അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം തുടങ്ങി സൗദി അറേബ്യ

Mail This Article
മക്ക ∙ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം ഇന്ന് മുതൽ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം ആയിരുന്നുവെന്നും മുഴുവൻ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനമാണ് ഹജ് വിജയിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, നാഷനല്‍ ഗാര്‍ഡ്, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ ഏജന്‍സി, ഹജ് സുരക്ഷാ സേന എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് മന്ത്രി സ്വീകരിച്ചു.
നേരത്തെയുള്ള ആസൂത്രണവും ഫലപ്രദമായ സംഘാടനവും സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉപയോഗവുമാണ് ഹജ് വിജയിക്കാൻ കാരണം. തീർഥാടകർക്ക് ആവശ്യമായ സുരക്ഷിതത്വമെല്ലാം സുരക്ഷാസൈന്യം നൽകി. ആരോഗ്യവകുപ്പും മെച്ചപ്പെട്ട സേവനമാണ് നൽകിയത്. അവസാനത്തെ തീർഥാടകൻ അവരുടെ രാജ്യത്ത് മടങ്ങി എത്തുന്നവത് വരെ ഹജ് സുരക്ഷാസേന കർമനിരതരാകുമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.