ADVERTISEMENT

റിയാദ് ∙ ഈദ് അവധി ദിനത്തിൽ അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി.

40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ കേളി പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര.

യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. പതിനാറ് പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

English Summary:

Keli Samskarika vedi organized a picnic to Abha during the Eid holiday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com