ADVERTISEMENT

ലണ്ടൻ ∙ പഠനാവശ്യാർഥം ബ്രിട്ടനിലേക്കു യാത്രചെയ്യുന്ന ചില വിദ്യാർഥികൾ അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം കുമാർ ദൊരൈസ്വാമി അഭിപ്രായപ്പെട്ടു. 

കേരളത്തിലേക്കു നേരിട്ട്‌ വിമാനസർവീസ് ഇല്ലാത്തത് ഉൾപ്പെടെ ബ്രിട്ടനിലെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ച് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഹാരിസ്‌ ബീരാൻ എംപിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ബ്രിട്ടൻ കെഎംസിസി ചെയർമാൻ കരീം മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെഎംസിസിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമിഷണർ, ഇന്ത്യൻ പ്രവാസികൾക്കുവേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

English Summary:

Indian Ambassador to London warns against illegal agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com