൻപാൽ എന്നിവർക്കെതിരെയാണ് സിൽവർ നോട്ടിസ് പുറപ്പെടുവിച്ചത്. അനധികൃത ആസ്തികൾ കണ്ടെത്താൻ ജനുവരിയിലാണ് ഇന്റർപോൾ സിൽവർ നോട്ടിസ് സംവിധാനം ഏർപ്പെടുത്തിയത്.
ഭുവനേശ്വർ ∙ 50 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശി ഒഡീഷയിൽ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് ചിന്തൻ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ഖനി വ്യാപാരിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്.
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിടാനുള്ള സാധ്യത തടയാൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. റജിസ്റ്റർ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങൾ അതിവേഗം തയാറാകുന്നുവെന്നാണു സൂചന. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിനു വിടാനുള്ള സാധ്യത സജീവമായി തുടരുന്നതു സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. ഇ.ഡി അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും കള്ളപ്പണ ഇടപാടുകൾ മാത്രമാണ് എന്നതിനാൽ മറ്റു കുറ്റകൃത്യങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണു പരാതിക്കാരൻ എം.വി. സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അന്വേഷിച്ച സിബിഐ സംഘം മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചെനാബ് നദിയിലെ കീരു ജലവൈദ്യുത പദ്ധതിയുടെ 2200 കോടി രൂപയുടെ കരാർ പട്ടേൽ എൻജിനീയറിങ് കമ്പനിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2018– 19 ൽ ആണ് സത്യപാൽ മാലിക് കശ്മീർ ഗവർണറായിരുന്നത്.
തിരുവനന്തപുരം∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം തടയാൻ ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതി വരെ പോയ സർക്കാർ, വിചാരണയ്ക്കു സ്പെഷൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടുള്ള ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തിനും തടയിടുന്നു. സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാരെ വിശ്വാസമില്ലാത്തതിനാൽ സ്പെഷൽ പ്രോസിക്യൂട്ടറെ തങ്ങളുടെ ചെലവിൽ ചുമതലപ്പെടുത്താൻ അനുമതി നൽകണമെന്ന അപേക്ഷയിൽ രണ്ടുമാസം കഴിഞ്ഞിട്ടും തീരുമാനമെടുത്തില്ല. ഇതു കേസിന്റെ വിചാരണാ നടപടികളെ ബാധിക്കും. സിപിഎം പ്രവർത്തകരാണു കേസിൽ പ്രതികൾ.
കോട്ടയം ∙ തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ (23) ജില്ലാ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ, ഐടി സംരംഭകനായിരുന്ന ഗൗതം വിജയകുമാറിനെ 8 വർഷം മുൻപു റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐയാണ് അന്വേഷിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് അമിത്തിനെ ചോദ്യം ചെയ്തത്.
Results 1-10 of 1153