റാബ്ഡൊ ഗണത്തിൽ പെട്ട (Rhabdovirus) വൈറസുകളാണ് പേവിഷബാധയുണ്ടാക്കുന്നത്.
Image Credit: Canva
രോഗബാധയുണ്ടായ ജീവികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ രോഗാണുക്കൾ അവയുടെ ഉമിനീരിൽ പ്രത്യക്ഷപ്പെടും.
Image Credit: Canva
കടിയേറ്റ ഭാഗത്ത് തരിപ്പോ നേരിയ വേദനയോ അനുഭവപ്പെടുകയാണ് ആദ്യ ലക്ഷണം. അതോടൊപ്പം തലവേദനയും പനിയും മറ്റുചില ശാരീരിക അസ്വസ്ഥതകളും ഉണ്ടാവും.
Image Credit: Canva
അപസ്മാരം, നാഡീതളർച്ച തുടങ്ങിയവയാണ് അടുത്ത ഘട്ടം. വെള്ളം കാണുമ്പോൾ പേടി തോന്നുന്ന അവസ്ഥയും (Hydrophobia) ഉണ്ടാകും. ഈ അവസ്ഥയിലെത്തിയ രോഗിയെ രക്ഷപ്പെടുത്തുക പ്രയാസമാണ്
Image Credit: Canva
ഏതെങ്കിലും മൃഗങ്ങളുടെ കടിയേറ്റാൽ ആ ഭാഗം ഉടൻതന്നെ ധാരാളം വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക. ശേഷം ഡെറ്റോളോ സ്പിരിറ്റോ ഉപയോഗിച്ച് മുറിവ് വീണ്ടും വൃത്തിയാക്കണം. ഇങ്ങനെ കുറേ അണുക്കളെ നശിപ്പിക്കാൻ കഴിയും.
Image Credit: Canva
മുറിവു കെട്ടാതെ തുറന്നിടണം. എത്രയും പെട്ടെന്നു വിദഗ്ധ ചികിത്സ തേടണം. പ്രതിരോധ കുത്തിവയ്പ് മുൻപെടുക്കാത്ത ആൾക്കു നാലു കുത്തിവയ്പു വേണം. കടിയേറ്റ ദിവസം, മൂന്നാം ദിവസം, ഏഴാം ദിവസം, 14–ാം ദിവസം. മുൻപെടുത്തവർക്ക് രണ്ടു ഡോസ് മതി.
Image Credit: Canva
കടിയേറ്റ ദിവസവും മൂന്നാം ദിവസവും. കടിയുടെ തീവ്രതയനുസരിച്ച് ചിലപ്പോൾ ‘ഇമ്യൂണോ ഗ്ലോബുലിൻ’ കുത്തിവയ്പും വേണ്ടിവന്നേക്കാം.
Image Credit: Canva
ഓർക്കുക: പ്രതിരോധ കുത്തിവെപ്പിനുപയോഗിക്കുന്ന മരുന്ന് ഒരിക്കലും രോഗകാരണമാവില്ല. ചിലപ്പോൾ ചെറിയ അലർജി, തലവേദന, വയറുവേദന, മനംപുരട്ടൽ, സന്ധിവേദന മുതലായവ കണ്ടാൽതന്നെ പേടിക്കേണ്ടതില്ല. അത് ക്രമേണ മാറും.