ADVERTISEMENT

ശരീരഭാരം കുറയ്ക്കാനായി സോഷ്യൽ മീഡിയ ടിപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്നു സമൂഹത്തിൽ കൂടിയിട്ടുണ്ട്. ഭാരം കുറയ്ക്കാനായി ആധികാരികതയില്ലാത്ത ഇത്തരം ടിപ്പുകൾ പരീക്ഷിക്കുന്നവർക്കു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഫിറ്റ്നസ് പരിശീലകനായ റാൻഡിക്കോട്ടെ. പലപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്ന ട്രെൻഡുകൾ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെ ആശയക്കുഴപ്പത്തിലാണ് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരുമെന്ന് അദ്ദേഹം പറഞ്ഞു.

കാലറി കുറവുള്ള ഭക്ഷണക്രമം ഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്, അതേസമയം, നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയിൽ ഏർപ്പെടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. കാലറി ഉപഭോഗം അറിയാതിരിക്കുന്നതും, ജലാംശം നിലനിർത്താത്തതും വ്യായാമത്തിൽ ഏർപ്പെടാതിരിക്കുന്നതും പേശികളുടെ നഷ്ടം, ക്ഷീണം,എന്നിവയ്ക്ക് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാനായി ചെയ്യുന്ന തെറ്റുകൾ ഇതാണ്

ഭക്ഷണം ഒഴിവാക്കൽ
ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം, മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദിവസം വൈകി അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും.

Representative image. Photo Credit:Prostock-Studio/istockphoto.com
Representative image. Photo Credit:Prostock-Studio/istockphoto.com

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ
കൊഴുപ്പ് കുറഞ്ഞതോ ഡയറ്റ് ലേബൽ ചെയ്തതോ ആയ പല ഭക്ഷണങ്ങളിലും പഞ്ചസാരയോ കൃത്രിമ ചേരുവകളോ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ കൊഴുപ്പിന് കാരണമാകും. പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതാണ് നല്ലത്.

ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തത്
പേശികളുടെ അളവ് നിലനിർത്തുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ബുദ്ധിമുട്ടാക്കും.

Representative image. Photo Credit:fcafotodigital/istockphoto.com
Representative image. Photo Credit:fcafotodigital/istockphoto.com

ആരോഗ്യകരമായ കൊഴുപ്പുകൾ അമിതമായി കഴിക്കുന്നത്
അവോക്കാഡോ, നട്സ് , ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ നല്ലതാണെങ്കിലും, അവയിൽ കാലറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് അധിക കാലറി ശരീരത്തിലെത്താൻ കാരണമാവുകയും, അതുവഴി വയറിലെ കൊഴുപ്പ് കുറയുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും

ഉയർന്ന കാലറി പാനീയങ്ങൾ കുടിക്കുന്നത്
പഴച്ചാറുകൾ, സ്മൂത്തികൾ, ചില ഹെല്‍ത്ത് ഡ്രിങ്ക്സ് എന്നിവയുൾപ്പെടെയുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്നത് മൂലം ധാരാളം കാലറികൾ അകത്തുചെല്ലുന്നു. ഈ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വയറിൽ കൊഴുപ്പ് അടിയുന്നത് കൂട്ടുകയും ചെയ്യും.

English Summary:

Social Media Weight Loss Tips? Think Again! Expert Warns of Dangerous Mistakes. Stop the Weight Loss Struggle! Expert Reveals 5 Critical Mistakes to Avoid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com