ADVERTISEMENT

ന്യൂഡൽഹി ∙ നവീകരണത്തിനായി റൺവേ അടയ്ക്കുന്നതിനാൽ വിമാനത്താവളത്തിൽനിന്നുള്ള 114 വിമാനസർവീസുകൾ ജൂൺ 15 മുതൽ 3 മാസത്തേക്കു റദ്ദാക്കി. ദിവസേന നടത്തുന്ന വിമാനസർവീസുകളുടെ 7.5 ശതമാനമാണിത്. റൺവേ ആർഡബ്ല്യു 10/28ന്റെ നവീകരണപ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണു നടത്തുക. മേയിൽ നടത്താൻ തീരുമാനിച്ചിരുന്ന നവീകരണം തിരക്കു കാരണം മാറ്റിവയ്ക്കുകയായിരുന്നു. 

മൂടൽമഞ്ഞ് സീസണിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) നവീകരിക്കും. രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം പ്രതിദിനം 1,450 വിമാനസർവീസുകളാണ് നടത്തുന്നത്. 4 റൺവേകളുണ്ട്- ആർഡബ്ല്യു 09/27, ആർഡബ്ല്യു 11ആർ/29എൽ, ആർഡബ്ല്യു 11എൽ/29ആർ, ആർഡബ്ല്യു 10/28. നിലവിൽ ടി1, ടി3 ടെർമിനലുകളാണ് പ്രവർത്തിക്കുന്നത്. ടി2 അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.

English Summary:

Delhi airport runway closure impacts 114 flights daily for three months. The renovation of RW 10/28, scheduled from June 15 to September 15, includes ILS upgrades to improve visibility during fog.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com