ADVERTISEMENT

കുടുംബവകയായ 20 സെന്റ് സ്ഥലത്താണ് സഹോദരന്മാരായ കരിപ്പാപ്പറമ്പിൽ ജോജിയും എബിയും തങ്ങളുടെ സ്വപ്നഭവനം പണിയാൻ തീരുമാനിച്ചത്. പഴയ തറവാട് വീടിനെ അനുസ്മരിപ്പിക്കുന്ന പുറംകാഴ്ചയിലുള്ള വീട് വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. 

kanjirappaly-house-ext

കൂട്ടായ്മകൾക്ക് ഉപകരിക്കുംവിധമുള്ള സാമാന്യം വലിപ്പമുള്ള പൊതുഇടങ്ങൾ വീടിനുള്ളിൽ ഉണ്ടായിരിക്കണമെന്നും കുടുംബം തീരുമാനിച്ചിരുന്നു. മേൽക്കൂരയിൽ ഇരുമുഖപ്പുകളുള്ള വലിയ പോർച്ചും നീളൻ വരാന്തയും സ്ക്വയർ പില്ലറുകളും ഈ വീട്ടിലേക്കെത്തുമ്പോൾ കാഴ്ചവിരുന്നൊരുക്കുന്നു.

kanjirappally-house-living

പ്രധാന വാതിൽ തുറക്കുന്നത് വീതിയുള്ള ഫോയറിലേക്കാണ്. അവിടെനിന്നും നേരെ കാണുന്ന പ്രാർഥനനകൾക്കായുള്ള ഇടം പോസിറ്റീവ് എനർജി നിറയ്ക്കുന്നു.

kanjirappally-house-int

ഫോയറിൽനിന്നും കയറാവുന്ന സ്വകാര്യത നിറഞ്ഞ ഫോർമൽ ലിവിങ്, നേരെ കാണുന്ന വിശാലമായ ഫാമിലി ലിവിങ്, പുറത്തെ സിറ്റൗട്ട് കം കോർട്യാർഡ്, കാഴ്ചകളിലേക്ക് കൺതുറക്കുന്ന വലിയ ഗ്ലാസ് ജനാലകൾ, ഇരിപ്പിടങ്ങൾ ഇവ സമകാലിക ആശയങ്ങളോട് ചേർന്നുനിൽക്കുന്നവയാണ്. 

kanjirappally-house-dine

ഫാമിലി ലിവിങ്ങിന്റെ ഒരറ്റത്തായി 8 സീറ്റർ ഡൈനിങ് ഏരിയായും സജ്ജീകരിച്ചിരിക്കുന്നു. വീടിനുള്ളിൽ പകൽ സമയം മുഴുവൻ നിറയുന്ന സ്വാഭാവിക വെളിച്ചവും കാറ്റും ക്രമീകരിക്കാൻ ഈ ഗ്ലാസ് ജനാലകൾക്ക് കഴിയുന്നു. വിശാലമായ മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ഡ്രസ്/ടോയ്‌ലറ്റ് സൗകര്യമുള്ളവയാണ്.

ഓപൺ കിച്ചൺ, വർക്ക്ഏരിയ, സ്റ്റോർ എന്നിവ കൂടാതെ ടെറസ് റൂഫിങ്ങിലേക്ക് കയറാവുന്ന സ്റ്റെയർ കെയ്സും വീടിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രസ് റൂഫിനുള്ളിൽ നൽകിയിരിക്കുന്ന ഓപ്പൺ ബാൽക്കണി, മുൻകാഴ്ചയിൽ രണ്ടുനിലയുടെ വലുപ്പവും ഭംഗിയും വീടിന് നൽകുന്നു.

kanjirappally-house

2500 സ്ക്വയർഫീറ്റിൽ നിർമിച്ചിരിക്കുന്ന ഭവനം, പുതിയ വീട് പണിയുന്നവർക്ക് മാതൃകയാണ്. കാരണം കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരമ്പരാഗത റൂഫിങ് പാറ്റേൺ നൽകിയതിനൊപ്പം, അകത്തളങ്ങൾ പക്കാ മോഡേൺ ആർക്കിടെക്ചർ ഘടകങ്ങൾകൊണ്ട് നിറയുന്നുമുണ്ട്. കാറ്റും, വെളിച്ചവും നിറയുന്ന ഈ വീടിന്റെ കാഴ്ചകൾ തേടിയെത്തുന്നവർ മനസ്സ് നിറഞ്ഞാണ് മടങ്ങുന്നത്.

kanjirappally-house-kitchen

Project facts

ഉടമസ്ഥൻ- എബി/ജോജി കെ. ജോസ്

ഏരിയ- 2500 സ്ക്വയർഫീറ്റ്

ഡിസൈനർ- ശ്രീകാന്ത് പങ്ങപ്പാട്ട് 

പി.ജി. ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി Mob: 9447114080

English Summary:

Tropical House with Elegant Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com