ADVERTISEMENT

ന്യൂഡൽഹി∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസി‍ഡന്റ് ജെ.ഡി.വാൻസ്. ‘‘മാർപാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും.’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.

ഇന്ത്യാ സന്ദർശനത്തിന് പുറപ്പെടും മുൻപ് ജെ.ഡി.വാൻസ്  റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചിരുന്നു. മാർപാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെ.ഡി.വാൻസ്.

trumpandpope-jpeg
ഫ്രാൻസിസ് മാർപാപ്പയും ട്രംപും (Photo:EVAN VUCCIPOOL/AFP)
popeputin-jpeg
ഫ്രാൻസിസ് മാർപാപ്പയും വ്ലാ‌ഡിമിർ പുട്ടിനും (Photo:HANDOUTVATICAN MEDIA/AFP)
fidelcastroandpope-jpeg
ഫ്രാൻസിസ് മാർപാപ്പയും ഫിദൽ കാസ്ട്രോയും (Photo: CUBADEBATE/AFP)
pope-francis-12
pope-francis-11
ഓശാന ഞായറാഴ്ച സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ കർദിനാള്‍മാരെ അഭിസംബോധന ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ (Photo by Tiziana FABI / AFP)
trumpandpope-jpeg
popeputin-jpeg
fidelcastroandpope-jpeg
pope-francis-12
pope-francis-11
English Summary:

J.D. Vance paid tribute to Pope Francis: US Vice President J.D. Vance offered condolences on the passing of Pope Francis, reflecting on his final meeting with the religious leader. His message on X highlighted the Pope’s influence and impact during the COVID-19 pandemic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com