ADVERTISEMENT

ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കിയിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്. എന്നാൽ ഇതിനിടെ ലോക്‌സഭയിൽ വഖഫ് ബില്ല് പാസാക്കുമ്പോൾ രാഹുൽ ഗാന്ധി ഉറങ്ങിയെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വൈറൽ വിഡിയോയ്ക്ക് വഖഫ് ബില്ലുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്‌തവമറിയാം

∙ അന്വേഷണം

ബില്ല് പാസായതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ പരിശോധിച്ചപ്പോൾ  സന്‍സദ് ടിവി വഴി എഎന്‍ഐ സംപ്രേക്ഷണം ചെയ്‌ത വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുന്ന ലോക്‌സഭ സമ്മേളനത്തിന്‍റെ വിഡിയോ ലഭിച്ചു. മുഴുവൻ വിഡിയോ പരിശോധിച്ചപ്പോൾ ഇതേ വിഡിയോയാണ് വൈറൽ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ ഈ സംഭവം പഴയതാണെന്ന് വ്യക്തമായി. 2024 ഓഗസ്റ്റിൽ വഖഫ് ഭേദഗതി ബില്ല് ആദ്യമായി ലോക്‌സഭയിൽ എൻഡിഎ സർക്കാർ അവതരിപ്പിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.

സൻസദ് ടിവിയുടെ യുട്യൂബ് ചാനലിൽ ഈ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോ കണ്ടെത്തി. സന്‍സദ് ടിവി വഴിയാണ് സഭാ സമ്മേളനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. 2004–ൽ സന്‍സദ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഈ വിഡിയോയിലെ 10:33–ാം മിനുട്ടിലും 10:41–ാം മിനുട്ടിലും രാഹുൽ ഗാന്ധി ഉറങ്ങുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കാണാം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്നുറങ്ങുന്നതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിച്ചു എന്ന തരത്തിൽ മുൻപും ഈ വിഡിയോ പ്രചരിച്ചിരുന്നതായി കണ്ടെത്തി. അക്കാര്യം പരിശോധിച്ചപ്പോൾ TMC MP Saugata Roy raised question about muslim voters on Waqf ammendment and slept when Kiren Rijiju started answering എന്ന തലക്കെട്ടിനൊപ്പം വൈറൽ വിഡിയോയ്ക്ക് സമാനമായ വിഡിയോ പങ്കു‌വച്ചതായി ശ്രദ്ധയിൽപ്പെട്ടു.വിഡിയോ കാണാം. കിരൺ റിജിജു മറുപടി പറഞ്ഞപ്പോൾ സൗഗത റോയ് ഉറങ്ങിയതിനെയാണ് എംപിമാർ പരിഹസിച്ചതെന്ന് വ്യക്തമായി.

 ഇതിൽ നിന്ന് ഇപ്പോൾ ലോക്‌സഭയിൽ നടന്ന വഖഫ് ബില്ല്  ചർച്ചയുമായി ഈ സംഭവത്തിന് യാതൊരു ബന്ധമില്ലെന്ന് വ്യക്തമായി. ലോക്സഭയിൽ 2005 ഏപ്രിലിൽ നടന്ന വഖഫ് ബിൽ ചർച്ചയുടെ വിഡിയോ കാണാം

∙ വസ്‌തുത

ഇപ്പോൾ ലോക്‌സഭയിൽ വഖഫ് ബില്ല് പാസാക്കുന്നത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന  ചിത്രം 2004–ൽ ലോക്‌സഭയിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചക്കിടെയുള്ള ദൃശ്യമാണ്

English Summary:

A viral image claiming Rahul Gandhi slept during the Waqf Bill passage is debunked. The photo is actually from 2004 and shows him during a Lok Sabha discussion on the bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com