ADVERTISEMENT

ലണ്ടൻ ∙  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതിരഞ്ഞെടുപ്പിൽ സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും യാത്ര തിരിച്ചു. യുഡിഎഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചരണ പരിപാടികൾക്കാണ് ഒഐസിസി-ഐഒസി (കേരള ചാപ്റ്റർ) നേതൃത്വം നൽകുന്നത്.

സമൂഹ മാധ്യമങ്ങത്തിലൂടെയുള്ള പ്രചാരണം, ഗൃഹ സന്ദർശനങ്ങൾ, വാഹന പ്രചാരണ റാലികൾ, കുടുംബ കൂട്ടായ്മകൾ, പോസ്റ്റർ പ്രചരണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പ്രവാസി കോൺഗ്രസിന്റെ പ്രചാരണ പദ്ധതി.  ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. ജൂൺ 13 ന് നിലമ്പൂരിൽ വെച്ച് ഐഒസിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും.

കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ കേന്ദ്രീകൃതമായി പ്രവാസി കോൺഗ്രസ്സ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി  തിരഞ്ഞെടുപ്പ് ഓഫിസ് തുറക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.

English Summary:

In the Nilambur by-election, Shineu Claire Mathews and Romi Kuriakose have set out to begin direct election work.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com