ADVERTISEMENT

ദുബായ് ∙ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 75.8 ലക്ഷം യാത്രക്കാർ. ദുബായ് മെട്രോ, ട്രാം, ബസ്, ടാക്സി, അബ്ര എന്നിവിടങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണമേറുന്നതായാണ്  ഈ മാസം 5 മുതൽ 8 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ദുബായ് മെട്രോയിലെ റെഡ്, ഗ്രീൻ ലൈനുകളിൽ മാത്രം 27.86 ലക്ഷം പേർ യാത്ര ചെയ്തു. ട്രാമിൽ 1,19,917 പേരും ബസ്സിൽ 16.63 ലക്ഷം പേരും സഞ്ചരിച്ചു. 3,07,684 ആണ് ജലഗതാഗതം പ്രയോജനപ്പെടുത്തിയത്. ദുബായ് ടാക്സികളിൽ 21.96 ലക്ഷം പേരും ഷെയർ ടാക്സികളിൽ 5,04,159 പേരും യാത്ര ചെയ്തു.

English Summary:

Dubai's public transport served 7.58 million passengers during the Eid break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com